Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജെസ്‌ന തിരോധാന കേസിൽ തെളിവുകൾ ഹാജരാക്കിയാൽ തുടരമ്പേഷണത്തിന് തയ്യാറെന്ന് സിബിഐ; തെളിവുകൾ മുദ്ര വച്ച കവറിൽ ഹാജരാക്കാൻ ജെസ്‌നയുടെ പിതാവിന് നിർദ്ദേശം; സമാന്തര അന്വേഷണത്തിലൂടെ സിബിഐക്ക് കണ്ടെത്താൻ കഴിയാത്ത തെളിവുകൾ കിട്ടിയെന്ന് പിതാവ് ജെയിംസ്

മറുനാടൻ മലയാളി ബ്യൂറോ
April 23, 2024 | 01:34 pm

തിരുവനന്തപുരം: ജെസ്‌ന തിരോധാന കേസിൽ തെളിവുകൾ ഹാജരാക്കിയാൽ തുടരന്വേഷണത്തിന് തയ്യാറെന്ന് സി ബി ഐ. ചൊവ്വാഴ്ച തിരുവനന്തപുരം സി ജെ എം കോടതിയിലാണ് സിബിഐ. ഇക്കാര്യം വ്യക്തമാക്കിയത്. ജസ്നയുടെ പിതാവ് ഉന്നയിക്കുന്ന കാര്യങ്ങൾ അന്വേഷിക്കാം. ഇതുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും കോടതിയിൽ മുദ്രവെച്ച കവറിൽ നൽകണമെന്നും സിബിഐ. ആവശ്യപ്പെട്ടു. മെയ് മൂന്നാം തീയതി ഹർജി വീണ്ടും പരിഗണിക്കുമ്പോൾ വിവരങ്ങൾ കൈമാറണമെന്നും സിബിഐ. കോടതിയിൽ പറഞ്ഞു. ജെസ്ന തിരോധാനക്കേസിൽ അന്വേഷണം അവസാനിപ്പിച്ച് സി ബി ഐ നൽകിയ റിപ്പോർട്ടിനെതിരേ ...


Videos

1 / 10 videos
  1. അനിൽ ആന്റണിയും ശോഭ സുരേന്ദ്രനും പണം വാങ്ങി,വാദത്തിലുറച്ച് നന്ദകുമാർ | T G Nandakumar releases proofs
    23 Apr 1:48 PM
  2. മോദിയുടെ പ്രസംഗം..തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തുടങ്ങി | Modi Calls Muslims 'Infiltrators'
    23 Apr 1:18 PM
  3. ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു..10 പേർ മരിച്ചു | 2 Malaysian military helicopters collide
    23 Apr 12:58 PM
  4. കള്ളൻ ഇർഫാന്റെ തന്ത്രങ്ങളെല്ലാം ചീറ്റിയത് എങ്ങനെ? | Director Joshiy's house burglary case
    23 Apr 12:37 PM
  5. റഫായിലെ ഭീകരരെ തീര്‍ക്കാന്‍ സൈനിക നടപടിയുമായി ഇസ്രയേല്‍ | Israel evacuate Palestinians from Rafah
    23 Apr 12:07 PM
  6. രാഹുൽ ഗാന്ധിക്കെതിരായ പരാമർശം..അൻവറിനെതിരെ കോൺഗ്രസ്സ് പരാതി നൽകി | PV Anvar s abusive Rahul Gandhi
    23 Apr 12:02 PM
  7. കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു | Elephant fell into a well in Thrissur #shorts
    23 Apr 11:57 AM
  8. നൃത്തം ചെയ്ത ലീലാമ്മ ഇനി വെള്ളിത്തിരയിൽ | Leelamma John Dance | Viral video
    23 Apr 11:50 AM
  9. ഹം മോദി കാ പരിവാർ, വൻ വിജയം: സ്വാമി ഭദ്രാനന്ദ് | Himaval Bhadrananda,
    23 Apr 11:48 AM
  10. കേരളം മറ്റന്നാൾ വിധിയെഴുതും..ആര് വീഴും..ആര് വാഴും?? | Lok Sabha election 2024
    23 Apr 11:34 AM

SPECIAL REPORT+

STATE+

FOREIGN AFFAIRS+

RESEARCH+

News+

പിണറായിക്ക് മാനസിക അസ്വാസ്ഥ്യം; പി.വി അൻവർ നിലവാരമില്ലാതെ സംസാരിക്കുന്നയാൾ: വിമർശിച്ചു കെ സുധാകരൻ

Tuesday / April 23 / 2024

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലവാരം അൻവറിനേക്കാൾ താഴെയാണെന്ന് അദ്ദേഹം പറഞ്ഞു. ഇടത് തരംഗമെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പിണറായിക്ക് തലക്ക് മിസ്റ്റേക്ക് ഉള്ളതുകൊണ്ട് പറഞ്ഞതാണ്. അദ്ദേഹത്തിന് മാനസിക അസ്വാസ്ഥ്യം ഉണ്ട് . ഡോക്ടറെ കാണിക്കുന്നത് നല്ലതാണ്. ഇപ്പോൾ കാണിച്ചാൽ ചെക്കപ്പ് ചെയ്യാം. ഇല്ലെങ്കിൽ അത് വർധിക്കും. പി.വി അൻവർ നിലവാരമില്ലാതെ സംസാരിക്കുന്നയാളാണ്. വലിയ രാഷ്ട്രീയ വിവരം ഇല്ലാത്തയാളാണെന്നും അൻവറിൽ ന...

