Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി

മറുനാടൻ മലയാളി ബ്യൂറോ
April 18, 2024 | 06:43 am

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ലക്ഷ്യം വീണാ വിജയൻ എന്ന് വ്യക്തം. അതിവേഗം മാസപ്പടിയിലെ അന്വേഷണം എക്‌സാലോജിക് കമ്പനിയിൽ എത്തിക്കാനാണ് നീക്കം. നേരിട്ടു ഹാജരാകാൻ മടിച്ച സിഎംആർഎൽ എംഡി ശശിധരൻ കർത്തായെ വീട്ടിലെത്തി ചോദ്യം ചെയ്തതോടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അടുത്ത നീക്കം അതിവേഗം ഉണ്ടാകുമെന്നും വ്യക്തമായി. മുഖ്യമന്ത്രിയുടെ മകളായ വീണാ വിജയന് ഏത് ദിവസം വേണമെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയേക്കും. കേസെടുത്തു മൂന്നാഴ്ചയ്ക്കകം സിഎംആർഎലിലെ പ്രധാനപ്പെട്ടവരെയെല്ലാം ചോദ്യം ...


Videos

1 / 10 videos
  1. സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? l Saiju A V
    18 Apr 8:20 AM
  2. യുഎയിലെ കനത്തമഴയില്‍ മലയാളികളടക്കം ആയിരക്കണക്കിനാളുകള്‍ ദുരിതത്തില്‍ l uae rain
    18 Apr 8:09 AM
  3. ഇന്ത്യൻ ജനസംഖ്യ 144.17 കോടിയായെന്ന് യുഎൻ എഫ്പിഎ റിപ്പോർട്ട് I india population vs china
    18 Apr 7:46 AM
  4. കേരളത്തിലെ ഡ്രൈവിംഗ് പരീക്ഷകളിൽ അടിമുടി വീഴ്ചയെന്ന് സി എ ജി I driving tests kerala cig report
    18 Apr 7:28 AM
  5. വീടിന്റെ മൂന്നാംനിലയിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ താഴേക്ക് വീണ 13കാരി മരിച്ചു I mattancherry
    18 Apr 7:13 AM
  6. ഇ.ഡിയുടെ അടുത്ത നീക്കം എന്താകുമെന്ന സംശയത്തിൽ സിപിഎം I ED sasidharan kartha house
    18 Apr 7:07 AM
  7. സർവകലാശാല ക്യാമ്പസിലെ ജോൺ ബ്രിട്ടാസിന്റെ രാഷ്ട്രീയ പ്രസംഗത്തിൽ വിശദീകരണം തേടി ഇലക്ഷൻ കമ്മീഷൻ
    18 Apr 6:51 AM
  8. ഡിഡി ന്യൂസിന്റെ ലോഗോയ്ക്ക് ഇനി കാവി നിറം I dooradarshan change dd news logo
    18 Apr 6:35 AM
  9. ഗാസയിലെ സംഘർഷാവസ്ഥ വീണ്ടും രൂക്ഷമാകുന്നു I benjamin netanyahu said
    18 Apr 6:23 AM
  10. അഭിഭാഷകരെ ആക്രമിച്ച കേസിലെ പ്രതി കീഴടങ്ങി I Kochi
    18 Apr 6:06 AM

News+

താറാവിനെ പിടിച്ച നായയെ തല്ലിക്കൊന്നു; താറാവു കർഷകനെ വീട്ടിൽ കയറി വെട്ടി അയൽവാസിയായ യുവാവ്

Thursday / April 18 / 2024

തിരുവല്ല: താറാവിനെ പിടിച്ച നായയെ തല്ലിക്കൊന്നയാളെ വീട്ടിൽ കയറി വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ചു. താറാവുകർഷകനായ മേപ്രാൽ വേലൂപ്പറമ്പിൽ വീട്ടിൽ രാജു(67)വിനാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ പായ്ക്കണ്ടംചിറയിൽ പ്രസൂൺ (അച്ചു-32), സുഹൃത്തുക്കളായ ചാത്തങ്കരി പച്ചംകോട്ടുചിറയിൽ സനൽ സാമുവൽ(35), കാരയ്ക്കൽ വടക്കുറ്റുശ്ശേരിൽ ശ്രീജിത്ത് (41) എന്നിവരെ അറസ്റ്റുചെയ്തു. 1500 താറാവുകളെ രാജു വളർത്തുന്നുണ്ട്. പ്രസൂണിന്റെ മൂന്ന് വളർത്തുനായകൾ താറാവുകളെ സ്ഥിരമായി പിടിച്ചുതിന്നുന്നുവെന്ന പരാതി രാജുവിന് ...

റിക്രൂട്ടിങ് ലൈസൻസ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് കടത്തി; നാട്ടിലേക്ക് തിരിച്ചു പോരാനാകാതെ മസ്‌ക്കറ്റിൽ കുടുങ്ങി കോട്ടയം സ്വദേശിനി: ഏജന്റ് അറസ്റ്റിൽ

Thursday / April 18 / 2024

കോട്ടയം: വീട്ടുജോലിക്കായി മസ്‌ക്കറ്റിലെത്തിയ യുവതി നാട്ടിലേക്ക് തിരികെ പോരാനാവാതെ മസ്‌കറ്റിൽ കുടുങ്ങി. മസ്‌കറ്റിലെ ബോഷറിൽ കുടുങ്ങിയ കോട്ടയം സ്വദേശിനിയായ യുവതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി....

കോഴിക്കോട് ടിപ്പർ ലോറി ബൈക്കിലിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Thursday / April 18 / 2024

കോഴിക്കോട്: മുക്കം പിസി ജംഗ്ഷനിൽ ടിപ്പർ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. മലപ്പുറം ഊർങ്ങാട്ടിരി സ്വദേശി ഷിബുമോനാണ് മരിച്ചത്. രാത്രി 12 മണിയോടെ ടിപ്പർ ലോറി ബൈക്കിന് പ...

എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത

Thursday / April 18 / 2024

ലണ്ടൻ: ലോകത്തെ പൊള്ളിച്ചതിനു കാരണമായ എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതായി ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് മെറ്റിരിയോളജിയിലെ ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഭൂമധ്യരേഖാ പ്രദേശത്തെ പസിഫിക് സമുദ്രം തണ...

റോഡരികിൽ നിർത്തിയിട്ടിരുന്ന ബസ് പുറപ്പെടാൻ വൈകിയതിന് ഗ്ലാസ് അടിച്ചു തകർത്തു; യുവാവ് അറസ്റ്റിൽ

Thursday / April 18 / 2024

തിരുവനന്തപുരം: റോഡരികിൽ നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി.ബസ് പുറപ്പെടാൻ വൈകിയെന്നാരോപിച്ച് യുവാവ് ബസിന്റെ ഗ്ലാസ് അടിച്ച് തകർത്തു. തുടർന്ന് മറ്റൊരാളുടെ ബൈക്കിൽ കയറി രക്ഷപ്പെട്ട യുവാവിനെ പൊലീസ് പിന്തു...

News+

സംസ്ഥാനത്ത് 21 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത; നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ള മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട്

Thursday / April 18 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ 21 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. എല്ലാ ജില്ലകളിലും മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. ഉച്ചയ്ക്കു ശേഷമാണ് മഴയ്ക്കു കൂടുതൽ സാധ്യത. മഴയ്‌ക്കൊപ്പം 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റും വീശിയേക്കാം. കേരള തീരത്ത് ഇന്നു രാത്രി 11.30 വരെ ഒരു മീറ്റർ വരെ ഉയരത്തിൽ തിരയടിക്കാനും സാധ്യതയുണ്ട്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം, പകൽ സമയം ...

ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ

Thursday / April 18 / 2024

കൊച്ചി: അഭിഭാഷകരെ ആക്രമിച്ച കേസിൽ മൂന്നുമാസമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കീഴടങ്ങി. എറണാകുളം മുളന്തുരുത്തി അരയൻകാവ് ഗവൺമെന്റ് സ്‌കൂളിനു സമീപം കുന്നംകുളത്തിൽ വീട്ടിൽ അബ്ദുൽ നാസർ തൗഫീഖ് (23) ആണ് കീഴടങ്ങ...

ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം

Wednesday / April 17 / 2024

ന്യൂഡൽഹി: ദൂരദർശന്റെ ലോഗോയിൽ നിറംമാറ്റം. ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിലാണ് മാറ്റം വരുത്തിയത്. കാവി നിറത്തിലേക്കാണ് ലോഗോ മാറിയത്. നേരത്തെ റൂബി റെഡ് നിറത്തിലായിരുന്നു. ഡിഡി ന്യൂസ് തന്നെയാണ്...

കാണാതായ നഴ്‌സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ

Wednesday / April 17 / 2024

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കാണാതായ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സീനിയർ നേഴ്‌സിങ് ഓഫീസർ ബിജുകുമാറിനെ(51) കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. പോസ്റ്റുമോർട്ടം നാളെ നടക്കും. കരുനാഗപ്പള്...

തളിപറമ്പിൽ പട്ടാപ്പകൽ വൻകവർച്ച; 35 പവൻ സ്വർണവും പണവും നഷ്ടപ്പെട്ടതായി പരാതി

Wednesday / April 17 / 2024

കണ്ണൂർ: കണ്ണൂർ ജില്ലയിലെ തളിപറമ്പിൽ കുപ്പത്ത് പട്ടാപ്പകൽ വൻ കവർച്ച. 35 പവനോളം സ്വർണവും പണവും നഷ്ടപ്പെട്ടതായി പരാതി. കുപ്പം മരത്തക്കാട്ടെ ബത്താലി ഫാത്തിമയുടെ വീട്ടിലാണ് കവർച്ച നടന്നത്. ചൊവ്വാഴ്‌ച്ച രാവ...

News+

ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി; ഏപ്രിൽ 20ന് പൂർത്തിയാകും

Wednesday / April 17 / 2024

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിന് സംസ്ഥാനത്ത് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടെടുപ്പ് യന്ത്രങ്ങളുടെ (ഇ.വി എം) കമ്മീഷനിങ് തുടങ്ങിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ഏപ്രിൽ 20 ഓടുകൂടി കമ്മീഷനിങ് പ്രക്രിയ പൂർത്തിയാവും. ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ 25,231 ബൂത്തുകളിൽ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളിൽ ക്രമനമ്പർ, സ്ഥാനാർത്ഥികളുടെ പേര്, ഫോട്ടോ, ചിഹ്നം എന്നിവ അടങ്ങിയ ബാലറ്റ് പേപ്പറും വിവിപാറ്റ് സ്ലിപ്പിൽ പ്രിന്റ് ചെയ്യേണ്ട ക്രമനമ്പർ, പേര്, ചിഹ്നം എന്നിവ...

വീട്ടിൽ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം; ബാലറ്റുകൾ ഉദ്യോഗസ്ഥർ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്ന ആരോപണം ശരിയല്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

Wednesday / April 17 / 2024

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ വീട്ടിലിരുന്ന് വോട്ട് ചെയ്യുന്നവരുടെ ബാലറ്റുകൾ ഉദ്യോഗസ്ഥർ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്നതരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ...

ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് എടത്വയിലും ചെറുതനയിലും; ഭോപ്പാലിലെ ലാബിലേക്ക് അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ്

Wednesday / April 17 / 2024

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിൽ എടത്വ, ചെറുതന എന്നിവിടങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. പിന്നാലെ ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത...

