1 aed = 18.14 inr 1 eur = 70.52 inr 1 gbp = 82.91 inr 1 kwd = 218.55 inr 1 sar = 17.84 inr 1 usd = 66.72 inr
Feb / 2017
27
Monday

ജയിലിലെ ദുരിതം പുറത്തറിഞ്ഞതോടെ അറ്റ്‌ലസ് രാമചന്ദ്രനെ രക്ഷിക്കാൻ അവസാന ശ്രമം നടത്താനൊരുങ്ങി പ്രവാസികൾ; ബാധ്യതകൾ ഏറ്റെടുത്ത് ജയിൽ മോചനത്തിന് വഴിയൊരുക്കാൻ സന്നദ്ധമായി ബിസിനസ് ഗ്രൂപ്പും രംഗത്ത്; പുറത്തുവരാനായാൽ എല്ലാം വിറ്റിട്ടായാലും കടങ്ങൾ വീട്ടുമെന്ന് പ്രതിജ്ഞയെടുത്ത് മനുഷ്യസ്‌നേഹിയായ പ്രവാസി വ്യവസായി

മറുനാടൻ മലയാളി ബ്യൂറോ
February 27, 2017 | 06:04 pm

ദുബായ്: തന്റെ സുവർണകാലത്ത് ആയിരക്കണക്കിന് മലയാളികൾക്ക് ഉൾപ്പെടെ കൈയയച്ച് സഹായങ്ങൾ നൽകുകയും നിരവധി പേർക്ക് തൊഴിൽ നൽകുകയും ചെയ്ത മനുഷ്യസ്‌നേഹിയായിരുന്നു അറ്റ്‌ലസ് രാമചന്ദ്രൻ. ഇപ്പോൾ ചെക്കുകേസിൽ കുടുങ്ങി...

ഭക്ഷണം എത്തിക്കാൻ വൈകിയതിന് കാന്റീൻ ജീവനക്കാരനെ പി സി ജോർജ്ജ് മർദ്ദിച്ചു; ഊണ് 20 മിനിറ്റ് വൈകിയപ്പോൾ എംഎൽഎയും പിഎയും ചേർന്ന് മുഖത്തടിച്ചു; പരാതിയുമായി എംഎൽഎ ഹോസ്റ്റലിലെ കുടുംബശ്രീ കാന്റീൻ ജീവനക്കാരൻ മനു; തല്ലിയിട്ടില്ല, കടുപ്പിച്ച് സംസാരിച്ചിട്ടേയുള്ളൂവെന്ന് ജോർജ്ജ്

February 27 / 2017

തിരുവനന്തപുരം: എംഎൽഎ ഹോസ്റ്റലിലെ കാന്റീൻ ജീവനക്കാരനെ പി സി ജോർജ്ജ് എംഎൽഎ മർദ്ദിച്ചതായി പരാതി. ഭക്ഷണം മുറിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടപ്പോൾ വൈകിയതിന് മുഖത്തടിച്ചു എന്നാണ് പരാതി. എംഎൽഎ ഹോസ്റ്റലിലെ കഫേ കു...

സംഘപരിവാർ വിമർശനത്തിന്റെ ദേശീയ മുഖമാകാൻ ഉറപ്പിച്ച് പിണറായി വിജയൻ; ആർഎസ്എസിനെ കടുത്ത ഭാഷയിൽ വിമർശിച്ച മംഗലാപുരത്തെ ഉശിരൻ പ്രസംഗത്തെ പ്രകീർത്തിച്ച് കോൺഗ്രസ് നേതാക്കൾ പോലും; മാർച്ച് 19ന് ഹൈദരാബാദിൽ രണ്ട് ലക്ഷം പേർ പങ്കെടുക്കുന്ന കർഷക റാലിയെ അഭിസംബോധന ചെയ്യുന്നതും കേരള മുഖ്യമന്ത്രി

February 27 / 2017

തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ മംഗലാപുരത്ത് കാലുകുത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞ സംഘപരിവാർ രാഷ്ട്രീയമാണ് പോയവാരം കേരളം ചർച്ച ചെയ്തത്. എന്നാൽ, കേരള മുഖ്യമന്ത്രി കർണാടകത്തിൽ പരിപാടിയിൽ...

മലബാർ ഗോൾഡിന്റെ ഷോപ്പിങ് കോപ്ലക്‌സിനും അനന്തപുരി ആശുപത്രിയേയും സഹായിക്കാൻ ദേശീയ പാതയുടെ വീതി കൂട്ടൽ അട്ടിമറിക്കുന്നു; ശശി തരൂർ എതിർത്തിട്ടും വിമാനത്താവളത്തിന്റെ റാംപ് പൊളിച്ചു മാറ്റാത്തത് മുതലാളിക്ക് വേണ്ടി സർക്കാർ നേരിട്ട് നിർദ്ദേശിച്ചതിനാൽ; മറുനാടന്റെ വീഡിയോ റിപ്പോർട്ട് കാണാം

February 27 / 2017

തിരുവനന്തപുരം: മെട്രോസിറ്റിയുടെ ഭാഗമായ വമ്പന്മാളുകൾ തലസ്ഥാനത്തുമ്പോൾ എല്ലാ സംവിധാനവുമൊരുക്കി സർക്കാരുമുണ്ട്. മലബാർ ഗ്രൂപ്പാണ് അണിയറ ശില്പികൾ. അനന്തപുരി ആശുപത്രിക്കും വിമാനത്താവളത്തിലേക്കുള്ള പ്രവേശന ...

പ്രസവിച്ചപ്പോൾ ലഭിച്ചത് കൈയില്ലാത്ത കുഞ്ഞ്; കുഞ്ഞിനെ മാറിയെന്ന് ആരോപിച്ച് സ്വീകരിക്കാതെ അച്ഛന്റെ ബഹളം; ആർക്കും വേണ്ടെങ്കിൽ താൻ കൊണ്ട് പൊയ്ക്കൊള്ളാമെന്ന് പറഞ്ഞ് എസ് ഐ; ആക്ഷൻ ഹീറോ ബിജുവിനെ ഓർമിപ്പിക്കുന്ന സബ് ഇൻസ്പെക്ടറുടെ ഇടപെടൽ ഗൗരീശ ആശുപത്രിയിലെ കലാപം ഇല്ലാതാക്കിയത് ഇങ്ങനെ

February 27 / 2017

തിരുവനന്തപുരം: നവജാത ശിശു വലത് കൈയില്ലാതെ ജനിച്ചതിനെതുടർന്ന് കുട്ടിയുടെ പിതാവും ബന്ധുക്കളും സ്വകാര്യ ആശുപത്രിയായ ഗൗരീശയ്ക്ക് മുന്നിൽ ശ്രിഷ്ടിച്ച സംഘർഷാവസ്ഥയ്ക്ക് വിരാമിട്ടത് മെഡിക്കൽ കോളേജ് എസ്ഐ ഗിരില...

ഇരയുടെ മുഴുനീള കവർ ചിത്രവും പേരുമായി സിനിമാ മംഗളം; പേര് വെളിപ്പെടുത്തരുതെന്ന നിയമം ഉണ്ടായിരിക്കവേ നടിക്ക് എന്തു പറ്റിയെന്ന് കൃത്യമായി വിശദീകരിച്ച് ഫീച്ചർ

February 27 / 2017

കൊച്ചി: പൾസർ സുനിയും സംഘവും ആക്രമിച്ച നടിയുടെ പേര് എല്ലാവർക്കും അറിയാം. എന്നാൽ ആരും നൽകുന്നില്ല. ഇരയുടെ പേര് രഹസ്യമായി സൂക്ഷിക്കണമെന്ന സുപ്രീംകോടതി നിർദ്ദേശമാണ് ഇതിന് കാരണം. ഈ വിവാദം തുടങ്ങുന്നത് നടിയ...

Latest News

കള്ളു ഷാപ്പ് എന്നാകും ഉദ്ദേശിച്ചത്... ബ്രണ്ണൻ കോളേജിൽ കള്ളു ചെത്താൻ പഠിപ്പിക്കുന്ന കോഴ്‌സ് ഉണ്ടായിരുന്നോ?: പിണറായിയെ ജാതീയമായി അധിക്ഷേപിച്ച് 'സംഘപരിവാർ ഇളംഗമംഗല'ത്തിന്റെ പോസ്റ്റർ; ബിജെപിക്ക് ഒപ്പം നിൽക്കുന്ന ശ്രീനാരായണീയരേയും അപമാനിക്കും വിധത്തിൽ പോസ്റ്റിട്ടത് ചർച്ചചെയ്ത് സോഷ്യൽ മീഡിയ

Monday / February 27 / 2017

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിക്കുംവിധത്തിൽ സംഘപരിവാർ പ്രവർത്തകർ നിയന്ത്രിക്കുന്ന ഫേസ്‌ബുക്ക് പേജിൽ ട്രോൾ പ്രത്യക്ഷപ്പെട്ടു. 'സംഘപരിവാർ ഇളംഗമംഗലം' എന്ന പേരിലുള്ള ഫേയ്‌സ്ബുക്ക് പേജിലാണു പിണറായി വിജയനെ 'ചെത്തുകാരൻ'എന്നു വിളിച്ച് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ബിജെപിയോടൊപ്പം ചേർന്ന് എൻഡിഎയ്ക്ക് പിന്തുണയുമായി എസ്എൻഡിപി യോഗം നിലകൊള്ളുന്ന വേളയിൽ ഉണ്ടായ ട്രോൾ ഇതോടെ പാർട്ടിയിലും എസ്എൻഡിപിയിലും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. പിണറായി വിജയൻ മംഗളൂരുവിൽ നടത്തിയ പ്രസംഗത്തിലെ...

മംഗലാപുരത്ത് മലയാളിയുടെ അഭിമാനം മുഖ്യമന്ത്രി ഉയർത്തിയെന്ന് പിസി പറഞ്ഞപ്പോൾ ഭരണപക്ഷം കൈയടിച്ചു പ്രോത്സാഹിപ്പിച്ചു; 1996ലെ ഭരണാധികാരി എവിടെയെന്ന് പിണറായിയുടെ മുഖത്ത് നോക്കി ചോദിച്ച് ജോർജിന്റെ വിമർശനവും; പോരായ്മ ചൂണ്ടിക്കാട്ടിയാൽ തിരുത്തുമെന്ന് മറുപടി നൽകി മുഖ്യമന്ത്രി; നിയമസഭയിൽ പൂഞ്ഞാർ എംഎൽഎ താരമായത് ഇങ്ങനെ

Monday / February 27 / 2017

തിരുവനന്തപുരം: 1996ലെ ഭരണാധികാരി എവിടെന്ന് പിണറായി വിജയനെ നോക്കി പിസി ജോർജ്. കൊലപാതക രാഷ്ട്രീയത്തെ നേരിടാൻ മുഖ്യമന്ത്രി 1996ലെ ഭരണാധികാരിയായി മാറണമെന്നും നിയമസഭയിൽ പിസി ജോർജ് ആവശ്യപ്പെട്ടു. ചോദ്യോത്തരവേളയിലെ പിസി ജോർജിന്റെ ഈ ചോദ്യത്തോട് പ്രത്യക്ഷത്തിൽ മറുപടി പറയാതെ മുഖ്യമന്ത്രി ഒഴിഞ്ഞു മാറുകയും ചെയ്തു. ഭരണ പോരായ്മയെ കുറിച്ച് ബഹുമാനപ്പെട്ട അംഗത്തിന് എന്തെങ്കിലും പോരായ്മകൾ ചൂണ്ടിക്കാട്ടാനുണ്ടെങ്കിൽ അത് തിരുത്താമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഇന്ന് നിയമസഭയുടെ ചോദ്യോത്തര വേളയിൽ തന്നെ പ്രത...