ആരിൽ നിന്നും പണം വാങ്ങിയിട്ടില്ല, തിരഞ്ഞെടുപ്പ് കുളമാക്കാൻ കൊണ്ടുവന്ന ആരോപണം; തിരഞ്ഞെടുപ്പു കഴിയുമ്പോൾ നന്ദകുമാറിനെതിരെ പരാതി നൽകും: പ്രതികരിച്ചു അനിൽ ആന്റണി

Tuesday / April 23 / 2024

പത്തനംതിട്ട: ദല്ലാൾ നന്ദകുമാറിന്റെ ആരോപണങ്ങൾ തള്ളി പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി. താൻ ആരുടെ കയ്യിൽ നിന്നും പണം വാങ്ങിയിട്ടില്ല. തിരഞ്ഞെടുപ്പ് കുളമാക്കാൻ കൊണ്ടുവന്ന ആരോപണമാണ് തനിക്കെതിര...

അനിൽ ആന്റണിനെതിരെ ആരോപണം ആവർത്തിച്ചു ദല്ലാൾ നന്ദകുമാർ; 25 ലക്ഷം കൈമാറിയിരുന്നെന്ന് ആരോപണം; ശോഭാ സുരേന്ദ്രനെതിരെയും ആക്ഷേപം

Tuesday / April 23 / 2024

ന്യൂഡൽഹി: സിബിഐ. സ്റ്റാൻഡിങ് കോൺസൽ നിയമനവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ ആന്റണിക്കെതിരായ ആരോപണം ആവർത്തിച്ച് ദല്ലാൾ നന്ദകുമാർ. അനിൽ ആന്റണിക്ക് 25 ലക്ഷം രൂപ കൈമാറിയെന്ന് നന്ദ...

രാഹുലിനെയല്ല, രാജ്യത്തിന് വേണ്ടി പിടഞ്ഞുവീണ് മരിച്ച രാജീവ് ഗാന്ധിയെയാണ് പി വി അൻവർ അപമാനിച്ചത്; മുഖ്യമന്ത്രിയാണ് അധിക്ഷേപിക്കാനുള്ള ലൈസൻസ് കൊടുക്കുന്നതെന്നും കെ സി വേണുഗോപാൽ

Tuesday / April 23 / 2024

 ആലപ്പുഴ: രാഹുൽഗാന്ധിക്കെതിരായ പി വി അൻവർ എംഎൽഎയുടെ പരാമർശം ഞെട്ടിക്കുന്നതെന്ന് കെ സി വേണുഗോപാൽ. രാഹുലിനെ അല്ല രാജ്യത്തിനുവേണ്ടി പിടഞ്ഞുവീണ് മരിച്ച രാജീവ് ഗാന്ധിയെയാണ് അൻവർ അപമാനിച്ചതെന്നും കെ സി വേണു...

'ഇന്ത്യയിൽ പുതിയൊരു പുടിൻ വളർന്നുവരുന്നു'; ഭയം സൃഷ്ടിക്കാനും പുടിനെ അനുകരിക്കാനുമാണ് മോദി ശ്രമിക്കുന്നത്; നരേന്ദ്ര മോദിയെ വിമർശിച്ച് ശരദ് പവാർ

Tuesday / April 23 / 2024

അമരാവതി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് എൻ.സി.പി നേതാവ് ശരദ് പവാർ. മുൻ പ്രധാനമന്ത്രിമാരെല്ലാം പുതിയൊരു ഇന്ത്യക്കായാണ് പ്രവർത്തിച്ചതെന്നും എന്നാൽ നരേന്ദ്ര മോദി മറ്റുള്ളവരെ വിമർശിക്ക...

News+

ചാലക്കുടിയിൽ ഭർത്താവ് ഭാര്യയെ ഷോൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി; കുടുംബ വഴക്കിനെ തുടർന്നെന്ന് റിപ്പോർട്ട്

Tuesday / April 23 / 2024

തൃശൂർ: ചാലക്കുടി മേലൂർ പൂലാനിയിൽ ഭർത്താവ് ഭാര്യയെ ഷോൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി. കാട്ടുവിള പുത്തൻവീട്ടീൽ ലിജയാണ് കൊല്ലപ്പെട്ടത്. 38 വയസായിരുന്നു. ലിജയുടെ ഭർത്താവ് പ്രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ ആയിരുന്നു സംഭവം. കുടുംബ വഴക്കാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന.  ...

മണ്ണാർക്കാട് പഴയ മാർക്കറ്റിൽ വൻതീപിടിത്തം; ആളപായമില്ല

Tuesday / April 23 / 2024

പാലക്കാട്: മണ്ണാർക്കാട് തെങ്കര വെള്ളാരംകുന്നിൽ പഴയ മാർക്കറ്റിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മണ്ണാർക്കാട് അഗനിരക്ഷാ യൂണിറ്റിൽ നിന്ന് മൂന്നു യൂണിറ്റ് സംഭവ സ്ഥലത്ത് എത്തി തീ അണ...

ഒറ്റ രാത്രിയിലെ എൺപതിലധികം ഭൂചലനങ്ങളിൽ ഭയന്നുവിറച്ച് തായ്‌വാൻ; ആളപായമില്ല: കെട്ടിടങ്ങൾക്ക് നാശനഷ്ടം

Tuesday / April 23 / 2024

തായ്‌പേയ്: തായ്‌വാനിൽ ഭൂചലനം. തിങ്കളാഴ്ച രാത്രി തുടങ്ങി ചൊവാഴ്ച പുലർച്ചെ വരെ തയ്വാന്റെ കിഴക്കൻ തീരത്തുണ്ടായത് 80ലധികം ഭൂചലനങ്ങളാണ് ഉണ്ടായത്. തയ്വാൻ തലസ്ഥാനമായ തായ്‌പേയിലാണ് ഭൂകമ്പങ്ങളിൽ കൂടുതലും ഉണ്ടാ...