താറാവുകളെ സ്ഥിരമായി പിടിച്ചുതിന്ന നായെ തല്ലികൊന്നു; അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച മൂന്നുപേർ അറസ്റ്റിൽ

Wednesday / April 17 / 2024

തിരുവല്ല: താറാവുകളെ കടിച്ച് കൊല്ലുന്നതിന്റെ പേരിൽ നായെ തല്ലിക്കൊന്നയാളെ ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ച നായുടെ ഉടമയടക്കം മൂന്നുപേരെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. താറാവു കർഷകനായ മേപ്രാൽ വേലൂപ്പറമ്...

മധ്യപ്രദേശിൽ വെബ്‌സൈറ്റ് മുഖേനെ വ്യാജ വോട്ടർ ഐ.ഡി കാർഡുകൾ നിർമ്മിച്ചയാൾ പിടിയിൽ

Wednesday / April 17 / 2024

ഭോപാൽ: ലോക് സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം തുടരുന്നതിനിടെ മധ്യപ്രദേശിൽ വ്യാജ വെബ്‌സൈറ്റ് ഉപയോഗിച്ച് വ്യാജ വോട്ടർ ഐ.ഡി കാർഡുകൾ നിർമ്മച്ചയാൾ അറസ്റ്റിൽ. ബുധനാഴ്ച ബിഹാറിൽ നിന്നാണ് 20 കാരനായ രഞ്ജൻ ചൗബെയെ പ...

News+

കേരളത്തിൽ പിണറായി വിരുദ്ധ തരംഗം ആഞ്ഞടിക്കും; മുഖ്യമന്ത്രിയുടെയും മകളുടെയും പേരെടുത്ത് സംസാരിച്ചിട്ടും മറുപടി പറയാൻ പിണറായി തയാറായിട്ടില്ലെന്നും എം എം ഹസൻ

Wednesday / April 17 / 2024

കൽപറ്റ: കേരളത്തിൽ ആഞ്ഞടിക്കുക പിണറായി വിരുദ്ധ തരംഗമാണെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസൻ. പ്രധാനമന്ത്രി മുഖ്യമന്ത്രിയുടെയും മകളുടെയും പേരെടുത്ത് സംസാരിച്ചിട്ടും ഈ നിമിഷം വരെ മറുപടി പറയാൻ പിണറായി വിജയൻ തയാറായിട്ടില്ല. ആ മറുപടി കേൾക്കാൻ കേരളത്തിലെ വോട്ടർമാർ അഗ്രഹിക്കുന്നുണ്ട്. ഈ തിരഞ്ഞെടുപ്പ് ഇടതുമുന്നണിയുടെ എട്ടുവർഷത്തെ ഭരണത്തിന്റെ വിലയിരുത്തലായി കണക്കാക്കാൻ മുഖ്യമന്ത്രിയും എം വിഗോവിന്ദനും തയാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചുണ്ടെന്നും ഹസൻ പറഞ്ഞു. 85 വയസ് കഴിഞ്ഞവർക്ക് വീട്ടിൽ വോട്ട് ചെയ്യാനുള...

കേരളത്തിൽ പോരാടിക്കുന്നവർ തമിഴ്‌നാട്ടിൽ ഒന്നാണ്; യുഡിഎഫിനും എൽഡിഎഫിനും ഇരട്ട മുഖം; സംസ്ഥാനത്ത് ബിജെപിയുടെ സീറ്റെണ്ണം ഇത്തവണ രണ്ടക്കം കടക്കുമെന്ന് രാജ്‌നാഥ് സിങ്

Wednesday / April 17 / 2024

കണ്ണൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നുള്ള ബിജെപിയുടെ സീറ്റെണ്ണം ഇത്തവണ രണ്ടക്കം കടക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. കേരളത്തിൽ അധികാരത്തിൽ വന്നാൽ റബ്ബർ കർഷകരുടെ പ്രശ്‌നം പരി...

കെ കെ ശൈലജ ടീച്ചർക്കെതിരെ ദുഷ് പ്രചാരണം നടത്തുന്നത് വടകര യു ഡി എഫ് സ്ഥാനാർത്ഥി ഉൾപ്പെടെയുള്ള മൂവർ സംഘം; യൂത്ത് കോൺഗ്രസ്സ് നേതാക്കളാണ് പ്രചാരണത്തിന് പിന്നിലെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്

Wednesday / April 17 / 2024

കണ്ണൂർ: വടകര പാർലമെന്റ് മണ്ഡലം എൽ.ഡി. എഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കെതിരെ നടത്തുന്ന സോഷ്യൽ മീഡിയ പ്രചാരണത്തിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ നേതൃത്വം രംഗത്തിറങ്ങി. കെ.കെ ശൈലജ ടീച്ചർക്കെതിരെ വടകര യു.ഡി....

കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന പോസ്റ്റുകൾ നീക്കം ചെയ്യപ്പെടുന്നു; ആരോപണവുമായി കോൺഗ്രസ്

Wednesday / April 17 / 2024

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണം ഉന്നയിച്ച് കോൺഗ്രസ്. സമൂഹമാധ്യമങ്ങളിൽ നിന്ന് കേന്ദ്ര സർക്കാരിനെ വിമർശിക്കും വിധത്തിൽ വരുന്ന പോസ്റ്റുകൾ നീക്കം ചെയ്യപ്പെടുന്നതായാണ് ആരോപണം. മുൻ മാധ്യമപ്രവർത്...

മാവൂർ റോഡിൽ സ്റ്റേഷനറി കടയിൽ തീപ്പിടുത്തം; തീ പടർന്നത് ഫ്രിഡ്ജിനകത്ത് നിന്നും

Wednesday / April 17 / 2024

കോഴിക്കോട്: മാവൂർ റോഡിൽ സ്റ്റേഷനറി കടയിൽ തീപ്പിടുത്തം. കെഎസ്ആർടിസി സ്റ്റാൻഡിന് എതിർവശത്തുള്ള കടയിലാണ് തീപ്പിടുത്തമുണ്ടായത്. ആളപായമില്ല. കൈരളി, ശ്രീ തിയേറ്ററുകൾക്ക് പരിസരത്തുള്ള കടയാണിത്. നല്ല തിരക്കുള...