സ്വന്തമായി ജീവിക്കാനുള്ള ആരോഗ്യം നഷ്ടപ്പെട്ടു; ഏക മകൻ വിദേശത്ത് തന്നെ; ആർക്കും ബുദ്ധിമുട്ടാകാൻ വയ്യെന്നു പറഞ്ഞു 90 കാരൻ വീടിനു മുൻപിലെ മാവിൽ കയറി കെട്ടി തൂങ്ങി മരിച്ചു

Monday / February 27 / 2017

എരുമേലി: 90 വയസ്സു വരെ നട്ടെല്ലുയർത്തി പിടിച്ചു ജീവിച്ച ഒരു കുടിയേറ്റ കർഷകൻ ആരോഗ്യം നഷ്ടപ്പെട്ടു തുടങ്ങിയെന്നറിഞ്ഞപ്പോൾ ആത്മഹത്യ ചെയ്തു. എരുമേലിക്കു സമീപം ഇടകടത്തി എന്ന ഗ്രാമത്തിൽ താമസിച്ചിരുന്ന കൊല്ലംപറമ്പിൽ കുട്ടിച്ചേട്ടൻ എന്നു വിളിക്കുന്ന ദേവസ്യയാണ് ഇന്നു രാവിലെ വീടിനു മുൻപിലെ മാവിൽ കയറി കെട്ടിത്തൂങ്ങി മരിച്ചത്. പരേതന് 90 വയസ്സു പ്രായം ഉണ്ടായിരുന്നു. എപ്പോഴാണ് തൂങ്ങി മരിച്ചതെന്ന് വ്യക്തമല്ല. രാവിലെ നാട്ടുകാരാണ് വീടിനു മുൻപിൽ തൂങ്ങി നിൽക്കുന്ന കുട്ടിച്ചേട്ടനെ കണ്ടെത്തുന്നത്. മാവിൽ ചാരിയ നിലയിൽ...

തൊറബോറയിലെ ഒളിത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയത് ആയുധവുമായി; ആളില്ലാ വിമാനത്തിന്റെ ക്യാമറക്കണ്ണുകൾ പിടികൂടിയപ്പോൾ യുഎസ് സൈനികർ റിമോട്ടിലൂടെ ബോംബ് വർഷിച്ചു; പടന്നക്കാരൻ ഹഫീസിന്റെയും കൂട്ടാളിയുടെയും ശരീരം ഛിന്നഭിന്നമായി; ഐസിസിലെ മലയാളി തീവ്രവാദിയുടെ മരണം സ്ഥിരീകരിച്ച് ഇന്റലിജൻസും

Monday / February 27 / 2017

കണ്ണൂർ: ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദി പടന്ന സ്വദേശി ടി.കെ.ഹഫീസുദ്ദീൻ കൊല്ലപ്പെട്ടത് ആയുധവുമായി സഞ്ചരിക്കുന്നതിനിടയിലാണെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. അഫ്ഗാനിസ്ഥാനിലെ നങ്കർഹാർ പ്രവിശ്യയിലെ തൊറബോറയിലെ ഒളിത്താവളത്തിൽനിന്നും കൂട്ടാളിയോടൊപ്പം നീങ്ങുകയായിരുന്നു ഹഫീസുദ്ദീൻ. അമേരിക്കയുടെ ആളില്ലാവിമാനമായ ഡ്രോണിന്റെ ക്യാമറയിൽ കുടുങ്ങിയതാണ് ഹഫീസിനു നേരെ ബോംബ് വർഷിക്കാൻ കാരണമായത്. സമീപത്തെ സിവിലിയൻ മേഖലയിൽ നിന്നും കൂട്ടാളിക്കൊപ്പം തോക്കുമായി നീങ്ങുകയായിരുന്നു ഹഫീസുദ്ദീൻ എന്നാണ് ഏറ്റവും ഒടു...

കുവൈത്തിൽ മലയാളി നഴ്‌സിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ വഴിത്തിരിവ്; ആക്രമണത്തിന് പിന്നിൽ യുവതിയുടെ ഭർത്താവിനൊപ്പം ജോലി ചെയ്യുന്ന തമിഴ്‌നാട് സ്വദേശി; ഭർത്താവ് കടം വാങ്ങിയ തുകയ്ക്ക് കൂടുതൽ പലിശ നൽകാത്തതിന് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച് പ്രതികാരം

Monday / February 27 / 2017

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിൽ മലയാളി നഴ്‌സിനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതിയെ ആരെന്ന് തിരിച്ചറിഞ്ഞു. കോട്ടയം കൊല്ലാട് പുതുക്കളത്തിൽ ബിജുവിന്റെ ഭാര്യ ഗോപിക ബിജോ (27) ആണ് ആക്രമിക്കപ്പെട്ട് ആശുപത്രിയിലായിരിക്കുന്നത്. ആക്രമണത്തിന് പിന്നിൽ യുവതിയുടെ ഭർത്താവിന്റെ കൂടെ ജോലി ചെയ്യുന്ന തമിഴ്‌നാട് സ്വദേശിയാണെന്നാണ് പുറത്തുവരുന്ന വിവരം. കൃത്യം നടത്തിയ ശേഷം ഇയാൾ നാട്ടിലേക്ക് കടന്നതായാണ് വിവരം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതായി യുവതിയുടെ ഭർത്താവ് വെളിപ്പെട...

കുഞ്ഞാലിക്കുട്ടിയെ മലപ്പുറത്ത് സ്ഥാനാർത്ഥിയാക്കി ഉപതെരഞ്ഞെടുപ്പ് ഒരുക്കം തുടങ്ങി; റെക്കോർഡ് ഭൂരിപക്ഷം ഉറപ്പിക്കാൻ ചിട്ടയോടെ ഒരുങ്ങാൻ നിർദ്ദേശം; ഒഴിവു വരുന്ന വേങ്ങര നിയമസഭാ മണ്ഡലത്തിൽ കണ്ണുവച്ച് പി കെ ഫിറോസും രണ്ടത്താണിയും; നിയമസഭാ കക്ഷി നേതാവ് സ്ഥാനം മുനീറിന് വിട്ടുകൊടുക്കാൻ മടിച്ച് കെപിഎ മജീദിനെ മത്സരിപ്പിക്കാനും സജീവ നീക്കം

Monday / February 27 / 2017

മലപ്പുറം: ദേശീയ ജനറൽ സെക്രട്ടറിയായി പികെ കുഞ്ഞാലിക്കുട്ടിയെ ഇന്നലെ ചെന്നൈയിൽ ചേർന്ന മുസ്ലിംലീഗ് ദേശീയ എക്സിക്യൂട്ടീവ് യോഗം തെരഞ്ഞെടുത്തതോടെ മലപ്പുറം ഉപ തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാർത്ഥിത്വവും ഉറപ്പായി. മണ്ഡലത്തിൽ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു. ഇ അഹമ്മദിന്റെ പകരക്കാരനായി കുഞ്ഞാലിക്കുട്ടിയെ ഉയർത്തിക്കൊണ്ടുവരാനാണ് യോഗ തീരുമാനം. ഇ അഹമ്മദിന്റെ മരണത്തെ തുടർന്ന് മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ ഒഴിവു വന്ന സീറ്റിൽ കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കാനാണ് ധാരണയായത്. എന്നാൽ ഇതു സംബന്ധിച്...

24 മണിക്കൂറും കൂറ്റൻ യന്ത്രങ്ങൾ പ്രവർത്തിക്കുന്ന ശബ്ദഘോഷം; ടൺകണക്കിന് പ്ലാസ്റ്റിക് ഉരുക്കുന്നതോടെ വായുവിൽ കലരുന്നത് മാരകവിഷ വസ്തുക്കൾ; അനുമതി പത്രങ്ങൾ വഴിവിട്ട് നേടിയപ്പോൾ കമ്പനിക്ക് കുടപിടിച്ച് പഞ്ചായത്ത് സെക്രട്ടറിയും; നാട്ടിൽ വിഷപ്പുക പരത്തുന്ന പ്ലാസ്റ്റിക് കമ്പനി പൂട്ടിക്കാൻ മുഖ്യമന്ത്രിക്ക് മുതൽ വിജിലൻസിന് വരെ പരാതി നൽകി കാർഷിക ഗ്രാമമായ ഓണക്കൂറിലെ നാട്ടുകാർ

Monday / February 27 / 2017

കൊച്ചി: 24 മണിക്കൂറും കൂറ്റൻ യന്ത്രങ്ങൾ പ്രവർത്തിക്കുന്നതിന്റെ ശബ്ദം. പ്ലാസ്റ്റിക് ഉരുക്കുന്നതിന്റെ ദുർഗന്ധവും വായുവിൽ രാസമാലിന്യങ്ങൾ കലർന്നുണ്ടാകുന്ന രോഗങ്ങളും വേറെ. ഇത്തരത്തിൽ ഒരു പ്ലാസ്റ്റിക് കമ്പനി ഒരു പഞ്ചായത്തിനാകെ ശല്യമായി മാറിയ കഥയാണ് എറണാകുളം പഞ്ചായത്തിലെ പാമ്പാക്കുട പഞ്ചായത്തുകാർക്ക് പറയാനുള്ളത്. ഇതോടെ ഓണക്കൂർ വില്ലേജിൽ അഞ്ചൽപ്പെട്ടി ഭാഗത്ത് പ്രവർത്തിക്കുന്ന ബ്രാംസ്‌കോ ഗാർമെന്റ്‌സ് എന്ന സ്ഥാപനത്തിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ് നാട്ടുകാർ ഒന്നടങ്കം. കമ്പനി അടച്ചുപൂട്ടുംവരെ...