കോഴിക്കോട് നിന്നും മലേഷ്യയിലേക്ക് വിമാനം; എയർ ഏഷ്യയുടെ ബുക്കിങ് ഇന്ന് തുടങ്ങും

Tuesday / April 23 / 2024

കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് എയർ ഏഷ്യ തുടങ്ങുന്ന വിമാന സർവീസിലേക്കുള്ള ബുക്കിങ് ഇന്ന് ആരംഭിക്കും. ആദ്യ വിമാനം ഓഗസ്റ്റിലായിരിക്കും പറന്നുയരുക. ആഴ്ചയിൽ മൂന...

മകളെ ബലാത്സംഗം ചെയ്തു; വിവരം പുറത്ത് പറഞ്ഞതിന് കുട്ടിയുടെ ശരീരം പൊള്ളിച്ചു: പിതാവിന് ട്രിപ്പിൾ ജീവപര്യന്തം

Tuesday / April 23 / 2024

മറയൂർ: മകളെ ബലാത്സംഗംചെയ്ത കേസിൽ പിതാവിന് ജീവിതാവസാനംവരെ ട്രിപ്പിൾ ജീവപര്യന്തം കഠിനതടവും 5.70 ലക്ഷം രൂപ പിഴയും വിധിച്ചു. കൂടാതെ വിവിധ വകുപ്പുകൾ പ്രകാരം 36 വർഷം കഠിനതടവും അനുഭവിക്കണം. ദേവികുളം ഫാസ്റ്റ്...

News+

ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്‌സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്

Tuesday / April 23 / 2024

ഇരിങ്ങാലക്കുട: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ലോക്കർമുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ. ഇവരെ കൂർക്കഞ്ചേരി എലൈറ്റ് മിഷൻ ആശുപത്രി ഐ.സി.യു.വിൽ പ്രവേശിപ്പിച്ചു. മാപ്രാണം സെന്ററിൽ തൃശ്ശൂർ ബസ്സ്റ്റോപ്പിനു സമീപമുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിലാണ് അപകടം. ജനറേറ്ററിൽനിന്നുള്ള വിഷവാതകം ശ്വസിച്ചതിനെത്തുടർന്നാണ് അപകടം എന്നാണ് റിപ്പോർട്ട്. ബാങ്കിനകത്ത് കാർബൺ മൊണോക്‌സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് ആറരയോടെ സ്വർണം എടുത്തുവെക്കാൻ ബാങ്കിലെ ക...

2022-ൽ യു.എസ്. പൗരത്വം നേടിയത് 65,960 ഇന്ത്യക്കാർ; യുഎസ് പൗരത്വം നേടുന്ന വിദേശികളിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്

Tuesday / April 23 / 2024

ന്യൂഡൽഹി: 2022-ൽ യു.എസ്. പൗരത്വം നേടിയത് 65,960 ഇന്ത്യക്കാർ. മെക്‌സിക്കോയ്ക്ക് (1,28,878) പിന്നിൽ പട്ടികയിൽ രണ്ടാംസ്ഥാനത്താണ് ഇന്ത്യക്കാരെന്ന് യു.എസ്. കോൺഗ്രഷണൽ റിസർച്ച് സർവീസ് (സി.ആർ.എസ്.) റിപ്പോർട്ട...

വീട് കുത്തിത്തുറന്ന് മോഷണ ശ്രമം; പരാതി നൽകാനെത്തിയപ്പോൾ പ്രതി മറ്റൊരു കേസിൽ പൊലീസ് സ്‌റ്റേഷനിൽ: അറസ്റ്റിലായത് പശ്ചിമബംഗാൾ സ്വദേശി

Tuesday / April 23 / 2024

നേമം: വീട് കുത്തിത്തുറന്ന് മോഷണ ശ്രമം നടത്തിയ കേസിൽ പരാതി നൽകാനെത്തിയപ്പോൾ പ്രതി മറ്റൊരു കേസിൽ പൊലീസ് സ്‌റ്റേഷനിൽ. പാപ്പനംകോട് വാഴവിളയിൽ അനു കൃഷ്ണൻ എന്നയാളുടെ വീട്ടിലാണ് അതിക്രമിച്ച് കയറി വാതിൽ കമ്പിക...

ജമ്മു കശ്മീരിലെ രജൗറിയിൽ വീണ്ടും ഭീകരാക്രമണം; പള്ളിയിൽനിന്ന് പുറത്തേക്ക് വരുന്നതിനിടെ സർക്കാർ ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്നു: മേഖലയിൽ ദിവസങ്ങൾക്കിടെ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണം

Tuesday / April 23 / 2024

ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗറിയിൽ ദിവസങ്ങൾക്കു ശേഷം വീണ്ടും ഭീകരാക്രമണം. സർക്കാർ ഉദ്യോഗസ്ഥനായ മുഹമ്മദ് റസാഖിനെ പള്ളിയിൽനിന്ന് പുറത്തേക്ക് വരുന്നതിനിടെ അജ്ഞാതൻ വെടിവച്ച് കൊന്നു. തിരഞ്ഞെടുപ്പ് അടുത്തിര...

തൃശൂർ പൂരം വിവാദം: യുഡിഎഫും ബിജെപിയും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു; വെടിക്കെട്ടുമായി ഉണ്ടായ വിഷയങ്ങളിൽ സമഗ്ര അന്വേഷണം നടത്താൻ തീരുമാനിച്ചെന്നും മന്ത്രി കെ രാജൻ

Monday / April 22 / 2024

തൃശൂർ: പൂരവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ മുതലെടുപ്പിന് യുഡിഎഫും ബിജെപിയും ശ്രമിക്കുകയാണെന്ന് മന്ത്രി കെ രാജൻ. തൃശൂരിന്റെ സ്വന്തം ഉത്സവമായ പൂരത്തെ തെരഞ്ഞെടുപ്പ് രാഷ്ടിയത്തിന് ഉപയോഗിക്കുന്നത് ശരിയല്ല. പ്...