News+

അഞ്ച് ദലിത് യുവാക്കളെ ആക്രമിച്ചു; തലമുടിയും പുരികവുമുൾപ്പടെ മുണ്ഡനം ചെയ്തു; 27 വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിൽ വൈ.എസ്.ആർ. നേതാവിനും കൂട്ടാളികൾക്കും തടവ് ശിക്ഷ

Wednesday / April 17 / 2024

ഹൈദരാബാദ്: അഞ്ച് ദലിത് യുവാക്കളെ 27 വർഷങ്ങൾക്ക് മുമ്പ് ക്രൂരമായി അക്രമിച്ച കേസിൽ വൈ.എസ്.ആർ പാർട്ടി നേതാവിനും പങ്കാളികളായ ഒമ്പത് പേർക്കെതിരെയും വിശാഖപട്ടണം പ്രത്യേക കോടതി ചൊവ്വാഴ്ച ശിക്ഷ വിധിച്ചു. യുവാക്കളെ ആക്രമിക്കുകയും തലമുടിയും പുരികവുമുൾപ്പടെ മുണ്ഡനം ചെയ്ത് പീഡിപ്പിക്കുകയും ചെയ്ത മുഖ്യപ്രതിയായ വൈ.എസ്.ആർ പാർട്ടി നേതാവും എം.എൽ.സിയുമായ തോട്ട ത്രിമുർത്തുലു ഉൾപ്പെടെയുള്ള പ്രതികൾക്ക് 18 മാസം തടവും ഓരോത്തർക്കും 42,000 രൂപ പിഴയുമാണ് ശിക്ഷ.1996 ഡിസംബർ 29-ന് നടന്ന കേസിൽ കോടതി നടപടികൾ വൈകിപ്പിച്ചതിന് 1...

'വികാര നിർഭരമായ നിമിഷം'; സൂര്യതിലകം അണിഞ്ഞ രാമവിഗ്രഹത്തെ ടാബ്ലെറ്റിൽ കണ്ട് തൊഴുത് പ്രധാനമന്ത്രി നരേന്ദ്ര മോദി

Wednesday / April 17 / 2024

ലക്‌നൗ: സൂര്യതിലകം അണിഞ്ഞു നിൽക്കുന്ന അയോധ്യയിലെ രാമവിഗ്രഹത്തെ ടാബ്ലെറ്റിൽ കണ്ടുതൊഴുത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കോടിക്കണക്കിന് ഇന്ത്യക്കാരെ പോലെ തനിക്കും ഇത് വളരെ വികാരനിർഭരമായ നിമിഷമാണ്...

വോട്ടെടുപ്പ് നാളിൽ തിരുവനന്തപുരത്തെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളും പ്രവർത്തിക്കും

Wednesday / April 17 / 2024

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് 26ന് തിരുവനന്തപുരം ജില്ലയിലെ യുപിഎച്ച്‌സി, സബ് സെന്റർ ഉൾപ്പെടെയുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളും തുറന്നു പ്രവർത്തിക്കും. ജില്ലാ മെഡിക്കൽ ഓഫീസറുടെ അ...

'അസമിലെ ജനങ്ങൾ ഗാന്ധികുടുംബത്തിന്റെ അമൂൽ ബേബികളെ കാണാൻ എന്തിനു പോകണം?'; രാഹുലിനെയും പ്രിയങ്കയെയും പരിഹസിച്ച് ഹിമന്ത ബിശ്വ ശർമ; മുഖ്യമന്ത്രിക്ക് ചേരാത്ത പരാമർശമെന്ന് കോൺഗ്രസ്

Wednesday / April 17 / 2024

ഗുവാഹത്തി: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയെയും പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നടത്തിയ പരാമർശത്തിനെതിരെ കോൺഗ്രസ് നേതൃത്വം. രാഹുലും പ്രിയങ്കയും അമൂൽ ബേബികളാണെന്നും ...

കാറപകടത്തിൽ പിഞ്ചുകുഞ്ഞ് മരിച്ച കേസിൽ തെലങ്കാന മുൻ എംഎ‍ൽഎയുടെ മകനെതിരെ നരഹത്യാ കുറ്റം ചുമത്തി

Wednesday / April 17 / 2024

ഹൈദരാബാദ്: കാറപകടത്തിൽ പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തിൽ തെലങ്കാന മുൻ എംഎ‍ൽഎ ഷക്കീൽ ആമിറിന്റെ മകൻ റഹീൽ ആമിറിനെതിരെ നരഹത്യാ കുറ്റം ചുമത്തി. ജൂബിലി ഹിൽസിൽ വച്ച് 2022ൽ നടന്ന അപകടത്തിൽ വാഹനമോടിച്ചിരുന്നത് റഹീ...