ഹണി ട്രാപ്പിലൂടെ പണം തട്ടാനെന്ന വാദത്തിൽ ഉറച്ച് അന്വേഷണ സംഘം; മോഡൽ കൂടിയായ നടിയുടെ ദൃശ്യങ്ങൾ കൈയിലെത്തിയാൽ ലക്ഷങ്ങൾ തട്ടാമെന്ന് പ്രതികൾ കരുതിയെന്നും വിശദീകരണം; ആസൂത്രകർ പൾസർ സുനിയും മാർട്ടിനും മാത്രമെന്ന് വിശദീകരണം; നടിയെ തട്ടിക്കൊണ്ട് പോകലിന് പിന്നിലെ സൂപ്പർ സ്റ്റാർ വാദം പൊലീസ് തള്ളുന്നത് ഇങ്ങനെ

Monday / February 27 / 2017

കൊച്ചി: പൾസർ സുനി ഹണി ട്രാപ് വഴി പണം തട്ടുന്നതിൽ വിരുതെന്ന നിഗമനത്തിൽ പൊലീസ്. ഹണിട്രാപ്പിലൂടെ ചലച്ചിത്ര മേഖലയിലെ ചിലർ ഉൾപ്പെടെയുള്ളവരെ കുടുക്കാൻ ശ്രമം നടത്തിയതായി പൊലീസിനു വിവരം ലഭിച്ചു. യുവതികളെ ദുരുപയോഗിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തി ബ്ലാക്‌മെയിൽ ചെയ്യുന്നതാണു ഹണി ട്രാപ്. നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിലും ഇത് സംഭവിക്കാനുള്ള സാധ്യതയിലേക്ക് തന്നെയാണ് അന്വേഷണ സംഘം ഇപ്പോഴും നിൽക്കുന്നത്. ഗൂഢാലോചന വാദം തള്ളക്കളഞ്ഞാണ് ഹണി ട്രാപ്പ് ഫോർമുല അവതരിപ്പിക്കുന്നത്. തട്ടിക്കൊണ്ട് പോകലിന് പിന്നിൽ സിന...

മോഹൻലാലിനെ പൊക്കി പറയുമ്പോൾ ഏഷ്യാനെറ്റിന്റെ ക്യമാറ മമ്മൂട്ടിയെ സൂം ചെയ്തത് എന്തുകൊണ്ട്? ഏഷ്യാനെറ്റ് അവാർഡ് ബോധപൂർവ്വം മമ്മൂട്ടിയെ അപമാനിക്കാൻ ശ്രമിച്ചതായി ആരോപണം

Monday / February 27 / 2017

കൊച്ചി: ഏഷ്യാനെറ്റ് മമ്മൂട്ടിയെ അപമാനിക്കാൻ ശ്രമിച്ചുവോ? അതെയെന്നാണ് മംഗളം സിനിമ പറയുന്നത്. ഇത്തവണ ഏഷ്യാനെറ്റ് സിനിമാ അവാർഡ് വേദിയിലാണ് ഇത് സംഭവിച്ചതെന്നാണ് മംഗളത്തിന്റെ കണ്ടെത്തൽ. മികച്ച നടനുള്ള അവാർഡ് കിട്ടിയത് മോഹൻലാലിന് ആയിരുന്നു. അവാർഡ് നൽകുമ്പോൾ ലാലിനെ വാനോളം ഏഷ്യാനെറ്റ് പുകഴ്‌ത്തി. ഈ സമയം ചാനൽ ലൈവ് പരിപാടിയിൽ സൂം ചെയ്ത് കാട്ടിയത് മമ്മൂട്ടിയെ ആയിരുന്നു. ഇത് മഹാനടനെ അപമാനിക്കാനായിരുന്നുവെന്നാണ് സിനിമാ മംഗളം പറയുന്നത്. മമ്മൂട്ടിയെ അപമാനിച്ചതിലൂടെ ഏഷ്യാനെറ്റ് സ്വയം അപമാനിതനായെന്നും കൂട്ടിച്ചേ...

മാർ യൗസേബിയോസിനെ പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിൽ ചുമതലയില്ലാത്ത മെത്രാപ്പൊലീത്തയാക്കി; പൊതുജനപിന്തുണ നേടിയ മെത്രാപ്പൊലീത്തയെ മൂലയ്ക്കിരുത്താൻ ചില ജനപ്രതിനിധികളും; മാനേജിങ് ട്രസ്റ്റിയിൽപ്പെട്ടവരും വൈദികരും ചരടുവലിച്ചു; സിപിഐ(എം)-ആർഎസ്എസ് പരിപാടികൾ പങ്കെടുത്തത് ആയുധമാക്കി

Monday / February 27 / 2017

കോതമംഗലം: യാക്കോബായ സുറിയാനി സഭയിലെ കോതമംഗലം മേഖലാ സഹായ മെത്രപ്പൊലീത്ത കുര്യക്കോസ് മാർ യൗസേബിയോസിനെ മൂലയ്ക്കിരുത്തുന്നതിനുള്ള സഭയിലെ പ്രബലവിഭാഗത്തിന്റെ നീക്കത്തിന് 'ശുഭപരിസമാപ്തി'. ചുമതലകൾ നൽകാതെ സഭാനേതൃത്വം ഇദ്ദേഹത്തെ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലേക്ക് മാറ്റി. ഇതോടെ സഭയിലെ ചുമതലയില്ലാത്ത ഏക മെത്രപ്പൊലീത്ത ഇദ്ദേഹമാണെന്നാണ് ലഭ്യമായ വിവരം. ചുമതലകളിൽ നിന്നും ഒഴിവാക്കുന്നതായി കാണിച്ച് പാത്രിയർക്കീസ് ബാവ പുറപ്പെടുവിച്ച കൽപ്പന ഇന്നലെ പള്ളികളിൽ വായിച്ചതിന് പിന്നാലെ സീനായ് മൗണ്ടിലെ ആസ്ഥാനത്തുനിന്നു...

മോദിയുടെ ഇമേജും വ്യക്തമായ നീക്കങ്ങളും യുപിയിൽ ബിജെപിക്ക് തുണയായേക്കും; ഉയർന്ന ജാതിക്കാർക്കിടയിൽ ചോദ്യം ചെയ്യപ്പെടാനാകാത്ത ശക്തിയായി വളർന്ന് ബിജെപി; എസ്‌പി-കോൺഗ്രസ് സഖ്യത്തിന് തലവേദന തീരുന്നില്ല; യുപിയിൽ ബിജെപിക്ക് ഇക്കുറി മുന്നേറ്റമെന്ന് സൂചനകൾ

Monday / February 27 / 2017

ഉത്തർ പ്രദേശിലെ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കവെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിഛായ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലത്തെ ഗണ്യമായി ബാധിക്കുമെന്ന് വിലയിരുത്തൽ. രാജ്യത്തെ സുരക്ഷിതമായി മുന്നോട്ടുനയിക്കാൻ മോദിക്കാവുന്നുണ്ടെന്ന് കാഴ്ചപ്പാടാണ് വോട്ടർമാരിലധികംപേർക്കും. ഉയർന്ന ജാതിക്കാർക്കിടയിൽ ബിജെപിക്ക് ലഭിച്ചിട്ടുള്ള സ്വീകാര്യത കൂടി കണക്കിലെടുക്കുമ്പോൾ യുപിയിൽ ബിജെപി മുന്നേറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. നോട്ട് അസാധുവാക്കൽ ഉൾപ്പെടെ പ്രതിപക്ഷം ഉയർത്തുന്ന പ്രശ്‌നങ്ങളൊന്നും സാ...

നടിയെ ആക്രമിച്ച കേസിൽ സുനിത കൃഷ്ണൻ സുപ്രീം കോടതിയിൽ; ദൃശ്യങ്ങൾ ഉണ്ടെന്ന് അവകാശപ്പെടുന്ന ഫേസ്‌ബുക്ക് പേജ് തടയണമെന്ന് ആവശ്യം; ഫേസ്‌ബുക്കിനോട് വിശദീകരണം തേടിയതോടെ വിവാദ പേജ് പിൻവലിച്ചു

Monday / February 27 / 2017

ന്യൂഡൽഹി: കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ സാമൂഹ്യ പ്രവർത്തക സുനിത കൃഷ്ണൻ സുപ്രീംകോടതിയിൽ. ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന ഫേസ്‌ബുക്ക് പേജ് തടയണമെന്ന് ആവശ്യപ്പെട്ടാണ് സുനിത കൃഷ്ണൻ കോടതിയെ സമീപിച്ചത്. തമിഴ് ഭാഷയിലുള്ള ഫേസ്‌ബുക്ക് പേജാണ് ദൃശ്യങ്ങളുണ്ടെന്ന് അവകാശപ്പെട്ട് രംഗത്തുവന്നത്. പേജിന്റെ സ്‌ക്രീൻ ഷോട്ട് അടക്കമാണ് സുനിത കൃഷ്ണൻ സുപ്രീം കോടതിയെ സമീപിച്ചത്. സംഭവത്തിൽ സുപ്രീം കോടതി ഫേസ്‌ബുക്കിനോട് വിശദീകരണം തേടി. പരാതി സുപ്രീം കോടതിയലെത്തിയതിന് പിന്നാലെ ഫേ...

ജിഷ്ണു കേസിൽ സർക്കാരിന് അപാകതകൾ സംഭവിച്ചു; കുടുംബത്തിന്റെ പരാതി മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്നും വീട് സന്ദർശിച്ച എം എ ബേബി

Monday / February 27 / 2017

വടകര: ജിഷ്ണു വധക്കേസിൽ ചില അപാകതകൾ സംഭവിച്ചിട്ടുണ്ടെന്ന് സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബി. അപാകതകൾ സർക്കാർ ഉടൻ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിഷ്ണുവിന്റെ കുടുംബാംഗങ്ങൾ തന്നെ ധരിപ്പിച്ച കാര്യങ്ങൾ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിഷ്ണുവിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന്റെ പ്രതിനിധി എന്ന നിലയിലാണ് താൻ ജിഷ്ണുവിന്റെ കുടുംബാംഗങ്ങളെ കണ്ടതെന്നും ബേബി പറഞ്ഞു. ജിഷ്ണു കേസിൽ സർക്കാർ ഏറ്റവും ശക്തമ...

ജെറ്റ് എയർവേസിൽ ആകാശത്തു വച്ച് എയർഹോസ്റ്റസുമാർക്കു നേരെ പീഡനശ്രമം; മദ്യലഹരിയിൽ രണ്ടു വനിതാ ജീവനക്കാരെ കടന്നുപിടിച്ച യാത്രക്കാരൻ അറസ്റ്റിൽ

Monday / February 27 / 2017

നാഗ്പൂർ: മുംബൈ - നാഗ്പൂർ ജെറ്റ് എയർവേസ് വിമാനത്തിൽ രണ്ടു വനിതാ ജീവനക്കാർക്കെതിരെ പീഡന ശ്രമം. യുവതികളുടെ പരാതി പ്രകാരം 41 ഇ നമ്പർ സീറ്റിലിരുന്ന ആകാശ് ഗുപ്തയെ (23) പൊലീസ് അറസ്റ്റ് ചെയ്തു. ജെറ്റ് എയർവേസ്...

