Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202402Thursday

ഇന്നലെ ലിസ്റ്റ് ചെയ്തത് 113-ാം കേസായി; വാദങ്ങൾ നീണ്ടു പോയപ്പോൾ അടിയന്തര പ്രാധാന്യമുള്ള കേസായി സിബിഐ ഉയർത്തിയതുമില്ല; ഇന്ന് വീണ്ടും പരിഗണിക്കേണ്ട കേസുകളുടെ പട്ടികയിൽ എസ് എൻ സി ലാവ് ലിൻ അപ്പീൽ ഹർജി; 110-ാം കേസായതിനാൽ പരിഗണിക്കാനുള്ള സാധ്യത വിരളമെന്നും വിലയിരുത്തൽ; സിബിഐ നിലപാട് നിർണ്ണായകം

മറുനാടൻ മലയാളി ബ്യൂറോ
May 02, 2024 | 08:24 am

ന്യൂഡൽഹി: എസ്എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികളിൽ ഇന്ന് അന്തിമവാദം കേൾക്കാൻ സാധ്യത. സുപ്രീം കോടതി ജഡ്ജിമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിൽ 110-ാം നമ്പർ കേസായിട്ടാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ 113-ാം നമ്പർ കേസായി ലിസ്റ്റ് ചെയ്തിരുന്നെങ്കിലും മറ്റ് കേസുകൾ നീണ്ടു പോയതിനാൽ പരിഗണിച്ചിരുന്നില്ല. ഇന്നും ആദ്യ കേസുകളിലെ വാദം നീണ്ടു പോയാൽ ലാവ് ലിൻ പരിഗണിക്കാൻ സാധ്യത കുറവാണ്. എങ്കിലും ഉച്ചയ്ക്ക് ശേഷം കേസ് എടുക്കാൻ സാധ്യത കൂടുതലാണ്. ഇന്നെങ്കിലും കേസ് പരിഗണിക്കണമെന്ന ആവശ്യം സ...


Videos

1 / 10 videos
  1. സിദ്ധു മൂസേവാല വധക്കേസിലെ സൂത്രധാരന്‍ കൊല്ലപ്പെട്ടു Sidhu Moose Wala murder mastermind Goldy Brar
    02 May 9:13 AM
  2. ലോകത്തിന്റെ നൊമ്പരമായി മനഹെല്‍ അല്‍-ഒതൈബി | Manahel al-Otaibi
    02 May 8:57 AM
  3. ശോഭ സുരേന്ദ്രനെ ചോദ്യം ചെയ്യാനും ആലോചന | l ep jayarajan controversy
    02 May 8:38 AM
  4. യുവാവ് കുഴഞ്ഞുവീണു മരിച്ചു | VAIKOM NEWS | KOTTAYAM NEWS
    02 May 8:22 AM
  5. ആലുവ ചൊവ്വരയില്‍ നടന്നത് സമാനതകളില്ലാത്ത മാഫിയാ ആക്രമണം | Aluva Gunda Attack
    02 May 8:21 AM
  6. സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് വരുമോ? | load shedding critical meeting
    02 May 7:57 AM
  7. ഡ്രൈവിംഗ് ടെസ്റ്റ്‌ പരിഷ്കരണത്തിനെതിരെ ഡ്രൈവിംഗ് സ്കൂളുകളുടെ പ്രതിഷേധം | new driving license test
    02 May 7:35 AM
  8. മെട്രോ തൂണിലേക്ക് കണ്ടെയ്നർ ലോറി ഇടിച്ചു കയറി രണ്ടു മരണം | Kochi News
    02 May 7:23 AM
  9. ഗാസ യുദ്ധവിരുദ്ധ വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ ഭാഗമായി 300ലേറെ പേർ അറസ്റ്റിൽ | us student protest
    02 May 7:12 AM
  10. മോഷണക്കേസിൽ വീട്ടുജോലിക്കാരിയും മകനും അറസ്റ്റിൽ | The thief and his mother arrested
    02 May 6:59 AM

SPECIAL REPORT+

INVESTIGATION+

FOREIGN AFFAIRS+

News+

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാന്റെ അമ്മാവനും അബുദാബി രാജ കുടുംബാംഗവുമായ ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; വിടവാങ്ങിയത് അബുദാബി ഭരണാധികാരിയുടെ അൽഐൻ മേഖലയിലെ പ്രതിനിധി

Thursday / May 02 / 2024

അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാന്റെ അമ്മാവനും അബുദാബി രാജ കുടുംബാംഗവുമായ ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു. അദ്ദേഹത്തിന് 82 വയസായിരുന്നു. അബുദാബി ഭരണാധികാരിയുടെ അൽഐൻ മേഖലയിലെ പ്രതിനിധിയായിരുന്നു. യുഎഇ പ്രസിഡൻഷ്യൽ കോർട്ട് മരണം സ്ഥിരീകരിച്ചു.  ...