Cinema+

'ഞങ്ങളെ പോലുള്ള നടന്മാർ അത് അങ്ങ് സഹിക്കും, പക്ഷെ മിനിയുടെ അവസ്ഥ അങ്ങനെയല്ലല്ലോ'; ബ്ലെസിയെ ട്രോളി മമ്മൂട്ടി, പഴയ വീഡിയോ വൈറൽ

Wednesday / April 17 / 2024

കൊച്ചി: ദ്വീർഘകാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ബ്ലെസ്സി സംവിധായകനായി രംഗത്തുവന്നത്. ആടുജീവിതത്തിലൂടെ വലിയ തിരിച്ചുവരവാണ് അദ്ദേഹം നടത്തിയത്. പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ബ്ലെസി സംവിധാനം ചെയ്ത ആടു ജീവിതം മികച്ച പ്രേക്ഷക പ്രശംസയോടെ തിയറ്ററുകളിൽ വിജയക്കുതിപ്പ് തുടരുമ്പോഴാണ് ബ്ലെസിയുടെ കർക്കശത്തെ കുറിച്ച് മമ്മൂട്ടി പറയുന്ന വിഡിയോ വീണ്ടും വൈറലാകുന്നത്. ബ്ലെസിയെ കുറിച്ച് മമ്മൂട്ടി പത്ത് വർഷം മുൻപ് സംസാരിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയ വീണ്ടും കുത്തിപ്പൊക്കുന്നത്. ബ്ലെസിയുടെ 20-ാം വിവാഹ വാർഷ...

പ്രതീക്ഷകൾ തെറ്റിക്കാതെ 'ആവേശം' അമ്പത് കോടി ക്ലബ്ബിൽ; ഫഹദ് ഫാസിലിന്റെ വിഷു ചിത്രം നീങ്ങുന്നത് ബ്ലോക്ക് ബസ്റ്ററിലേക്ക്

Wednesday / April 17 / 2024

കൊച്ചി: വിഷു റിലീസായി എത്തിയ 'ആവേശം' പ്രതീക്ഷകൾ തെറ്റിക്കാതെ ബോക്സ് ഓഫീസിൽ ഹിറ്റാകുന്നു. ഫഹദ് ഫാസിൽ ചിത്രം റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോൾ അമ്പത് കോടി ക്ലബ്ബിൽ. ചിത്രത്തിന്റെ നിലവിലെ ആഗോള കലക്...

ഞാൻ ഇതുവരെ ആരോടും പൈസ ചോദിച്ചിട്ടില്ല; പൃഥ്വിരാജും എ.ആർ റഹ്മാനും എനിക്ക് പൈസ തന്നു സഹായിച്ചിട്ടുണ്ട്: നജീബ് പറയുന്നു

Wednesday / April 17 / 2024

കൊച്ചി: പൃഥ്വിരാജും സംഗീത സംവിധായകൻ എ.ആർ റഹ്മാനും സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെന്ന് ആടുജീവിതം കഥയിലെ യഥാർഥ നായകൻ നജീബ്. ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം തിയറ്ററുകളിൽ കോടികൾ നേടി മുന്നേറുമ്പോൾ നജീബിന...

'എന്റെ രൂപത്തെക്കുറിച്ചുള്ള ആ കമന്റ് വളരേയധികം ബാധിച്ചു; ആറുമാസത്തോളം കണ്ണാടിയിൽ പോലും നോക്കിയില്ല; ബോഡി ഷെയിമിംഗിന് ഇരയായതിനെ കുറിച്ച് വിദ്യാ ബാലൻ

Wednesday / April 17 / 2024

മുംബൈ: ബോളിവുഡിലെ മികച്ച നായികമാരിൽ ഒരാളാണ് വിദ്യാ ബാലൻ. മലയാളിയാണെങ്കിലും നിരവധി മലയാള സിനിമകളിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടും അഭിനയിക്കാനുള്ള ഭാഗ്യം വിദ്യയ്ക്ക് ലഭിച്ചിട്ടില്ല. കരിയറിന്റെ തുടക്കത്തിൽ താ...

ആ വിഡിയോ വ്യാജം, താൻ ഒരു പാർട്ടിയുടെയും പ്രചാരകനല്ല; ഡീപ് ഫേക്ക് ആശങ്കപ്പെടുത്തുന്നതെന്ന് ആമിർ ഖാൻ

Wednesday / April 17 / 2024

ന്യൂഡൽഹി: തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ ബോളിവുഡ് താരങ്ങൾക്ക് ഭീഷണിയായി ഡീപ് ഫേക്ക് വീഡിയോകളും. ബോളിവുഡ് താരങ്ങളുടെ ഡീപ് ഫേക്ക് വീഡിയോകളാണ് സൈബറിടത്തിൽ പ്രചരിക്കുന്നത്. ഇത്തരത്തിൽ തന്റെ വീഡിയോ പ്രചരിക്ക...

News+

പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ

Wednesday / April 17 / 2024

ആലപ്പുഴ: വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മോൻസൺ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു. ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങുന്നതിനെത്തി ക്യൂ നിൽക്കുമ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ട്രഷറി ജീവനക്കാർ ചേർത്തല താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദ്ധ്യാപികയായി വിരമിച്ചയാളാണ് ത്രേസ്യാമ്മ.    ...

കേരളത്തിലെ ആദ്യ ഡബിൾ ഡെക്കർ ട്രെയിൻ പരീക്ഷണ ഓട്ടം വിജയം; പൊള്ളാച്ചി വഴി പാലക്കാട് ബെംഗളൂരു സർവീസ്; ട്രെയിനിന്റെ സമയക്രമത്തിൽ തീരുമാനമായിട്ടില്ല

Wednesday / April 17 / 2024

പാലക്കാട്: കേരളത്തിലെ ആദ്യ ഡബിൾ ഡെക്കർ ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരം. ബെംഗളൂരു - കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പാലക്കാട്ടേക്കു നീട്ടുന്നതിനു മുന്നോടിയായാണു പൊള്ളാച്ചി പാലക്...

'അദാനിയെ വളർത്താനാണ് നോക്കിയത്; നരേന്ദ്ര മോദി അഴിമതിയിൽ ചാംപ്യൻ'; അമേഠിയിൽ മത്സരിക്കുന്ന കാര്യം കോൺഗ്രസ് നേതൃത്വം തീരുമാനിക്കുമെന്ന് രാഹുൽ ഗാന്ധി

Wednesday / April 17 / 2024

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിയിൽ ചാംപ്യനാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കഴിഞ്ഞ പത്തു വർഷത്തിനിടെ മോദി സർക്കാർ വലിയ തോതിലുള്ള അഴിമതിയാണ് രാജ്യത്ത് നടത്തിയത്. അദാനിയെ വളർത്താനാണ് മോദി...