ബലാത്സംഗം ചെയ്യുമെന്ന് എബിവിപി പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്ന് കാർഗിൽ യുദ്ധത്തിലെ ധീര രക്തസാക്ഷിയുടെ മകൾ; 'സ്റ്റുഡന്റ്സ് എഗൈൻസ്റ്റ് എബിവിപി' ക്യാമ്പെയിന് തുടക്കമിട്ട വിദ്യാർത്ഥിനി ഗുർമെഹർ കൗർ ജീവൽ ഭീതിയിൽ

Monday / February 27 / 2017

ന്യൂഡൽഹി: ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി എബിവിപി പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി 'സ്റ്റുഡന്റ്സ് എഗൈൻസ്റ്റ് എബിവിപി' കാമ്പയിന് തുടക്കമിട്ട കാർഗിൽ രക്തസാക്ഷിയായ ധീരജവാന്റെ മകൾ. ഓൺലൈൻ ക്യാമ്പെയിന...

പിണറായി ഭരിച്ച എട്ട് മാസം കൊണ്ട് ക്രിമിനൽ കേസുകൾ കുത്തനെ ഉയർന്നു; രാഷ്ട്രീയ കൊലപാതകങ്ങൾ മാത്രം 18; 1100 പീഡനക്കേസുകളിൽ 630ഉം കുട്ടികൾക്കെതിരെ; സാദാചാര ഗുണ്ടകൾ പതിവാകുന്നു; സ്ത്രീകളുടെ സുരക്ഷയിൽ ഉറപ്പൊന്നുമില്ല; ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ടുമായി മനോരമ ന്യൂസ്

Monday / February 27 / 2017

തിരുവനന്തപുരം: ഇടതുസർക്കാർ അധികാരത്തിലെത്തിയശേഷം എട്ടു മാസത്തിനിടെ സംസ്ഥാനത്ത് 1.75 ലക്ഷം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തതായി രഹസ്യാന്വേഷണ റിപ്പോർട്ട്. മനോരമ ന്യൂസ് ചാനലാണ് ഈ വിവരം പുറത്തുവിട്ടത്. എന്...

പുള്ളിപ്പുലികൾ കടിച്ചുതിന്നാൻ തുടങ്ങുമ്പോൾ ശാന്തമായി, രക്ഷപ്പെട്ട മക്കളെ നോക്കി നിൽക്കുന്ന അമ്മ! ഈ ദശകത്തിലെ ഏറ്റവും മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടെന്ന് പറയുന്ന ഫോട്ടോയ്ക്ക് പിന്നിലെ സത്യം തേടുമ്പോൾ

Monday / February 27 / 2017

കഴുത്തിൽ പിടിത്തമിട്ടിരിക്കുകയാണ് രണ്ട് പുള്ളിപ്പുലികൾ. എന്നാൽ, ഒന്നു കുതറുക പോലും ചെയ്യാതെ, രക്ഷപ്പെടാൻ ഒരു ശ്രമവും നടത്താതെ അകലേയ്ക്ക് നോക്കി നിൽക്കുകയാണ് ശാന്തമായി ആ പെൺമാൻ. വേട്ടയ്‌ക്കെത്തിയ പുലിക...

അമേരിക്കയോട് വെല്ലുവിളിക്കുന്ന ഇറാൻ യുദ്ധതന്ത്രങ്ങൾ പരീക്ഷിച്ച് കടലിൽ; 20 ലക്ഷം സ്‌ക്വയർ കിലോമീറ്ററിൽ യുദ്ധ അഭ്യാസങ്ങൾ; ഇന്ത്യൻ മഹാസമുദ്രത്തിൽ യുദ്ധ സമാനമായ അന്തരീക്ഷം

Monday / February 27 / 2017

യുഎസിനെ വെല്ലുവിളിച്ച് ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ ബൃഹത്തായ നാവിക അഭ്യാസം തുടങ്ങി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉരസലുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ ഈ നീക്കം അത്യധികം ഗൗരവപരമായിട്ടാണ് വിലയിരുത്തപ്പെടുന്......

ജനാധിപത്യം നിലനിർത്താൻ മാദ്ധ്യമങ്ങളുടെ ജാഗ്രത അനിവാര്യം: ജസ്റ്റീസ് നാരായണക്കുറുപ്പ്

Monday / February 27 / 2017

പാലാ: സാമൂഹ്യതിന്മകൾക്കെതിരെ പോരാടാൻ ജനാധിപത്യത്തിന്റെ നെടുംതൂണായ മാദ്ധ്യമങ്ങൾക്ക് ഉത്തരവാദിത്വമുണ്ടെന്ന് കേരളാ പൊലീസ് കംപ്ലൈയിന്റ്സ് അഥോറിറ്റി ചെയർമാനും മദ്രാസ് ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റീസുമായിരുന്ന ഡോ. ജസ്റ്റീസ് കെ. നാരായണക്കുറുപ്പ് പറഞ്ഞു. മാദ്ധ്യമങ്ങൾ ഈ ഉത്തരവാദിത്വം മറന്നാൽ ജനാധിപത്യത്തിനു ദോഷകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 'ജനാധിപത്യവും മാദ്ധ്യമങ്ങളും' എന്ന വിഷയത്തെക്കുറിച്ചു സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു......

നടിക്കെതിരായ ആക്രമണം മുഖ്യമന്ത്രി പ്രതികളെ രക്ഷപ്പെടുത്തുന്നു

Monday / February 27 / 2017

നടിക്കെതിരായ ആക്രമണം പ്രധാന പ്രതിയുടെ ആസൂത്രണമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. പ്രതിയുടെ മനസ്സിൽ ഉയർന്നുവന്ന ഒര...

റബർ:- തായ്ലാന്റിന്റെ വില്പന സമ്മർദ്ദം രാജ്യാന്തരവിപണിക്ക് പ്രഹരമാകും: ഇൻഫാം

Saturday / February 25 / 2017

കൊച്ചി: മുൻ വർഷങ്ങളിലെ വിലയിടിവിൽ കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച 3,10,000 ടൺ റബർ തായ്ലാന്റ് സർക്കാർ വിറ്റഴിക്കാൻ തുടങ്ങിയിരിക്കുന്നതും രാജ്യത്തെ പ്രധാന റബർ ഉല്പാദനമേഖലയിൽ കാലാവസ്ഥ അനുകൂലമായി ടാപ്പിങ...

വഴിയരുകിൽ പൊലീസ് സ്പീഡ് ചെക്കിങ് നടത്തുന്ന കാര്യം കൈമാറിയാൽ ഇനി പിഴ; ലൈറ്റ് മിന്നിച്ച് സ്പീഡ് ചെക്ക് വിവരം കൈമാറുന്ന ഡ്രൈവർമാരെ പിടികൂടാൻ ഡെന്മാർക്ക് പൊലീസ്

Monday / February 27 / 2017

പോലീസ് വഴിയരുകിൽ ചെക്കിങ് നടത്തുന്ന കാര്യം കൈമാറി സഹായിക്കുന്നവരാണ് മലയാളികളടക്കമുള്ള എല്ലാ ഡ്രൈവർമാരും. എന്നാൽ ഇനി ഡെന്മാർക്കിൽ ഇനി അത്തരത്തിൽ സ്പീഡ് ചെക്ക് കാര്യം കൈമാറിയാലും പിഴ ഉറപ്പാണ്. സ്പീഡ് ചെക്കിങിനായി ക്യാമറയുമായി പൊലീസ് വഴിയരുകിൽ കാത്ത് നില്ക്കുന്ന കാര്യം പലപ്പോഴും ഡ്രൈവർമാർ ലൈറ്റ് മിന്നിച്ചോ ഹോൾമുഴക്കിയോ ആണ് മറ്റ് കാറുകളോട് കൈമാറുക. അതോട സ്പീഡ് കുറച്ച് ക്യാമറയിൽ കുടുങ്ങാതെ പലരും രക്ഷപ്പെടുകയും ചെയ്യുന്നത് പതിവായതോടെയാണ് ഡെന്മാർക്ക് പൊലീസ് വിവരം കൈമാറുന്നവരെയും പിടികൂടാൻ തീരുമാനിച്ചത്......

യുകെകെസിഎ നാഷണൽ കൺവൻഷൻ ശനിയാഴ്ച

Friday / February 24 / 2017

കെറ്ററിങ്: യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ നാഷണൽ കൗൺസിൽ യോഗം ശനിയാഴ്ച യുകെകെസിഎ ആസ്ഥാന മന്ദിരത്ത് ചേരും. രാവിലെ പത്തരയ്ക്ക് പ്രസിഡന്റ് ബജു മടക്കക്കുഴിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സെക്രട്ടറ...

സണ്ണി സ്റ്റീഫൻ നയിക്കുന്ന ഏകദിന കുടുംബ വിശുദ്ധീകരണ ധ്യാനം ബേണിൽ

Friday / February 24 / 2017

സ്വിറ്റ്‌സർലാന്റ്: ലോകസമാധാന സന്ദേശവുമായി വിവിധ രാജ്യങ്ങളിലെ കുടുംബ വിശുദ്ധീകരണ ശുശ്രൂഷകൾക്ക് ശേഷം വേൾഡ് പീസ് മിഷന്റെ ചെയർമാനും പ്രമുഖ കുടുംബ പ്രേഷിതനും, ഫാമിലി കൗൺസിലറുമായ സണ്ണി സ്റ്റീഫന്റെ നേതൃത്വത്...

ഹോസ്പിറ്റൽ സപ്പോർട്ട് സ്റ്റാഫുകളുടെ ആവശ്യങ്ങൾക്ക് ധാരണയായി; ഹെൽത്ത് കെയർ അസിസ്റ്റന്റുമാരടക്കമുള്ള ജീവനക്കാർ നടത്താനിരുന്ന സമരം പിൻവലിച്ചു; മാർച്ച് ഏഴ് മുതൽ നടത്താനിരുന്ന അയർലന്റ് നഴ്‌സുമാരുടെ സമരത്തിന് മാറ്റമില്ല

Monday / February 27 / 2017

ഡബ്ലിൻ: ഹെൽത്ത് കെയർ അസിസ്റ്റന്റുമാരടക്കമുള്ള ഹോസ്പിറ്റൽ സപ്പോർട്ട് സ്റ്റാഫ് നടത്താനിരുന്ന സമരം പിൻവലിച്ചു. എച്ച്എസ്ഇയുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിൽ ആവശ്യങ്ങൾ സംബന്ധിച്ച് ധാരണയായതാണ് സമരം പിൻവലിക്കാൻ കാരണം. എന്നാൽ മാർച്ച് ഏഴിന് പ്രഖ്യാപിച്ചിരിക്കുന്ന നഴ്‌സുമാരുടെ സമരത്തിന് മാറ്റമില്ല. സപ്പോർട്ട് സ്റ്റാഫുകളായ ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ, പോർട്ടർമാർ, ക്ലീനർമാർ, കാറ്ററിങ് സ്റ്റാഫ് എന്നിങ്ങനെ 10,000 ത്തോളം ജോലിക്കാർ നഴ്‌സുമാർക്കൊപ്പം സമരം നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നടന......