Cinema+

'വരുന്നോ എന്റെ കൂടെ?'; അടുത്തെത്തി സ്നേഹം പ്രകടിപ്പിച്ച 'മുത്തശ്ശി' ആരാധികയോട് മോഹൻലാൽ പറഞ്ഞത്; വീഡിയോ വൈറൽ

Tuesday / April 23 / 2024

തിരുവല്ല: മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലിനെ കാണാനെത്തിയ 'മുത്തശ്ശി' ആരാധികയുടെ ദൃശ്യങ്ങൾ സിനിമാ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജാദിനത്തിലാണ് മോഹൻലാലിനെ കാണാൻ ആരാധിക എത്തിയത്. മോഹൻലാലിനെ കാണാൻ ഏറെ പ്രതീക്ഷയോടെ എത്തിയ മുത്തശ്ശി ഇതാണോ മോഹൻലാൽ എന്നു ചോദിച്ചു അടുത്തെത്തുകയായിരുന്നു. മോഹൻലാൽ ഷൂട്ട് കഴിഞ്ഞ് തിരികെ പോകാനായി കാറിലേക്ക് കയറുന്നതിനിടെയാണ് വയോധികയായ ആരാധിക അവിടെ എത്തിയത്. ലാൽ സാർ എവിടെയെന്ന് ചോദിച്ച ആരാധികയ്ക്കടുത്തേക്ക് മോ...

നടൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്‌ബുക്ക് പേജ് ഹാക്ക് ചെയ്തു; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പങ്കുവെക്കുന്നു; മുന്നറിയിപ്പുമായി താരം

Tuesday / April 23 / 2024

കൊച്ചി: നടൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്‌ബുക്ക് പേജ് ഹാക്ക് ചെയ്തു. നടൻ തന്നെയാണ് ഇക്കാര്യം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്. ഒപ്പം ഹാക്ക് ചെയ്യപ്പെട്ട ഫേസ്‌ബുക്ക് പേജിന്റെ സ്‌ക്രീൻഷോട്ടുകളും വിഷ്ണു പങ്കുവ...

ഷാറൂഖ് ഖാന്റെ ജവാനിലെ സൂപ്പർ ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് മോഹൻലാൽ; പ്രകടനം സ്വകാര്യ ടെലിവിഷൻ ചാനലിന്റെ അവാർഡ് നിശയിൽ: വീഡിയോ വൈറൽ

Tuesday / April 23 / 2024

ഷാറൂഖ് ഖാൻ ചിത്രം ജാവനിലെ സിന്ദ ബന്ദ എന്ന ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് മോഹൻലാൽ. സ്വകാര്യ ടെലിവിഷൻ ചാനലിന്റെ അവാർഡ്‌നിശയിലായിരുന്നു മോഹൻലാലിന്റെ പ്രകടനം. രജനിയുടെ ജയിലറിലെ ഹുക്കും എന്ന ഗാനവും നടൻ വേദിയ...

ഷാരൂഖ് ചിത്രത്തിൽ ട്രെയിലറിലെ പാട്ട് സിനിമയിൽ ഇല്ല; 10,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

Tuesday / April 23 / 2024

ന്യൂഡൽഹി: ട്രെയിലർ പ്രമോഷനിൽ കാണിച്ച ഗാനം സിനിമയിൽ ഉൾപ്പെടുത്താത്തതിന്, ചിത്രം കണ്ടയാൾക്ക് പതിനായിരം രൂപ നഷ്ടപരിഹാരം നൽകണമെന്ന ഉപഭോക്തൃ കമ്മിഷൻ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. നിർമ്മാതാക്കളായ യഷ് രാജ...

വീണ്ടും പൊലീസ് വേഷത്തിൽ ജോജു ജോർജ്; 'ആരോ' തീയറ്ററുകളിലേക്ക്

Tuesday / April 23 / 2024

കൊച്ചി: ജോജു ജോർജ്ജ്, കിച്ചു ടെല്ലസ്, അനുമോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ആരോ'. മെയ് 9ന് റീൽ ക്രാഫ്റ്റ് സ്റ്റുഡിയോസ് പ്രദർശനത്തിനെത്തുന്ന...

News+

പെരിന്തൽമണ്ണയിൽ പറമ്പിലെ മാളത്തിൽ പെരുമ്പാമ്പും 15 കുഞ്ഞുങ്ങളും 25 മുട്ടകളും; അഞ്ചുമണിക്കൂർ നീണ്ട പരിശ്രമത്തിൽ പിടികൂടി

Monday / April 22 / 2024

പെരിന്തൽമണ്ണ: മലപ്പുറം പെരിന്തൽമണ്ണയിൽ പറമ്പിലെ മാളത്തിൽ നിന്നും പെരുമ്പാമ്പിനെയും 15 കുഞ്ഞുങ്ങളെയും പിടികൂടി. 25 മുട്ടകൾ കണ്ടെടുത്തു. പെരുമ്പാമ്പിനെ കണ്ട് തേടിച്ചെന്ന ട്രോമാകെയർ പ്രവർത്തകർക്ക് ലഭിച്ചത് വിരിഞ്ഞിറങ്ങിയ പതിനഞ്ചോളം കുഞ്ഞുങ്ങളെയും ഇരുപത്തഞ്ചോളം വിരിയാറായ മുട്ടകളുമായിരുന്നു. കോഴിക്കോട് റോഡിന് സമീപം പുളിയക്കുത്ത് സലീമിന്റെ പറമ്പിൽ നിന്നാണ് തിങ്കളാഴ്ച പെരുമ്പാമ്പിനെയും കുഞ്ഞുങ്ങളെയും മുട്ടകളും ലഭിച്ചത്.രാവിലെ പറമ്പിൽ പാമ്പിനെ കണ്ടെന്ന വിവരത്തെ തുടർന്നാണ് മലപ്പുറം ട്രോമാകെയർ പെരിന്തൽമ...