അയൽക്കാരുമായുള്ള വഴക്ക്; രാജ്‌കോട്ടിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ദളിത് യുവാവ് മരിച്ച നിലയിൽ; യുവാവ് മരിച്ചത് പൊലീസ് മർദ്ദനത്താലെന്ന് കുടുംബം; പ്രതിഷേധവുമായി നാട്ടുകാർ

Wednesday / April 17 / 2024

രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ദളിത് യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. അയൽക്കാരുമായുള്ള വഴക്കിൽ ഇടപെട്ടതിന് പൊലീസ് പിടികൂടിയ ദളിത് യുവാവിനെ മരിച്ചനിലയിൽ...

ജ്യോതിഷാലയത്തിന്റെ ബോർഡ് മാറ്റണമെന്നാവശ്യപ്പെട്ട് നടത്തിപ്പുകാരനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു കൊല്ലാൻ ശ്രമിച്ചു; ഭാര്യയെയും മകളെയും ഉപദ്രവിച്ചു; പ്രതി അറസ്റ്റിൽ

Wednesday / April 17 / 2024

അടൂർ: റോഡ് സൈഡിൽ സ്ഥാപിച്ചിരിക്കുന്ന ജ്യോതിഷാലയത്തിന്റെ ബോർഡ് എടുത്തു മാറ്റണമെന്നാവശ്യപ്പെട്ട് നടത്തിപ്പുകാരനെയും ഭാര്യയെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഏനാത്ത് ത...

News+

ഒമാനിലെ മഴക്കെടുതി;മതിലിടിഞ്ഞ് ഗുരുതര പരിക്കേറ്റ ആലപ്പുഴ സ്വദേശിയെ ഇന്ന് നാട്ടിലെത്തിക്കും

Wednesday / April 17 / 2024

അമ്പലപ്പുഴ: ഒമാനിലെ മഴക്കെടുതിയെ തുടർന്ന് ഗുരുതരപരിക്കേറ്റ പുന്നപ്ര സ്വദേശി അശ്വിനെ (27) ബുധനാഴ്ച നാട്ടിലെത്തിക്കും. ബുധനാഴ്ച രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കുന്ന ഇദ്ദേഹത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കും. ഒമാനിൽ ശക്തമായ മഴയെത്തുടർന്നുണ്ടായ കുത്തൊഴുക്കിൽപ്പെട്ട അശ്വിന് മതിലിടിഞ്ഞ് വീണാണ് ഗുരുതര പരിക്കേറ്റത്. പുന്നപ്ര തെക്ക് പഞ്ചായത്ത് പുത്തൻപുരയ്ക്കൽ ടൈറ്റസിന്റെയും പ്രസ്റ്റീനയുടെയും മകനാണ് അശ്വിൻ. ഒൻപതുമാസം മുൻപാണ് അശ്വിൻ ഒമാനിലെ ബിദിയ സനയായിൽ സ്വകാര്യ ലെ...

കനത്ത മഴയെ തുടർന്ന് യുഎഇയിൽ പ്രതികൂല കാലാവസ്ഥ: കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള മൂന്ന് വിമാനങ്ങൾ റദ്ദാക്കി

Wednesday / April 17 / 2024

കൊച്ചി: കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള മൂന്ന് വിമാന സർവീസുകൾ റദ്ദാക്കി. യുഎഇയിലെ പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് വിമാനങ്ങൾ റദ്ദാക്കിയത്. കനത്ത മഴയിൽ റൺവേയിൽ വെള്ളം കയറിയതിനെ തുടർന്ന് ദുബായി വിമാനത്താ...

വീണ്ടും ഓൺലൈൻ തട്ടിപ്പ്; ഇടുക്കി തടിയമ്പാട് സ്വദേശിക്ക് നഷ്ടമായത് 26 ലക്ഷം രൂപ

Wednesday / April 17 / 2024

ചെറുതോണി: ഓൺലൈൻ തട്ടിപ്പിലൂടെ ഇടുക്കി തടിയമ്പാട് സ്വദേശിക്ക് 26 ലക്ഷം രൂപ നഷ്ടമായി. ജനുവരിയിലാണ് ദുബായിൽ ജോലി ചെയ്യുന്ന തടിയമ്പാട് മുളകുവള്ളി സ്വദേശിയായ നാൽപ്പത്തിയാറുകാരൻ ഓൺലൈൻ തട്ടിപ്പിനിരയായത്. ഗൾഫ...

മാട്ടുപ്പട്ടിയിൽ രണ്ട് കാറുകൾ തകർത്ത് പടയപ്പ; കാറിന്റെ ചില്ല് തകർത്തും തുമ്പിക്കൈകൊണ്ട് അടിച്ച് കേടുപാടുകൾ വരുത്തിയും കാട്ടാന

Wednesday / April 17 / 2024

മൂന്നാർ: മാട്ടുപ്പട്ടിയിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകൾ തകർത്ത് പടയപ്പ. ചൊവ്വാഴ്ച വെളുപ്പിനാണ് സംഭവം. മൂവാറ്റുപുഴ സ്വദേശി മനോജിന്റെയും സുഹൃത്തിന്റെയും കറുകളാണ് തകർത്തത്. കാറിൽ ആരും ഇല്ലായിരുന്നു. മന...

കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഇരു ജില്ലകളിലും യെല്ലോ അലേർട്ട്

Wednesday / April 17 / 2024

തിരുവനന്തപുരം: ഏപ്രിൽ 18, 19 തീയതികളിൽ കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രണ്ട് ജില്ലകൾക്കും മഞ്ഞ മുന്നറിയിപ്പും നൽകിയിട്ടു...