ഡബ്ലിനിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുനാൾ മാർച്ച് 18 ന്

Monday / February 27 / 2017

ഡബ്ലിൻ - ഡബ്ലിൻ സീറോ മലബാർ സഭയിൽ സാർവത്രിക സഭയുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ 2017 മാർച്ച് 18 ശനിയാഴ്ച സാഘോഷം കൊണ്ടാടുന്നു. അന്നേ ദിവസം ഉച്ച കഴിഞ്ഞു 2 മണിക്ക് സെന്റ് ജോസഫ്സ് മാസ്സ...

മലയാളം സംഘടനയുടെ വാർഷിക പൊതുയോഗം മാർച്ച് നാലിന് താലയിൽ

Saturday / February 25 / 2017

ഡബ്ലിൻ- മലയാളം സംഘടനയുടെ വാർഷിക പൊതുയോഗം മാർച്ച് നാല് ശനിയാഴ്ച നടത്തപ്പെടുന്നു.  താലയിലെ മാർട്ടിൻ ഡി പോറസ് നാഷണൽസ്‌കൂളിൽ(എയിൽസ്‌ബെറി) വൈകുന്നേരം അഞ്ചു മണിക്ക് യോഗംആരംഭിക്കും. അയർലണ്ടിലെ പ്രവാസി മലയാളി...

ഞായറാഴ്‌ച്ചയും പൊതു അവധി ദിനങ്ങളിലും ജോലി ചെയ്യുന്നവർക്കുള്ള പെനാൽറ്റി നിരക്ക് കുറച്ചു; ഹോസ്പിറ്റാലിറ്റി, ചെറുകിട, ഫാസ്റ്റ് ഫുഡ് രംഗത്ത് പ്രവർത്തിക്കുന്ന ജീവനക്കാർക്ക് ബാധകം

Saturday / February 25 / 2017

മെൽബൺ: രാജ്യത്ത് ഞായറാഴ്‌ച്ചയും പൊതു അവധി ദിനങ്ങളിലും ജോലി ചെയ്യുന്നവർക്കുള്ള പെനാൽറ്റി നിരക്ക് കുറച്ചു. ഫാസ്റ്റ്ഫുഡ്, ചെറുകിട വ്യവസായങ്ങൾ, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിൽ ഞായറാഴ്ചകളിലും മറ്റ് പൊതു അവധിദിവസങ്ങളിലും അധികമായി ജോലിചെയ്യുന്ന ജോലിക്കാർക്കുള്ള പെനാൽറ്റിനിരക്കിലാണ് ഫെയർ വർക്ക് കമ്മീഷൻ കുറവു വരുത്തിയത്. ഈ മേഖലകളിൽ ജോലി ചെയ്യുന്ന സ്ഥിര, താൽകാലിക ജോലിക്കാരുടെപെനാൽറ്റി നിരക്കുകളാണ് കമ്മീഷൻ കുറച്ചിരിക്കുന്നത്. ഞായറാഴ്ചകളിലും മറ്റ് പൊതു അവധി ദിവസങ്ങളിലും കച്ചവട സമയവും മറ്റു സേവനങ്ങളും വർധിക്......

ബ്രിസ്ബനിൽ മലയാള ഭാഷാപരിശീലന ക്ലാസുകൾ ആരംഭിക്കുന്നു

Saturday / February 25 / 2017

ബ്രിസ്‌ബേൻ: വിദേശത്ത് ജനിച്ചുവളർന്ന കുട്ടികൾക്കും, യുവജനങ്ങൾക്കും വേണ്ടി മലയാള ഭാഷാ പരിശീലന ക്ലാസുകൾ ആരംഭിക്കുന്നു. സെന്റ് അൽഫോൻസാ കാത്തലിക് കമ്യുണിറ്റിയാണ് മലയാള ഭാഷാ സംഗീത പരിശീലനക്ലാസുകൾക്ക് നേതൃത്...

മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ കേരള പ്രമീയർ ലീഗ് മത്സരം; ജോണി വാക്കേഴ്സ് ജേതാക്കൾ

Wednesday / February 22 / 2017

മെൽബൺ :- മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ (MAV) സംഘടിപ്പിച്ച കേരള പ്രീമിയർ ലീഗ് (KPL) സീസൺ 3 മത്സരങ്ങളിൽ ജോണി വാക്കേഴ്സ് ടീം ജേതാക്കൾ ആയി. 2017 ജനുവരി 19 ഞായറാഴ്ച ക്രാൻബേൺ ലോവ്‌സം പൂൾ റിസേർവിൽ നടന്ന ഫൈന...

റോട്ടൂറയും പരിസര പ്രദേശങ്ങളും ഇന്ന് മുതൽ പുകവലി വിമുക്തം; ബസ് സ്റ്റോപ്പും, പാർക്കുമടക്കം കൂടുതൽ പ്രദേശങ്ങളിൽ നിന്നും പുകവലിക്കാരെ ഒഴിവാക്കാൻ ലെയ്ക്ക് കൗൺസിൽ

Tuesday / February 21 / 2017

രാജ്യത്തെ ജനങ്ങളെ പുകവലിയിൽ നിന്നും മുക്തരാക്കുന്നതിന്റെ ഭാഗമായി പലയിടങ്ങളും പുകവലി വിമുക്തമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമെന്നോണം ഇന്ന് മുതൽ റോട്ടൊറ പ്രദേശം പുകവലി വിമുക്തമാക്കി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സ്‌കേറ്റ് പാർക്ക്, ബസ് സ്റ്റോപ്പ് തുടങ്ങിയ പ്രദേശങ്ങളിൽ പുകവലി നിരോധിച്ചിരിക്കുന്നു. ന്യൂസിലന്റിൽ നിന്നും 2025 ഓടെ പുകവലി പൂർണമായും ഇല്ലാതാക്കാനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗാമായി രാജ്യത്തെ ഓരോ പ്രദേശങ്ങൾ പുകവലി നിരോധനം ഏർപ്പെടുത്തി വരുകയാണ്. രണ്ട......

ഹാവായിൻ നാഷണൽ പാർക്കിൽ പോയി സൺറൈസ് കാണണമെങ്കിൽ ഇനി നേരത്തെ പണമടച്ച് ബുക്ക് ചെയ്യണം; എൻട്രൻസ് ഫീസിന് പുറമേ 1.5 ഡോളർ ബുക്കിങ് ഫീസായി ഈടാക്കാൻ നീക്കം

Friday / February 10 / 2017

ഹാവായിൻ നാഷണൽ പാർക്കിൽ പോയി സൺറൈസ് കാണണമെങ്കിൽ ഇനി നേരത്തെ പണമടച്ച് ബുക്ക് ചെയ്യണം. പാർക്കിൽ സൺറൈസ് കാണാനെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണം കൂടുന്നത് മൂലം അപകടങ്ങൾ വർദ്ധിച്ചതോടെയാണ് ബുക്കിലൂടെ സൺറൈസ് കാണാ...

റോഡിനിരുവശവും നില്ക്കുന്ന മരങ്ങളിൽ ഊഞ്ഞാൽ കെട്ടി ആടുന്നതിന് വിലക്കേർപ്പെടുത്തി ഓക്ലന്റ് കൗൺസിൽ; കുട്ടികൾക്കായി മരങ്ങളിൽ കെട്ടിയ ഊഞ്ഞാലുകൾ അഴിച്ച് മാറ്റാൻ നോട്ടീസയച്ച് അധികൃതർ

Tuesday / February 07 / 2017

റോഡിനിരുവശവും നില്ക്കുന്ന മരങ്ങളിൽ ഊഞ്ഞാൽ കെട്ടി ആടുന്നതിന് വിലക്കേർപ്പെടുത്താൻ ഓക്ലന്റ് കൗൺസിൽ തീരുമാനം. സുരക്ഷാ കാരണങ്ങളും, മരങ്ങളുടെ ആരോഗ്യവും കണക്കിലെടുത്താണ് നടപടി. ഇതോടെ രക്ഷിതാക്കളെല്ലാം കുട്ടി...

കനേഡിയൻ സ്‌കൂളുകളിൽ മൊബൈൽ ഫോൺ നിരോധിക്കേണ്ടെന്ന് സർവ്വേ; കുട്ടികളിൽ ഫോണിന്റെ ഉപയോഗം പഠനത്തിന് സഹായമെന്ന് കണ്ടെത്തൽ; കൂടുതൽ സ്‌കൂളുകളിൽ മൊബൈൽ ഫോൺ നിരോധനം പിൻവലിച്ചേക്കും

Monday / February 27 / 2017

രാജ്യത്തെ സ്‌കൂളികളിലെ കുട്ടികളിൽ മൊബൈൽ ഫോൺ നിരോധനം ഏർപ്പെടുത്തേണ്ട തില്ലെന്ന് സർവ്വേ. അദ്ധ്യാപകരും ഗവേഷരും ചേർന്ന് നടത്തിയ പഠനത്തിലാണ് മൊബൈൽ ഫോൺ ഉപയോഗം കുട്ടികളിൽ പഠനത്തിന് സഹായിക്കുമെന്നും അതുകൊണ്ട് തന്നെ സ്‌കൂളുകളിൽ ഫോൺ നിരോധിക്കേണ്ടതില്ലെന്നും കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് മൊബൈലിന് നിരോധനം ഏർപ്പെടുത്തിയ സ്‌കൂളുകൾ നിരോധനം പിൻവലിക്കാനാണ് സാധ്യത. പഠനത്തിൽ ഭൂരിപക്ഷ ആളുകളും സ്മാർട്ട് ഫോൺ ഉപയോഗം മൂലം കുട്ടികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സഹായിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയത്. ക്യുബ......

കാനഡയിൽ ഇന്ത്യൻ വംശജൻ വെടിയേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് പഞ്ചാബ് സ്വദേശി

Thursday / February 23 / 2017

ഒട്ടാവ: കാനഡയിൽ ഇന്ത്യൻ വംശജൻ വെടിയേറ്റ് മരിച്ചു. പഞ്ചാബ് സ്വദേശിയായ യുവാവാണ് കൊല്ലപ്പെട്ടത്. സത്കാർ സിങ് സിദ്ദു എന്ന 23കാരനാണ് അബോട്ട്‌സ്‌ഫോർഡിൽ വെടിയേറ്റു കൊല്ലപ്പെട്ടത്. കോടതിക്കു സമീപമായിരുന്നു വെ...

തിരക്കേറിയ സമയങ്ങളിൽ ഡ്രൈവർമാർ ട്രാഫികിൽ കുടുങ്ങുന്നത് 50 മണിക്കൂറുകൾ വരെ; ഗതാഗത കുരുക്ക് മൂലം വീർപ്പുമുട്ടുന്ന ലോകത്തെ നഗരങ്ങളിൽ മോൺട്രിലും ടൊറന്റോയും

Tuesday / February 21 / 2017

ഗതാഗത കുരുക്ക് മൂലം വീർപ്പുമുട്ടുന്ന ലോകത്തെ നഗരങ്ങളിൽ മുമ്പന്തിയിൽ കാനഡയിലെ നഗരങ്ങളും ഇടംപിടിച്ചു. ട്രാൻസ്‌പോർട്ട് അനാലിറ്റ്ക്‌സി കമ്പനിയായ ഇന്റിക്‌സ് നടത്തിയ പഠനത്തിലാണ് മോൺട്രിലും ടൊറന്റോയുമടക്കമുള...