കോട്ടയം നെടുംകുന്നത്ത് മിന്നലേറ്റ് പെയിന്റിങ് തൊഴിലാളി മരിച്ചു; സുഹൃത്തിന് പരിക്കേറ്റു; മരിച്ചത് കാഞ്ഞിരപ്പാറ സ്വദേശി മണികണ്ഠൻ

Monday / April 22 / 2024

കോട്ടയം: മിന്നലേറ്റ് പെയിന്റിങ് തൊഴിലാളി മരിച്ചു, സുഹൃത്തിന് പരിക്കേറ്റു. കോട്ടയം കാഞ്ഞിരപ്പാറ സ്വദേശി മണികണ്ഠൻ ( 47 ) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്. കോട്ടയം നെടുംകുന്നം മാണ...

മെഴുവേലിയിൽ മരിച്ചയാളുടെ പേരിൽ കള്ളവോട്ട്; ഒന്നാംപ്രതി അമ്പിളി അറസ്റ്റിൽ; അറസ്റ്റിനുശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

Monday / April 22 / 2024

പത്തനംതിട്ട: ആറന്മുള മെഴുവേലിയിൽ മരിച്ചയാളുടെ പേരിൽ കള്ളവോട്ട് ചെയ്ത കേസിൽ ഒന്നാംപ്രതി അമ്പിളി അറസ്റ്റിൽ. ബൂത്ത് ലെവൽ ഓഫീസർ (ബി.എൽ.ഒ) അമ്പിളിയാണ് അറസ്റ്റിലായത്. അമ്പിളിയെ അറസ്റ്റിനുശേഷം സ്റ്റേഷൻ ജാമ്യ...

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവെ അപകടം; കോഴിക്കോട്ട് അമ്മയും മകളും ട്രെയിനിടിച്ച് മരിച്ചു; പാളം മുറിച്ചുകടക്കവെ വളവ് ആയതിനാൽ ട്രെയിൻ വരുന്നത് കണ്ടില്ലെന്ന് വിവരം

Monday / April 22 / 2024

കോഴിക്കോട്: കോഴിക്കോട് കുണ്ടായിത്തോട്ടിൽ ട്രെയിൻ തട്ടി അമ്മയും മകളും മരിച്ചു. ഒളവണ്ണ മാത്തറ സ്വദേശിനി ചാലിൽവീട്ടിൽ നസീമ (43), ഫാത്തിമ നെഹല (15) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് പാളം മുറിച്ച് കടക്കു...

മുൻ ഭർത്താവ് ആദിൽ ഖാൻ ദുറാനിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു; രാഖി സാവന്ത് ഉടൻ അറസ്റ്റിലായേക്കും

Monday / April 22 / 2024

മുംബൈ: മുൻ ഭർത്താവ് ആദിൽ ഖാൻ ദുറാനിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന കേസിൽ നടിയും ബിഗ്‌ബോസ് താരവുമായ രാഖി സാവന്ത് ഉടൻ അറസ്റ്റിലായേക്കുമെന്ന് റിപ്പോർട്ട്. രാഖിയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ത...

News+

കോന്നി ഇളകൊള്ളൂർ അതിരാത്രം: യജമാനനും പത്നിയും യാഗശാലയിലെത്തി; ചടങ്ങുകൾക്ക് തുടക്കം

Monday / April 22 / 2024

കോന്നി: ഇളകൊള്ളൂർ അതിരാത്ര യാഗം രണ്ടാം ദിവസമായ ഇന്ന് പ്രധാനപ്പെട്ട കർമികളായ യജമാനനും യജമാന പത്നിയും യാഗ ശാലയിലെത്തി ഋത്വിക്കുകളെ യജമാനന് വേണ്ടി യാഗം ചെയ്യാൻ അധികാരപ്പെടുത്തുന്ന ചടങ്ങുകൾ നടത്തി. ആകെ 17 ഋത്വിക്കുകളാണ് ഉണ്ടാകുക. അധര്യു, ബ്രാഹ്‌മൻ, ഹോതൻ, ഉദ്ഗാതൻ,സദസ്യൻ എന്നിങ്ങനെ അഞ്ച് ഋത്വിക്കുകൾ ആണ് പ്രധാനപ്പെട്ടത്. യജുർവേദ മന്ത്രങ്ങൾ അറിഞ്ഞിരിക്കുന്ന അധര്യു ആണ് പ്രധാന കർമി. എല്ലാ വേദങ്ങളിലും സർവ ജ്ഞാനമുള്ളയാളാണ് ബ്രഹ്‌മൻ. എല്ലാ കർമ്മങ്ങളിലും ഇയാൾ സന്നിഹിതനായിരിക്കും. ഹോതൻ ഋക് വേദത്തിന്റെയും, ഉദ്ഗ...

രാജീവ് ചന്ദ്രശേഖർ വീടിന്റെയും കാറിന്റെയും വിവരങ്ങൾ മറച്ചുവച്ചു; ഓഹരികളുടെ വില കുറച്ചുകാണിച്ചു; എൻഡിഎ സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക തള്ളണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി; വരണാധികാരിയായ കളക്ടർക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ല; ഇതുനിയമവിരുദ്ധമെന്നും ഹർജിയിൽ

Monday / April 22 / 2024

കൊച്ചി: തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശപത്രിക തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കോൺഗ്രസ് നേതാവ് ആവണി ബെൻസൽ, ബംഗളുരു സ്വദേശി രഞ്ജിത് തോമസ് എന്നിവരാണ് ഹർജി...