News+

ഗൾഫിലെങ്ങും കനത്ത മഴയും ആലിപ്പഴ വർഷവും; വാഹനങ്ങൾ ഒഴുകിപ്പോയി; റോഡ് ഇടിഞ്ഞു താണു; ദുബായ് വിമാനത്താവളത്തിൽ 45 വിമാനങ്ങൾ റദ്ദാക്കി

Wednesday / April 17 / 2024

ദുബായ്: ഗൾഫിലെങ്ങും ഇടിമിന്നലോടുകൂടിയ കനത്തമഴയും ആലിപ്പഴവർഷവും. ഒപ്പം ശക്തമായ കാറ്റും എത്തിയതോടെ ജനജീവിതം ദുസ്സഹമായി. തിങ്കളാഴ്ച തുടങ്ങിയ മഴ ചൊവ്വാഴ്ച പുലർച്ചയോടെ ശക്തിപ്രാപിച്ചതോടെ പലയിടത്തും വെള്ളപ്പൊക്കവും ആയി. യു.എ.ഇ., ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിലാണ് മഴ അതിശക്തമായത്. ബുധനാഴ്ചയും മഴ തുടരാനാണ് സാധ്യതയെന്ന് വിവിധ കാലാവസ്ഥാകേന്ദ്രങ്ങൾ അറിയിച്ചു. സ്‌കൂൾപഠനം ഓൺലൈനാക്കിയിരിക്കുകയാണ്. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ വെള്ളപ്പൊക്കത്തിൽ ഒട്ടേറെ വാഹനങ്ങൾ ഒഴ...

ഒരു മാസം മുൻപു പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസ്സുകാരി മരിച്ചു; മൃതദേഹം സംസ്‌കരിക്കാനുള്ള വീട്ടുകാരുടെ ശ്രമം തടഞ്ഞ് പൊലീസ്

Wednesday / April 17 / 2024

മൂന്നാർ: ഒരു മാസം മുൻപു പൊള്ളലേറ്റ അഞ്ചു വയസ്സുകാരി മരിച്ചു. നല്ലതണ്ണിയിലെ രമേശ് - ദിവ്യ ദമ്പതികളുടെ മകൾ ശ്വേതയാണു തിങ്കളാഴ്ച മരിച്ചത്. കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാനുള്ള വീട്ടുകാരുടെ ശ്രമം പൊലീസ് ഇ...

കൈകളിൽ അസഹനീയമായ വേദനയും വയറ്റിൽ നിന്നും കത്രിക നീക്കം ചെയ്ത ഭാഗത്തെ അസാധാരണമായ വളർച്ചയും; ഹർഷിന വീണ്ടും ആശുപത്രിയിൽ: ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ

Wednesday / April 17 / 2024

കോഴിക്കോട്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതിക്കായി പോരാടുന്ന കെ.കെ.ഹർഷിന വീണ്ടും ആശുപത്രിയിൽ. വയറ്റിൽ ശസ്ത്രക്രിയ വേണമെന്നാണ് ആശുപത്രി...

വടക്കൻ കേരളത്തിൽ നാളെ മുതൽ വേനൽമഴ ശക്തിപ്പെട്ടേക്കും; വ്യാഴാഴ്ചയും വെള്ളിയാഴ്ചയും സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

Wednesday / April 17 / 2024

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ നാളെ മുതൽ മഴ ശക്തിപ്പെടാൻ സാധ്യത. തെക്കൻ കേരളത്തിന് ലഭിച്ച വേനൽമഴ നാളെ മുതൽ വടക്കൻ ജില്ലകളിലും എത്തും. നാളെയും വെള്ളിയാഴ്ചയും സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ ലഭിച്ചേക്കുമ...

കുഞ്ഞിമംഗലത്ത് സി പി എം ഓഫീസ് തകർത്തു; പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

Tuesday / April 16 / 2024

കണ്ണൂർ: കുഞ്ഞിമംഗലത്ത് സിപിഎം താമരംകുളങ്ങര ബ്രാഞ്ച് ഓഫീസായ ഷേണായി മന്ദിരം ആക്രമിച്ച് ഫർണ്ണിച്ചറുകളും കസേരകളും തകർത്തു. കൊടികൾക്ക് പുറമെ താമരംകുളങ്ങര, പറമ്പത്ത്, ഏഴിലോട്, എടാട്ട് പ്രചരണ ബോർഡുകളും സാമൂഹ...

News+

മദ്യപിച്ച് ജോലിക്കെത്തിയ 100 കെ എസ് ആർ ടി സി ജീവനക്കാർക്കെതിരെ നടപടി; 26 താൽക്കാലിക ജീവനക്കാരെ സർവീസിൽ നിന്ന് നീക്കി

Tuesday / April 16 / 2024

തിരുവനന്തപുരം: മദ്യപിച്ച് ജോലിക്കെത്തിയ 100 കെഎസ്ആർടിസി ജീവനക്കാർക്ക് എതിരെ നടപടി. 74 സ്ഥിരം ജീവനക്കാരെ സസ്‌പെൻഡ് ചെയ്യുകയും 26 താൽക്കാലിക ജീവനക്കാരെ സർവീസിൽനിന്നു നീക്കുകയും ചെയ്തു. കെഎസ്ആർടിസിയുടെ 60 യൂണിറ്റുകളിൽ ഏപ്രിൽ ഒന്നുമുതൽ 15 വരെ നടത്തിയ പരിശോധനയിലാണു ഡ്യൂട്ടിക്ക് മദ്യപിച്ച് എത്തുകയും ഡ്യൂട്ടിക്കിടയിൽ മദ്യം സൂക്ഷിച്ചതുമായ 100 കേസുകൾ റിപ്പോർട്ട് ചെയ്തത്. വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് 60 യൂണിറ്റുകളിലായി 1 സ്റ്റേഷൻ മാസ്റ്റർ, 2 വെഹിക്കിൾ സൂപ്പർവൈസർ, 1 സെക്യൂരിറ്റി സർജന്റ്, 9 സ്ഥിരം ...