ഹ്യൂസ്റ്റൻ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ പ്രവർത്തന ഉദ്ഘാടനം ഉജ്ജ്വലമായി

Monday / February 27 / 2017

ഹ്യൂസ്റ്റൻ: ഹ്യൂസ്റ്റൻ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ പുതിയ കമ്മറ്റി യുടെയും പ്രവർത്തനവർഷത്തിന്റെയും ഉദ്ഘാടന പരിപാടികൾ ആകർഷകവും ഉജ്ജ്വലവുമായി. 19ന് ഹ്യൂസ്റ്റൻ ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററിൽ എച്. കെ. സി. എസ് പ്രസിഡന്റ് ഫ്രാൻസിസ് ഇല്ലിക്കാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എച്. കെ. സി എസ്. സ്പിരിച്വൽ ഡയറക്ടർ ഫാദർ സജി പിണർകയിൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് ഷാജു ചക്കുങ്കൽ, സെക്രട്ടറി തോമസ് കൊരട്ടി യിൽ, ജോയിന്റ് സെക്രട്ടറി ടിജിപള്ളികി ഴക്കേ തിൽ, ട്രഷറർ സൈമൺ തോട്ടപ്‌ളാ ക്കി......

എസ്.എം.സി.സി. ഫ്ളോറിഡ ചാപ്റ്റർ ഒരുക്കുന്ന ഏഷ്യൻ ടൂർ സെപ്റ്റംബർ 14 മുതൽ

Saturday / February 25 / 2017

  മയാമി: സീറോ മലബാർ കാത്തലിക് കോഗ്രസ് ഫ്ളോറിഡ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഏഷ്യൻ വൻകരയിലെ മൂ്്ന്നു രാജ്യങ്ങളിലൂടെ (ചൈന, മലേഷ്യ, സിംഗപൂര്) പതിമൂന്ന് ദിവസത്തെ ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു.സെപ്റ്റംബർ പതിന...

ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ മഹാ ശിവരാത്രി ആഘോഷം നാളെ

Thursday / February 23 / 2017

ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഈ വർഷത്തെ മഹാശിവരാത്രി മഹോൽസവം ഫെബ്രുവരി 24 വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതൽ വൈകുന്നേരം 9 മണി വരെ മേൽശാന്തി കക്കാട്ടു മന ശ്രീ ശശി നമ്പൂതിരിയുടെ മുഖ്യകാർമികത്വ...

റിയാദ് - അൽ ഖസീം തീവണ്ടി ഓടിത്തുടങ്ങി; റിയാദിൽനിന്ന് അൽഖസീമിലേക്കും തിരിച്ചും ഓരോ സർവീസുകൾ; ഒരു മാസക്കാലം പ്രൊമോഷൻ നിരക്കിൽ ടിക്കറ്റുകൾ ലഭ്യം

Monday / February 27 / 2017

റിയാദ്: തെക്കുവടക്കു പാതയിൽ റിയാദ് മുതൽ അൽ ഖസീം വരെയുള്ള തീവണ്ടി സർവീസ് ഇന്നലെ മുതൽ ഓടിത്തുടങ്ങി. റിയാദിൽനിന്ന് അൽഖസീമിലേക്കും തിരിച്ചും ഓരോ സർവീസുകൾ വീതമാണ് സർവ്വീസ് നടത്തുന്നത്. ിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന് തെക്കുകിഴക്ക് അൽഥുമാമ റോഡിലെ റെയിൽവെ സ്റ്റേഷനിൽനിന്ന് രാവിലെ പത്തിന് ആദ്യ തീവണ്ടി പുറപ്പെടും. 11.19 ന് മജ്മയിലെത്തും. 11.29 ന് മജ്മ വിടുന്ന തീവണ്ടി ഉച്ചയ്ക്ക് 12.31 ന് അൽഖസീം സ്റ്റേഷനിൽ എത്തും. ഖസീമിൽനിന്ന് വൈകീട്ട് മൂന്നിന് തിരിച്ച് യാത്ര പുറപ്പെടുന്ന തീവണ്ടി വൈകീട്ട് 4.02 ന് മജ......

റിയാദിൽ മലയാളി അദ്ധ്യാപിക പ്രസവിച്ച് ഏഴാം നാളിൽ മരിച്ചു; മരണം പ്രസവാനന്തര വിശ്രമത്തിനിടെ വീണ് ഉണ്ടായ അണുബാധയെ തുടർന്ന്; മരണമടഞ്ഞത് ആലപ്പുഴ സ്വദേശിനി

Saturday / February 25 / 2017

റിയാദ്: റിയാദിൽ മലയാളി അദ്ധ്യാപിക പ്രസവിച്ച് ഏഴാം നാളിൽ മരിച്ചു. അമീറ നൂറ ബിൻത് അബ്ദുറഹ്മാൻ യൂണിവേഴ്‌സിറ്റി വിസിറ്റിംങ് ലക്ചറും വിദ്യാഭ്യാസ പ്രവർത്തകയുമായ മലയാളി യുവതി ഷംന സഹീർ ആണ് മരണമടഞ്ഞത്. പരേതയ്ക...

സ്വന്തമായി കെട്ടിടമില്ലാത്ത സ്വകാര്യ സ്‌കൂളുകൾ അടച്ചു പൂട്ടാൻ നീക്കം; ജിദ്ദയിലുള്ള 67 ശതമാനം സ്വകാര്യസ്‌കൂളുകളും അടച്ചുപൂട്ടൽ ഭീഷണിയിൽ

Friday / February 24 / 2017

ജിദ്ദ: സ്വന്തമായി കെട്ടിടമില്ലാത്ത സ്വകാര്യസ്‌കൂളുകൾ അടച്ചൂപൂട്ടാൻ എഡ്യൂക്കേഷൻ മന്ത്രാലയത്തിന്റെ നീക്കം. നിലവിൽ വാടകയ്ക്കു പ്രവർത്തിക്കുന്ന സ്‌കൂളുകൾ സ്വന്തം കെട്ടിടത്തിലേക്ക് ഒരു വർഷത്തിനുള്ളിൽ മാറിയ...

കുവൈത്ത് കേരളാ ഇസ് ലാഹി സെന്റർ സംഘടിപ്പിച്ച ഇസ്ലാമിക് സെമിനാറിന് പ്രൗഢോജ്വല സമാപനം

Monday / February 27 / 2017

ഫർവാനിയ (കുവൈത്ത്): ഇസ്ലാം നിർഭയത്വത്തിന്റെ മതം എന്ന പ്രമേയത്തിൽ കുവൈത്ത് കേരളാ ഇസ് ലാഹി സെന്റർ സംഘടിപ്പിച്ച ചതുർദിന ഇസ് ലാമിക് സെമിനാർ പ്രൗഢോജ്വലമായി സമാപിച്ചു. തീവ്രവാദവും ഭീകരതയും അശാന്തി വിതക്കുന്ന ലോകത്ത് ഇസ് ലാമിന്റെ സമാധാന സന്ദേശം പരിചയപ്പെടുത്താനും ആനുകാലിക വിഷയങ്ങളെ ഇസ് ലാമിക കാഴ്ചപ്പാടിൽ വിലയിരുത്താനുമുതകുന്ന വിവിധ വിഷയങ്ങൾ സെമിനാർ ചർച്ച ചെയ്തു. ഇസ് ലാമിക വിശ്വാസദർശനത്തെ ശാസ്ത്രീയമായി പരിചയ പ്പെടുത്തുന്ന സൈൻസ് വിഷ്വൽ ആർക്കേഡ് എന്ന പ്രദർശനം മത ഭാഷാ വ്യത്യാസങ്ങളില്ലാതെ അനേകമാളുകളെ ആകർഷിച......

വെൽ ഫെയർ കേരള കുവൈത്തിന് നവ സാരഥികൾ; പ്രസിഡന്റ് ഖലീലു റഹ്മാൻ

Monday / February 27 / 2017

കുവൈത്ത് സിറ്റി : വെൽഫെയർ കേരള കുവൈത്ത് 2017 - 19 വർഷത്തേക്കള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് :ഖലീലുറഹ്മാൻ, ജനറൽ സെക്രട്ടറിമാർ: വിനോദ് പെരേര, മജീദ് നരിക്കോടൻ, ട്രഷറർ : ശൗക്കത്തലി വളാഞ്ചേരി. മിന...

മൗലികാവകാശ ധ്വംസനങ്ങൾക്കെതിരെ മാനവികപ്രതിരോധം വേണം

Monday / February 27 / 2017

ഇന്ത്യൻ ഭരണഘടന ഉറപ്പുതരുന്ന തുല്യനീതി ലംഘിച്ചുകൊണ്ട് മുസ്ലിം ദലിത് ന്യൂനപക്ഷ ങ്ങൾക്കു നേരെ നടക്കുന്ന പൗരാവകാശ ധ്വംസനങ്ങൾക്കെതിരെ മതേതര മാനവിക കൂട്ടായ്മകളിലൂടെ പ്രതിരോധം തീർക്കാൻ മുഖ്യധാരാ രാഷ്ട്രീയ കക...

ബഹ്‌റിനിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ; താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് വടകര സ്വദേശിയെ

Monday / February 27 / 2017

മനാമ: ബഹ്‌റൈനിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടു.സീഫ് ഹവാന സൂപ്പർ മാർക്കറ്റിൽ ജീവനക്കാരനായ കോഴിക്കോട് വടകര പാലോളിപ്പാലം സ്വദേശി മീത്തലെ മഠത്തിൽ രാജേഷിനെ (39)യാണ് ാമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പരേതന് 39 വയസായിരുന്നു പ്രായം ഷിഫ അൽജസീറ മെഡിക്കൽ സെന്ററിന് സമീപമുള്ള താമസ സ്ഥലത്താണ് ഇയാളെ മരിച്ച നിലയിൽ കണ്ടത്. ഇന്നലെ വൈകീട്ടാണ് സംഭവം. നാട്ടിൽ അവധിക്കുപോയി വിവാഹിതനായശേഷം രണ്ടാഴ്ച മുമ്പാണ് രാജേഷ് തിരിച്ചെത്തിയത്.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള നടപടികൾ സ്വീകരിച്ചു വരുന്......

സംവിധായകൻ ജിബു ജേക്കബിനും കൃാമറാമാൻ പ്രമോദ്.കെ. പിള്ളയ്ക്കും ലാൽ കെയർസ്ന്റെ ആദരം

Saturday / February 25 / 2017

ബഹ്‌റിനിലെത്തിയ 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ' എന്ന സിനിമയുടെ സംവിധായകൻ ജിബുജേക്കബിനും, കൃാമറാമാൻ പ്രമോദ് കെ. പിള്ളയ്കും ലാൽ കെയർസ് അംഗങ്ങൾ ഹൃദൃമായ സ്വീകരണവും ആദരവും നൽകി. സിനിമയുടെ വിജയം ലാൽ കെയർസ് ...