ലോക്‌സഭാ തിരഞ്ഞെടുപ്പ്: കൂടുതൽ അന്തർ സംസ്ഥാന സർവ്വീസുകളുമായി കെ എസ് ആർ ടി സി; പ്രത്യേക അധിക സർവീസുകൾ ഈ മാസം 30 വരെ

Monday / April 22 / 2024

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം കൂടുതൽ അന്തർ സംസ്ഥാന സർവ്വീസുകൾ ആരംഭിച്ചിട്ടുണ്ടെന്ന് കെഎസ്ആർടിസി. 30-ാം തീയതി വരെയാണ് യാത്രക്കാരുടെ ആവശ്യവും തിരക്കും ...

തിഹാർ ജയിലിൽ ദിവസേന വൈദ്യപരിശോധന അനുവദിക്കണമെന്ന് കെജ്രിവാൾ; ഭാര്യയുടെ സാന്നിധ്യത്തിൽ ഡോക്ടറുടെ പരിശോധന അനുവദിക്കണമെന്ന ഹർജി തള്ളി കോടതി

Monday / April 22 / 2024

ഡൽഹി: തിഹാർ ജയിലിൽ ദിവസേന പതിനഞ്ച് മിനിറ്റ് നേരം വൈദ്യപരിശോധനയ്ക്ക് അനുമതി നൽകണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹർജി കോടതി തള്ളി. ഭാര്യയുടെ സാന്നിധ്യത്തിൽ ഡോക്ടറുടെ പരിശോധന അനുവദിക്കണമെ...

പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ തപാൽ വോട്ട് ചെയ്യണം: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

Monday / April 22 / 2024

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ തപാൽവോട്ടിന് അപേക്ഷിച്ച പോളിങ് ഡ്യൂട്ടിയുള്ള മുഴുവൻ ഉദ്യോഗസ്ഥരും വോട്ടിങ് ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിലെത്തി (വിഎഫ്സി) വോട്ടവകാശം വിനിയോഗിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്...

News+

പാക്കിസ്ഥാനിൽ ഒരു മണിക്കൂറിനിടെ ആറ് കുട്ടികൾക്ക് ജന്മം നൽകി 27 കാരി; നാല് ആൺകുഞ്ഞുങ്ങളും രണ്ട് പെൺകുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ

Monday / April 22 / 2024

റാവൽപിണ്ടി: പാക്കിസ്ഥാനിലെ റാവൽപിണ്ടിയിൽ നിന്നും അത്യപൂർവ്വമായ പ്രസവത്തിന്റെ വാർത്തയാണ് ശ്രദ്ധേയമാകുന്നത്. 27 -കാരി ഒരു മണിക്കൂറിനുള്ളിൽ ജന്മം നൽകിയത് ആറ് കുട്ടികൾക്ക്. അത്യപൂർവ്വ പ്രസവത്തിലെ നാല് ആണും രണ്ട് പെൺകുട്ടികളും സുഖമായിരിക്കുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. സീനത്ത് വഹീദ് എന്ന റാവൽപിണ്ടി സ്വദേശിനിക്കാണ് ആറ് കുട്ടികൾ ജനിച്ചത്.റാവൽപിണ്ടിയിലെ ജില്ലാ ആശുപത്രിയിലാണ് പ്രസവം നടന്നത്. ആറ് കുട്ടികൾക്ക് രണ്ട് പൗണ്ടാണ് ഭാരം (ഒരു കിലോയ്ക്ക് അല്പം കുറവ്). അമ്മയുടെ കുട്ടികളും സുഖമായിരിക്കുന്നെന്ന് ആ...

അപ്രതീക്ഷിത പ്രഖ്യാപനവുമായി സമാജ്വാദി പാർട്ടി; പാർട്ടി ശക്തികേന്ദ്രമായ കനൗജിൽ അഖിലേഷ് മത്സരിക്കില്ല; തേജ് പ്രതാപ് സിങ് യാദവ് സ്ഥാനാർത്ഥി

Monday / April 22 / 2024

ലക്നോ: ലോക്സഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത പ്രഖ്യാപനവുമായി സമാജ്വാദി പാർട്ടി. പാർട്ടിയുടെ ശക്തി കേന്ദ്രമായ കനൗജിൽ അധ്യക്ഷൻ അഖിലേഷ് യാദവ് മത്സരിക്കില്ല. പകരം തേജ് പ്രതാപ് സിങ് യാദവ് ഇവിടെ സ്ഥാനാർത്ഥിയാക...

നിലമ്പൂരിൽ കായികതാരത്തിന്റെ കൈയും കാലും മൂന്നംഗ സംഘം തല്ലിയൊടിച്ചു; കേസെടുത്തു പൊലീസ് അന്വേഷണം തുടങ്ങി

Monday / April 22 / 2024

മലപ്പുറം: നിലമ്പൂർ കരുളായിയിൽ കായികതാരത്തെ മർദ്ദിച്ചതായി പരാതി. കരുളായി വരക്കുളം സ്വദേശി മുഹമ്മദ് ഷാനിനെയാണ് മൂന്നംഗ സംഘം ആക്രമിച്ചത്. ഷാനിന്റെ കൈക്കും കാലിനും പൊട്ടലുണ്ട്. ശനിയാഴ്ച രാത്രിയായിരുന്നു സ...

സൗമ്യ വിശ്വനാഥൻ വധക്കേസ്; ഡൽഹി സർക്കാരിന് സുപ്രീംകോടതി നോട്ടീസ്

Monday / April 22 / 2024

ന്യൂഡൽഹി: മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ പ്രതികൾക്ക് ജാമ്യം അനുവദിച്ചതിനെതിരെ നൽകിയ ഹർജിയിൽ ഡൽഹി സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് ...

സ്വത്തുവിവരം മറച്ചുവച്ചു; എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ ഹർജി

Monday / April 22 / 2024

ന്യൂഡൽഹി: സ്വത്തുവിവരം സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകിയെന്നു കാണിച്ച് തിരുവനന്തപുരം ലോക്‌സഭ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ ഹൈക്കോടതിയിൽ ഹർജി. സ്വത്തുവിവരം സംബന്ധിച്ച് തെറ്റായ വിവര...