പന്ത്രണ്ടു വയസുള്ള മകൾക്ക് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം; പോക്സോ കേസിൽ പിതാവിന് ട്രിപ്പിൾ ജീവപര്യന്തവും ഏഴു ലക്ഷം പിഴയും

Tuesday / April 16 / 2024

പത്തനംതിട്ട: പന്ത്രണ്ട് വയസുള്ള മകളെ നിരവധി തവണ ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിനെ (38) പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജ് ഡോണി തോമസ് മൂന്നു ജീവപര്യന്തം തടവു ശിക്ഷയ്ക്ക് വിധിച്ചു. പ്രകൃത...

ലോക്സഭ തെരഞ്ഞെടുപ്പിന് കേരളത്തിൽ ഉപയോഗിക്കുന്നത് 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ

Tuesday / April 16 / 2024

തിരുവനന്തപുരം: കേരളത്തിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നത് 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. ഏപ്രിൽ 26ന് നടക്കുന്ന വോട്ടെടുപ്പിൽ സംസ്ഥാനത്തെ 20 മണ്...

മാസപ്പടി കേസിൽ ഇഡി, എസ്എഫ്‌ഐഒ അന്വേഷണം നിയമവിരുദ്ധ തെളിവുകളെ അടിസ്ഥാനമാക്കി; ഇരുഏജൻസികളുടെയും അന്വേഷണം റദ്ദാക്കണം; ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് തീർപ്പാക്കിയ കേസിൽ ഇനി മറ്റ് അന്വേഷണം ആവശ്യമില്ല; ഡൽഹി ഹൈക്കോടതിയെ സമീപിച്ച് നിർണായക നീക്കവുമായി സി എം ആർ എൽ

Tuesday / April 16 / 2024

തിരുവനന്തപുരം: മാസപ്പടി കേസിലെ സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്‌ഐഒ), ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. മാസപ്പടി കേസിൽ സിഎംആർഎൽ കമ്പനിക്കെതിരായ എസ്എഫ്‌ഐഒ, ഇഡി അന്വേ...

തുറവൂരിൽ തൂണിനു മുകളിൽ നിന്നു വീണു തൊഴിലാളി മരിച്ചു

Tuesday / April 16 / 2024

തുറവൂർ: അരൂർ - തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ തൂണിനു മുകളിൽനിന്നു വീണ് തൊഴിലാളി മരിച്ചു. ബിഹാർ സ്വദേശി മുഹമ്മദ് സിയാദ് ആലം (28) ആണ് മരിച്ചത്. രാവിലെ 11.30ന് ചമ്മനാടിനു സമീപം തുണുകൾക്കു മുകളിൽ ഗർഡുകൾ...

ട്രിവാൻഡ്രം മാനേജ്മെന്റ് അസോസിയേഷൻ അവാർഡുകൾക്ക് എൻട്രികൾ ക്ഷണിച്ചു

Wednesday / April 17 / 2024

തിരുവനന്തപുരം: ട്രിവാൻഡ്രം മാനേജ്മെന്റ് അസോസിയേഷൻ ഏർപ്പെടുത്തിയിട്ടുള്ള വിവിധ അവാർഡുകൾക്ക് എൻട്രികൾ ക്ഷണിച്ചു. ടിഎംഎ- അദാനി സ്റ്റാർട്ടപ് അവാർഡ്, ടിഎംഎ- പാഡ്സൺ സിഎസ്ആർ അവാർഡ്, ടിഎംഎ ബെസ്റ്റ് ബി സ്‌കൂൾ അവാർഡ് എന്നിവയ്ക്ക് 30 വരെയും ടിഎംഎ-കിംസ്‌ഹെൽത്ത് തീം പ്രസന്റേഷൻ അവാർഡിന് 25 വരെയുമാണ് എൻട്രികൾ സമർപ്പിക്കാവുന്നത്. മെയ് 16, 17 തിയതികളിൽ നടക്കുന്ന വാർഷിക മാനേജ്‌മെന്റ് കൺവെൻഷനായ ട്രിമ 2024ൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിനാണ് ബി സ്‌കൂൾ അവാർഡ് നൽകു......

ദൃശ്യവേദി തിരുവനന്തപുരംകലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ ജന്മശതാബ്ധി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന അനുസ്മരണം ഏപ്രിൽ 22നു

കഥകളി മേള രാജാവ് എന്നതിനപ്പുറം ആ രംഗകലയുടെ ചലിക്കുന്ന വിജ്ഞനകോശം ആയിരുന്ന കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ജന്മശതാബ്ധി ആഘോഷത്തിന്റെ ഭാഗമായി ദൃശ്യവേദി തിരുവനന്തപുരം ഏപ്രിൽ 22നു അഞ്ചു മണിക്ക് കാർത്തിക ...

ചാലിയാർ പെൺകുട്ടിക്ക് നീതി വേണം: നിയമപോരാട്ടങ്ങൾക്ക് ഐക്യദാർഢ്യ സദസ്സ്

മലപ്പുറം: ചാലിയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള നിയമ പോരാട്ടങ്ങൾക്ക് വിമൻ ജസ്റ്റിസ് മലപ്പുറം ജില്ലാ കമ്മിറ്റി ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കു...

SPECIAL REPORT+

INVESTIGATION+

INVESTIGATION+

ELECTIONS+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

INVESTIGATION+

INVESTIGATION+

Weekly Forecast+

ELECTIONS+

ELECTIONS+

SPECIAL REPORT+

Go to TOP