ബഹ്‌റിൻ സൗദി കോാസ്വെയിൽ കസ്റ്റംസ് പരിശോധനയ്ക്കായി വൺപോയിന്റ് ചെക്കിങ് സമ്പ്രദായം ഏർപ്പെടുത്തുന്നു; ആദ്യ ഘട്ടം മാർച്ച് ആറ് മുതൽ പ്രാബല്യത്തിൽ

Saturday / February 25 / 2017

മനാമ: ബഹ്‌റൈനെയും സൗദിയെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വെയിൽ കസ്റ്റംസ് പരിശോധനയ്ക്കായി വൺപോയന്റ് ചെക്കിങ്'സമ്പ്രദായം ഏർപ്പെടുത്തുന്നു. ഇത് മാർച്ച് ആറുമുതൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുമെന്ന് കോസ...

സ്‌കൂൾ ഫീസ് വർദ്ധിപ്പിച്ചതിന് പിന്നാലെ സ്‌കൂൾ ബസ് ഫീസും കൂടും; പ്രതിമാസം 40 ദിർഹം വരെ വർദ്ധിപ്പിക്കാൻ ഒരുങ്ങി സ്‌കൂൾ ട്രാൻസ്‌പോർട്ട് സർവീസസ്; രക്ഷിതാക്കൾക്ക് വീണ്ടും ഇരുട്ടടി

Monday / February 27 / 2017

യു.എ.ഇയിൽ സ്വകാര്യ സ്‌കൂളുകൾ ഫീസ് വർധിപ്പിക്കുമെന്ന വാർത്തയ്കക്് പിന്നാലെ സ്‌കൂൾ ബസ് ഫീയും വർദ്ധിക്കുമെന്ന് സൂചന.രാജ്യത്തെ പ്രമുഖ സകൂൾ ബസ് നടത്തിപ്പുകാരായ സ്‌കൂൾ ട്രാൻസ്‌പോർട്ട് സർവീസസ് ആണ് 40 ദിർഹം വരെ പ്രതിമാസം വർധിപ്പിക്കാൻ തീരുമാനിച്ചത്. യു.എ.ഇയിലെ 65 സ്‌കൂളുകളിൽ പഠിക്കുന്ന 72000 വിദ്യാർത്ഥികളാണ് എസ്.ടി.എസിന്റെ സേവനം ആശ്രയിക്കുന്നത്. 1800 ബസുകളാണ് ഇവർക്കുള്ളത്. കിന്റർ ഗാർട്ടനിൽ പഠിക്കുന്ന ഒരു കുഞ്ഞിന് 440 ദിർഹമാണ് പ്രതിമാസം ബസ് ഫീസ്. നടത്തിപ്പ് ചെലവിൽ വന്ന വർധനവാണ് ഫീസ് നിരക്കിൽ മാറ്റം വരുത്......

കാർത്ത്യയനിക്കു മദ്രസ്സ പൂർവ്വ വിദ്യാർത്ഥി പ്രവാസി കൂട്ടായ്മയുടെകാരുണ്യത്തിന്റെ സഹായ ഹസ്തം

Monday / February 27 / 2017

ദുബായ്: മാരകമായ രോഗത്തിനടിമപ്പെട്ടു ചികിത്സക്കായി പ്രയാസമനുഭവിച്ചുകൊണ്ടിരിക്കുന്ന തലക്കശ്ശേരി ലക്ഷം വീട് കോളനിയിലെ കാർത്തിയാനിക്ക്. ാരുണ്യത്തിന്റെ സഹായ ഹസ്തവുമായി പൂർവ്വവിദ്യാർത്ഥി പ്രവാസി കൂട്ടായ്മ. ...

ആംബുലൻസ് കൈമാറി; ദനാ മാഞ്ചിയുടെ നാട്ടുകാർക്ക് ദുബൈ കെ.എം.സി.സിയുടെ കാരുണ്യ ഹസ്തം

Saturday / February 25 / 2017

ഭൂവനേശ്വർ: ദുബൈ കെ.എം.സി.സി ഒഡീഷയിലെ ഗ്രാമീണ മേഖലക്ക് നൽകുന്ന ആംബുലൻസുകൾ ഭൂവനേശ്വർ പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും തഥാഗത സത...

ഖത്തറിലെ കിന്റർഗാർടനുകൾ ഉൾപ്പെടെ 38 സ്വകാര്യ സ്‌കൂളുകളിൽ അടുത്ത വർഷം ഫീസ് വർദ്ധിക്കും; നിലവിലുള്ള ഫീസിൽ ഒരു ശതമാനം മുതൽ 15 ശതമാനം വരെ വർധനവു വരുത്താൻ അനുമതി

Monday / February 27 / 2017

ദോഹ: ഖത്തറിലെ കിന്റർഗാർടനുകൾ ഉൾപ്പെടെ 38 സ്വകാര്യ സ്‌കൂളുകളിൽ അടുത്ത വർഷം ഫീസ് വർദ്ധിക്കും. നിലവിലുള്ള ഫീസിൽ ഒരു ശതമാനം മുതൽ 15 ശതമാനം വരെ വർധനവു വരുത്താൻ ആണ് വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്. എംഇഎസ് ഇന്ത്യൻ സ്‌കൂൾ, ദോഹ ഇന്റർനാഷണൽ സ്‌കൂൾ, ദ് ഇംഗ്ലീഷ് മോഡേൺ സ്‌കൂൾ, ദോഹ കോളേജ്, ഫിലിപ്പീൻ ഇന്റർനാഷണൽ സ്‌കൂൾ എന്നിവയ്ക്ക് ഫീസ് വർധിപ്പിക്കാൻ അനുമതി നൽകിയതായി അൽ ഗാലി പറഞ്ഞു. നിലവിലുള്ള ഫീസിൽ ഒരു ശതമാനം മുതൽ 15 ശതമാനം വരെ വർധനവു വരുത്താനാണ് അനുമതി നൽകിയിരിക്കുന്നത്. ഓരോ സ്കൂളുകളുടേയും സാമ്......

ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴത്തുക വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി ട്രാഫിക് വകുപ്പ് രംഗത്ത്; നിലവിലുള്ള 500 റിയാൽ ഉയർത്തുന്ന കാര്യം പരിഗണനയിൽ

Saturday / February 25 / 2017

ഖത്തർ: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴത്തുക വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി ട്രാഫിക് വകുപ്പ് രംഗത്ത്. ്രൈഡവിങ്ങിനിടെ മൊബൈൽ ഉപയോഗിക്കുന്നതായി കണ്ടാൽ 500 ഖത്തർ റിയാലാണ് നിലവിൽ പിഴയായി ഈടാക്കുന്നത്. ഈ തുക ...

ഐഡിയ ഫാക്ടറിയുടെ പ്രഥമ ഗൾഫ് ഇന്ത്യാ സംരംഭക സമ്മേളനം മാർച്ച് നാലിന് ദുബൈയിൽ

Friday / February 24 / 2017

ദോഹ: സംരംഭങ്ങൾ വിജയിക്കുന്നതിന് വ്യവസ്ഥിതിയല്ല മനസ്ഥിതിയാണ് മാറേണ്ടതെന്നും നൂതനങ്ങളായ ആശയങ്ങളും ചിന്തകളും പങ്കുവെക്കുന്നതിലൂടെ വിജയം അനായാസമാകുമെന്നും വിശ്വസിക്കുന്ന മലയാളി കൂട്ടായ്മയായ ഐഡിയ ഫാക്ടറി സ...

ഒമാനിലെ പ്രവാസികൾക്കും നിർബന്ധിത ഇൻഷ്വറൻസ് പരിരക്ഷ ഉടൻ യാഥാർത്ഥ്യമായേക്കും; സദേശികൾക്ക് ഒപ്പം വിദേശികളെയും സാമൂഹിക ഇൻഷുറൻസ് നിയമത്തിന് കൊണ്ടുവരുന്ന സംബന്ധിച്ച പഠനം അന്തിമഘട്ടത്തിലേക്ക്

Monday / February 27 / 2017

മസ്‌കത്ത്: ഒമാനിലെ പ്രവാസികൾക്കും നിർബന്ധിത ഇൻഷ്വറൻസ് പരിരക്ഷ ഉടൻ യാഥാർത്ഥ്യമായേക്കും. സ്വദേശി തൊഴിലാളികൾക്ക് ഒപ്പം വിദേശികളെയും സാമൂഹിക ഇൻഷുറൻസ് നിയമത്തിന് കീഴിൽ കൊണ്ടുവരുന്നത് സംബന്ധിച്ച പഠനം അന്തിമഘട്ടത്തിലായതായാണ് റിപ്പോർട്ട്. ഇത് യാഥാർഥ്യമാകുന്നതോടെ ജോലിക്കിടയിൽ ഉണ്ടാകുന്ന മരണം, പരിക്ക്, രോഗം എന്നിവക്ക് വിദേശികൾക്കും നഷ്ടപരിഹാരം ലഭിക്കും. നിലവിൽ സാമൂഹിക ഇൻഷുറൻസ് നിയമത്തിന് കീഴിൽ സ്വദേശികൾക്ക് മാത്രമാണ് സഹായം നൽകുന്നത്. സാമൂഹിക ഇൻഷുറൻസ് നിയമത്തിന് കീഴിൽ രൂപവത്കരിച്ച പബ്‌ളിക് അഥോറിറ്റി ഫോർ സോ......

ഇന്ത്യൻ സ്‌കൂൾ പ്രവേശനത്തിനായി എത്തിയത് 5200ലധികം അപേക്ഷകർ; 60 ശതമാനത്തിലധികം കുട്ടികൾക്കും പ്രവേശനം ലഭിക്കുക ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റുകളിൽ

Saturday / February 25 / 2017

മസ്‌കത്ത്: കാപിറ്റൽ ഏരിയയിലെ ഇന്ത്യൻ സ്‌കൂളുകളിലേക്കുള്ള അപേക്ഷകരുടെ എണ്ണം 5200 കവിഞ്ഞു. അതിനാൽ, ഈ വർഷം അപേക്ഷിക്കുന്ന 60 ശതമാനത്തിലധികം കുട്ടികൾക്കും ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റുകളിലായിരിക്കും പ്രവേശനം...

ആദായനികുതിയിൽ വർധന വരുത്തി സാമ്പത്തിക മന്ത്രാലയം; നികുതിയിനത്തിൽ 12 മുതൽ 15 ശതമാനം വരെ വർധന; ഇളവുകൾ ഏറെ റദ്ദാക്കി

Friday / February 24 / 2017

മസ്‌ക്കറ്റ്: ആദായനികുതിയിനത്തിൽ വൻ വർധന വരുത്തിക്കൊണ്ട് സാമ്പത്തിക മന്ത്രാലയം ഉത്തരവിറക്കി. മുമ്പ് ടാക്‌സ് നിന്ന് ഒഴിവാക്കപ്പെട്ട ചെറുകിട സംരംഭങ്ങളേയും ഇത്തവണ ഉൾപ്പെടുത്തിക്കൊണ്ടാണ് പുതിയ സാമ്പത്തിക ന...