News+

ഭാര്യ മോഡേൺ ജീവിതം നയക്കുന്നതിനാൽ ജീവനാംശം നൽകാൻ കഴിയില്ലായെന്ന് ഭർത്താവ്; മതിയായ കാരണമല്ലായെന്ന് കോടതി

Monday / April 22 / 2024

ഭോപ്പാൽ; ഭാര്യ മോഡൽ വസ്ത്രം ധരിക്കുന്നത് ഭർത്താവിന്റെ കണ്ണിൽ അധാർമികമായ പ്രവൃത്തിയാണെന്ന് തോന്നിയാൽ ജീവനാംശം നിഷേധിക്കാനാകില്ലായെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഭാര്യ ജീവനാംശത്തിനായി കോടതിയെ സമീപ്പിച്ചത് ഭർത്താവിൽ നിന്നും മാരി താമസിക്കുന്ന സാഹചര്യത്തിലാണ്. മോഡേൺ ജീവിതം നയിക്കുന്ന സാഹചര്യത്തിൽ ഭാര്യ എന്തെങ്കിലും തരത്തിലുള്ള ക്രിമിനൽ കുറ്റം ചെയ്തിട്ടില്ലെന്നും അതുകൊണ്ടു തന്നെ ജീവനാംശം നൽകാതിരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ഗോപാൽ സിങ് അലുവാലിയയുടെ സിംഗിൾ ബെഞ്ചാണ് കേസ് പരിഗണിച്ചത്. യാഥാസ്ഥിതി...

സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കവെ പൊലീസിനെ കണ്ട് ഭയന്നോടി; കാല് തെറ്റി കിണറ്റിൽ വീണ യുവാവിന് ദാരുണാന്ത്യം

Monday / April 22 / 2024

കോട്ടയം: പൊലീസിനെ കണ്ട് ഭയന്നോടവെ കാൽ തെറ്റി കിണറ്റിൽ വീണ യുവാവിന് ദാരുണാന്ത്യം. നാൽപ്പാത്തിമല സ്വദേശി ആകാശ് സുരേന്ദ്രനാണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. ആകാശ് സുഹൃത്തുക്കൾക്കൊപ്പമിരുന്...

വോട്ടിങ് രീതിയെ പറ്റി സമൂഹമാധ്യമത്തിലൂടെ തെറ്റായ സന്ദേശം; ചെർപ്പുളശ്ശേരി സ്വദേശിക്കെതിരെ കേസെടുത്തു

Monday / April 22 / 2024

പാലക്കാട്: വോട്ടിങ് രീതിയെ പറ്റി സമൂഹമാധ്യമത്തിലൂടെ തെറ്റായ സന്ദേശം അയച്ച യുവാവിനെതിരെ കേസ്. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി അഭിലാഷ് എന്നയാൾക്കെതിരെയാണ് കേസ്. ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ...

ഷാഫി പറമ്പിലിനെ പാണക്കാട് തങ്ങൾ തള്ളിപ്പറയുന്ന രീതിയിൽ പോസ്റ്റർ പ്രചാരണം; കേസെടുത്തുകൊയിലാണ്ടി പൊലീസ്

Monday / April 22 / 2024

കൊയിലാണ്ടി: കെ കെ ശൈലജക്കെതിരായ സൈബറാക്രമണത്തിൽ ഷാഫി പറമ്പിലിനെ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തള്ളിപ്പറയുന്ന രീതിയിൽ പോസ്റ്റർ പ്രചരിപ്പിച്ചതിന് കേസ്. പോസ്റ്റർ സോഷ്യൽ മീഡ...

'എല്ലാറ്റിനുമപ്പുറം സൗഹൃദം'; ഇന്നസെന്റിന്റെ പടം വെച്ച് സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ഫ്‌ളക്‌സ് ബോർഡിൽ വിവാദം; ബോർഡ് വച്ചത് തങ്ങളുടെ അറിവോടെ അല്ലെന്ന് ഇന്നസെന്റിന്റെ കുടുംബം

Monday / April 22 / 2024

തൃശൂർ: ഇരിങ്ങാലക്കുടയിൽ മുൻ എംപി ഇന്നസെന്റിന്റെ ചിത്രം വെച്ചുകൊണ്ട് ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ഫ്‌ളക്‌സ് ബോർഡ് വിവാദത്തിൽ. ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിന് സമീപമാണ് ഫ്‌ളക്‌സ് ബോർഡ്്. എല്ലാറ്റിനുമ...

News+

ആലപ്പുഴയിൽ കൂടുതൽ മേഖലകളിൽ പക്ഷിപ്പനി ബാധിച്ചതായി സംശയം; കേരള-തമിഴ്‌നാട് അതിർത്തി ജില്ലകളിൽ ജാഗ്രത ശക്തമാക്കി; വാഹനങ്ങൾ 24 മണിക്കൂറും നിരീക്ഷണത്തിൽ

Monday / April 22 / 2024

തിരുവനന്തപുരം: ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേരള-തമിഴ്‌നാട് അതിർത്തി ജില്ലകളിൽ ജാഗ്രത ശക്തമാക്കി. വാളയാർ ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകളിൽ മൃഗസംരക്ഷണ വകുപ്പിന്റെ സംഘത്തെ നിയോഗിച്ചു. ചരക്കുവണ്ടികൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും പരിശോധിച്ചശേഷം അണുനാശിനി തളിച്ചാണ് കടത്തിവിടുന്നത്. പക്ഷിപ്പനി പടരുന്നത് തടയാനുള്ള നടപടികൾ ഊർജിതമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ആലപ്പുഴയിൽ കൂടുതൽ മേഖലകളിൽ പക്ഷിപ്പനി ബാധിച്ചതായി സംശയിക്കുന്നുണ്ട്. പക്ഷിപ്പനി നേരിടാൻ ജാഗ്രതയോടെയുള്ള നടപടി തുടരുമെന്ന് മൃഗസംരക്ഷണ വക...

പാലായിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ അങ്കണവാടി അദ്ധ്യാപിക മരിച്ചു; മരിച്ചത് പാലാ കണ്ണാടിയുറുമ്പ് കളപ്പുരക്കൽ തൊട്ടിയിൽ ആശാ സയനൻ

Monday / April 22 / 2024

കോട്ടയം: പാലായിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ അങ്കണവാടി അദ്ധ്യാപിക മരിച്ചു. പാലാ കണ്ണാടിയുറുമ്പ് കളപ്പുരക്കൽ തൊട്ടിയിൽ ആശാ സയനൻ(56) ആണ് മരിച്ചത്. രണ്ടുദിവസം മുൻപാണ് അ...

നടന്നത് വോട്ട് കച്ചവടത്തിനുള്ള അന്തർധാര; സുരേഷ് ഗോപിയെ ജയിപ്പിക്കാൻ വേണ്ടിയാണ് പൂരം കലക്കിയതെന്ന് കെ മുരളീധരൻ; എന്തുവന്നാലും തൃശൂരിൽ ജയിക്കുമെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി

Monday / April 22 / 2024

തൃശൂർ: തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയെ ജയിപ്പിക്കാൻ വേണ്ടിയാണ് പൂരം കലക്കിയതെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരൻ. സിപിഎമ്മിന്റെ അജണ്ട നടപ്പാക്കാൻ കമ്മീഷണറെ ഉപയോഗിച്ചു. സുരേഷ് ഗോപി പ്രശ്നം ...

മുൻവൈരാഗ്യത്തെ തുടർന്ന് സാബു ദേവസ്യയും യുവാവിനെ പൊന്തൻപുഴ വനത്തിൽ എത്തിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് കേസ്; മണിമല പൊന്തൻപുഴ വനത്തിൽ ആസിഡ് ആക്രമണത്തിന് ഇരയായ യുവാവ് മരിച്ചു

Monday / April 22 / 2024

കോട്ടയം: മണിമല പൊന്തൻപുഴ വനത്തിൽ ആസിഡ് ആക്രമണത്തിന് ഇരയായ യുവാവ് മരിച്ചു. കോട്ടയം പള്ളിക്കത്തോട് ആനിക്കാട് മുക്കാലി പാണാമ്പടം വീട്ടിൽ പി.കെ. സുമിത്ത്(സച്ചു, 27) ആണ് മരിച്ചത്. സാരമായ പരിക്കേറ്റ സുമിത് ...

വിഴിഞ്ഞം സമരത്തിന് പിന്നാലെ അക്കൗണ്ടുകൾ മരവിപ്പിച്ചു; കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ ലത്തീൻ അതിരൂപത

Monday / April 22 / 2024

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരത്തിന് പിന്നാലെ ലത്തീൻ അതിരൂപതയുടെ അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചതായി ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ. ലത്തീൻ അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ...

ശക്തിനഗർ റസിഡന്റ്സ് അസോസിയേഷന് പുതിയ ഭാരവാഹികൾ

Monday / April 22 / 2024

ഏറ്റുമാനൂർ: ഏറ്റുമാനൂർ ശക്തിനഗർ റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളായി ദിനേശ് ആർ ഷേണായി (പ്രസിഡന്റ്), ബി. സുനിൽകുമാർ (സെക്രട്ടറി), എൻ.വിജയകുമാർ (ട്രഷറർ), രാജു സിറിയക്, ജി.മാധവൻകുട്ടിനായർ (വൈസ് പ്രസിഡന്റ്), റ്റി.ജി.രാമചന്ദ്രൻ നായർ, ബി.അരുൺകുമാർ (ജോയിന്റ് സെക്രട്ടറി), ഡോ.ടി.യു.സുകുമാരൻ, എം.എസ്.അപ്പുക്കുട്ടൻ നായർ, ഇ.പി.സലിം, എ.വി.പ്രദീപ്കുമാർ, ജി.വിനോദ്കുമാർ, എസ്.ദിലീപ്കുമാർ, എസ്.പത്മകുമാർ, ജി.ശ്രീകുമാർ (എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. രക്ഷാധികാരിയായി എം.എസ്.മോഹൻദാസ്, നിയമോപദേ......

കെഎസ്ടിഎം വെൽഫെയർ ഹോം സമർപ്പിച്ചു

Monday / April 22 / 2024

മലപ്പുറം: കേരള സ്‌കൂൾ ടീച്ചേഴ്‌സ് മൂവ്‌മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി വിഭാവനം ചെയ്ത ഹൃദയമുദ്ര പദ്ധതിയിലുൾപ്പെട്ട നാലാമത്തെ കെ.എസ്.ടി.എം വെൽഫെയർ ഹോം മലപ്പുറം - പാണക്കാട്, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസ...

19 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ; ജാമിഅ മർകസ് കുല്ലിയ്യകളിൽ അധ്യയന വർഷത്തിന് തുടക്കം

Monday / April 22 / 2024

കോഴിക്കോട്: ജാമിഅ മർകസിന് കീഴിലെ വിവിധ കുല്ലിയ്യകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ 2024-2025 അക്കാദമിക വർഷത്തെ പഠനാരംഭം പ്രൗഢമായി. 19 സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആയിരത്തിലധികം വിദ്യാർത്ഥികൾക്ക് ഫൗണ്ടർ...

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

CYBER SPACE+

INVESTIGATION+

STATE+

ELECTIONS+

ELECTIONS+

ELECTIONS+

Weekly Forecast+

SPECIAL REPORT+

Go to TOP