സിംഗപ്പൂരിൽ വാട്ടർ ബിൽ ഉയരും; രണ്ടു ഘട്ടമായി 30 ശതമാനം വരെ നിരക്ക് വർധിപ്പിക്കാൻ നീക്കം; ആദ്യ ഘട്ട നിരക്ക് വർദ്ധനവ് ജൂലൈ മുതൽ പ്രബാല്യത്തിൽ

Wednesday / February 22 / 2017

  നീണ്ട പതിനേഴ് വർഷത്തിന് ശേഷം സിംഗപൂരിലെ വാട്ടർ ബിൽ ഉയരുന്നു. രണ്ട് ഘട്ടങ്ങളിലായി 30 ശതമാനം നിരക്ക് വർദ്ധനവാണ് പ്രാബല്യത്തിലാവുന്നത്. ടാക്‌സടക്കം 30 ശതമാനം നിർക്ക് വർദ്ധിപ്പിക്കാനാണ് തീരുമാനമെന്ന് സാമ്പത്തിക കാര്യ മന്ത്രി ഹെങ്കഭ്‌സ സ്വീ കീറ്റ് ആണ് അറിയിച്ചത്. രണ്ട് ഘട്ടങ്ങളിലായി നടപ്പിൽ വരുന്ന നിരക്ക് വർദ്ധനവിന്റെ ആദ്യ ഘട്ടം ഈ വർഷം ജൂലൈ ഒന്ന് മുതലും രണ്ടാം ഘട്ടം അടുത്ത വർഷം ജൂലൈ ഒന്നിനുമാണ് നിലവിൽ വരുക. രണ്ട് ഘട്ടങ്ങളിലായുള്ള വില വർദ്ധനവ് താഴ്ന്ന ഇടത്തരം കുടുംബങ്ങൾക്കും സഹായകരമാകും. കഴിഞ്ഞ 2000......

സിംഗപ്പൂർ ബോട്ടാനിക് ഗാർഡനിൽ മരം കടപുഴകി വീണ് ഉണ്ടായ അപകടം; മരിച്ചത് ഇന്ത്യൻ യുവതി; ഭർത്താവും കുട്ടികളും പരുക്കേറ്റ് ചികിത്സയിൽ

Wednesday / February 15 / 2017

കഴിഞ്ഞ ശനിയാഴ്‌ച്ച സിംഗപൂരിലെ ബോട്ടാനിക് ഗാർഡനിൽ മരം കടപുഴകി വീണ് ഉണ്ടായ അപകടത്തിൽ മരിച്ചത് ഇന്ത്യൻ സ്വദേശി. രാധിക അംഗാറ എന്ന 38 വയസുകാരിയാണ് അപകടത്തിൽ മരിച്ചത്. ശനിയാഴ്‌ച്ച രാധിക ഭർത്താവും കുട്ടികൾക്...

ലൈസൻസും ഇൻഷ്വറൻസും ഇല്ലാത്ത യൂബർ, ക്രാബ് ഡ്രൈവർമാർക്കെതിരെ നടപടി കർശനമാക്കാനൊരുങ്ങി സിംഗപ്പൂർ; നിയമംലംഘനം നടത്തുന്ന ഡ്രൈവർമാർക്ക് പതിനായിരം ഡോളർ വരെ പിഴ

Wednesday / February 08 / 2017

സിംഗപൂരിലെ യൂബർ ക്രാബ് ഡ്രൈവർമാർക്കെതിരെ കർശന നടപടിക്കൊരുങ്ങി ട്രാഫിക് വിഭാഗം. ലൈസൻസും ഇൻഷ്വറൻസും ഇല്ലാതെ വാഹനമോടിക്കുന്ന ഡ്രൈവർമാർ ക്കെതിരെയാണ് നടപടി കൈക്കൊള്ളാൻ ഉള്ള റോഡ് ്ട്രാഫിക് ആക്ടാണ് കഴിഞ്ഞ ദി...

ലോകസമാധാന സന്ദേശവുമായി സണ്ണി സ്റ്റീഫന്റെ സൗത്ത് ആഫ്രിക്കൻ പര്യടനം തുടങ്ങി

Monday / January 16 / 2017

ജോഹനാസ്ബർഗ്ഗ്: ജീവിതസ്പർശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെവിശ്വാസത്തിലും സ്‌നേഹത്തിലും പ്രാർത്ഥനയിലും ആഴപ്പെടുത്തുവാൻ വേൾഡ് പീസ് മിഷൻ ചെയർമാനും സംഗീത സംവിധായകനുമായ സണ്ണി സ്റ്റീഫൻനയിക്കുന്ന ജീവിത നവീകരണ ധ്യാനങ്ങൾ സൗത്ത് ആഫ്രിക്കയിലെ വിവിധസ്ഥലങ്ങളായ ജോഹനാസ്ബർഗ്ഗ്, നെൽസ്പ്രിറ്റ്, മഫികെൻഗ്, ഉംറ്റാറ്റ,കോക്സ്റ്റഡ് എന്നിവിടങ്ങളിൽ ജനുവരി 15 മുതൽ ഫെബ്രുവരി 15 വരെനടത്തപ്പെടുന്നു. വിവിധ ധ്യാനരീതികളിൽ നിന്നു വ്യത്യസ്തമായി മനുഷ്യന്റെ പ്രായോഗികജീവിത പ്രശ്‌നങ്ങൾ, പ്രാർത്ഥനയോടെ അതിജീവിച്ച് ദൈവീകസമാധാനവുംആത്മീയ സ......

കിർക്കിസഥാൻ മേജർ ജനറലായി ശൈഖ് റഫീഖിനെ നിയമിച്ചു

Friday / December 30 / 2016

കിർക്കിസ്ഥാൻ മേജർ ജനറലായി മലയാളിയായ ശൈഖ് റഫീഖിന് നിയമനം.കിർക്കിസ്ഥാൻ സൈനിക ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കിർക്കിസ്ഥാൻ ഡിഫൻസ് മിനിസ്റ്റർ ജനറൽ മിർസാ അലി അധികാര ചിഹനങ്ങളും സ്ഥാനവസ്ത്രവും കൈമാറി. കോഴിക്കോട് ജി...

സെബാസ്റ്റ്യൻ വട്ടക്കുന്നേലിന് ദക്ഷിണാഫ്രിക്കൻ പുരസ്‌കാരം

Monday / December 19 / 2016

ഉംറ്റാറ്റ: വിദ്യാഭ്യാസ സാമൂഹിക രാഷ്ര്ടീയ രംഗങ്ങളിൽ കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലത്തിലേറെ നിറസാന്നിധ്യമായി പ്രവർത്തിച്ചു വരുന്ന സെബാസ്റ്റ്യൻ വട്ടക്കുന്നേലിന് ദക്ഷിണാഫ്രിക്കൻ സർക്കാരിന്റെ സാമൂഹിക സേവനത്തിനു...

ഒരുമാസം നീണ്ടുനിൽക്കുന്ന ബാറ്ററി; താഴെവീണാലും പൊട്ടില്ല; 17 വർഷത്തിനുശേഷം നോക്കിയയുടെ 3310 മോഡൽ വീണ്ടുമിറങ്ങുന്നു; സ്മാർട്ട്‌ഫോണിനെ വെറുക്കുന്ന സാധാരണ ഉപഭോക്താക്കൾക്ക് നറുക്കുവീണ പ്രതീതി

സോഷ്യൽ മീഡിയയെ വിരൽത്തുമ്പിലെത്തിച്ച സ്മാർട്ട്‌ഫോൺ വിപ്ലവത്തിന്റെ കാലമാണിത്. എന്നാൽ, ഇക്കാലത്തും ചിലരെങ്കിലും ടച്ച് സ്‌ക്രീൻ ...

മുഖ്യമന്ത്രി വിധി പ്രസ്താവിച്ചു കഴിഞ്ഞു; ഇനിയെന്തിനു പൊലീസിന്റെ കസ്റ്റഡിയിൽ വാങ്ങലും തെളിവെടുപ്പും? ഇതാരുടെ താല്പര്യം സംരക്ഷിക്കാൻ?

പ്രശസ്ത സിനിമാ നടിയെ തട്ടിക്കൊണ്ടുപോകുകയും അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന...

ഹിന്ദു ദൈവങ്ങളെല്ലാം നികുതി വെട്ടിക്കുമോ? 4000 മുതൽ മൂന്നുലക്ഷം വരെ നികുതിവെട്ടിച്ചെന്നാരോപിച്ച് അധികൃതർ നോട്ടീസയച്ചവരിൽ കൃഷ്ണഭഗവാനും ദുർഗാദേവിയും ശിവനും വരെ!

നിയമത്തിമുന്നിൽ മനുഷ്യരെല്ലാം തുല്യരാണെന്നാണ് ചൊല്ല്. അത് ദൈവങ്ങൾക്കും ബാധകമാണോ? നികുതി വകുപ്പിന്റെ കണ്ണിൽ അങ്ങനെയാണെന്ന് തോന...

ജീവനക്കാരുടെ നാളത്തെ സമരം ബാങ്കിങ് മേഖലയെ നിശ്ചലമാക്കും; പണിമുടക്ക് സേവനങ്ങളെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി എസ് ബി ഐ അടക്കമുള്ള പൊതുമേഖലാ ബാങ്കുകളും

ന്യൂഡൽഹി: പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ വിവിധ യൂണിയനുകൾ പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് നാളെ നടക്കും. പണിമുടക്ക് ബാങ്കിങ് മേഖ...

ലാപ്‌ടോപ്പ് നിങ്ങൾ വൃത്തിയാക്കാറുണ്ടോ? വളര ലളിതമായി ലാപ്‌ടോപ് വൃത്തിയാക്കാനുള്ള മൂന്നുവഴികൾ

കീബോർഡിലും സ്‌ക്രീനിലും പൊടിപിടിച്ച് ലാപ്‌ടോപ്പുകൾ നശിക്കുന്നത് സർവസാധാരണമാണ്. എന്നാൽ, കൃത്യമായി വൃത്തിയാക്കി സൂക്ഷിച്ചാൽ അതി...

മാർച്ച് മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം...

ബ്രാഹ്മണ്യത്തിന്റെ 'ചിത്ര'വധം

ആധുനികകലകൾ, വിശേഷിച്ചും സാങ്കേതികകലകൾ, അടിസ്ഥാനപരമായിത്തന്നെ രാഷ്ട്രീയസ്വഭാവം ഏറെയുള്ളവയാണ്. ജനാധിപത്യപരമായെന്നപോലെതന്നെ വരേണ...