ജമ്മു കശ്മീരിൽ മലയാളി വിനോദ സഞ്ചാരികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഒരു മരണം; മരിച്ചത് നാദാപുരത്തുകാരൻ സഫ്വാൻ; അപകടത്തിൽ പെട്ടത് മലപ്പുറം ജാമിയ സലഫിയ ഫാർമസി കോളജിലെ പൂർവ വിദ്യാർത്ഥി സംഘം

Thursday / May 02 / 2024

ന്യൂഡൽഹി: ജമ്മു കശ്മീരിൽ മലയാളി വിനോദ സഞ്ചാരികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഒരു മരണം. കോഴിക്കോട് നാദാപുരം ഇയ്യങ്കോട് പുത്തൻപീടികയിൽ പിപി സഫ്വാൻ (23) ആണ് മരിച്ചത്. 11 പേർക്ക് പരിക്കേറ്റു. ഇതിൽ ആറ...

സംസ്ഥാനത്ത് ഉയർന്ന താപനിലയ്ക്ക് ഇന്നും മാറ്റമുണ്ടാകില്ലെങ്കിലും ചൂടിന് ആശ്വാസമായി മഴ എത്തിയേക്കും; തിരുവനന്തപുരത്തിനൊപ്പം പത്തു ജില്ലകളിൽ മഴ പെയ്യുമെന്ന് പ്രവചനം

Thursday / May 02 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനിലയ്ക്ക് ഇന്നും മാറ്റമുണ്ടാകില്ലെങ്കിലും ചൂടിന് ആശ്വാസമായി മഴ എത്തിയേക്കും. തിരുവനന്തപുരത്ത് രണ്ടു ദിവസമായി മഴയുണ്ട്. ഇത് കൂടുതൽ ജില്ലകളിൽ എത്തുമെന്നാണ് പ്രവചനം. ...

രാവിലെ 10 മണി മുതൽ വൈകുന്നേരം നാല് മണി വരെ ഔട്ട്‌ഡോർ കായിക മത്സരങ്ങൾ നടത്തരുതെന്ന് നിർദ്ദേശം; സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ കായിക മത്സരങ്ങൾക്ക് നിയന്ത്രണവുമായി സർക്കാർ

Thursday / May 02 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ കായിക മത്സരങ്ങൾക്ക് നിയന്ത്രണവുമായി സർക്കാർ. രാവിലെ 10 മണി മുതൽ വൈകുന്നേരം നാല് മണി വരെ ഔട്ട്‌ഡോർ കായിക മത്സരങ്ങൾ നടത്തരുതെന്ന് കായിക വകുപ്പ...

ഇളയരാജയുടെ പ്രിയ ഗായിക; തത്സമയ സംഗീത പരിപാടികളിലും വിസ്മയമായി; തമിഴ് ഗാനങ്ങളിലൂടെ ശ്രദ്ധേയയായ ഗായിക ഉമ രമണൻ അന്തരിച്ചു

Thursday / May 02 / 2024

ചെന്നൈ: തമിഴ് ഗാനങ്ങളിലൂടെ ശ്രദ്ധേയയായ ഗായിക ഉമ രമണൻ അന്തരിച്ചു. 72 വയസായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. തമിഴിലെ നിരവധി ഹിറ്റ് ഗാനങ്ങളുടെ പിന്നണി ഗായികയായിരുന്നു ഉമ. 'നിഴലുകൾ' എന്ന ചിത്ര...

News+

നിയന്ത്രണം വിട്ട് മെട്രോ തൂണിലേക്ക് ഇടിച്ചു കയറിയത് മത്സ്യവുമായി എറണാകുളത്തേക്ക് വരികയായിരുന്ന ലോറി; മരിച്ച രണ്ടു പേരും ആന്ധ്രാ സ്വദേശികൾ; ഡ്രൈവർ ഉറങ്ങിയെന്ന് നിഗമനം

Thursday / May 02 / 2024

കൊച്ചി: ആലുവയിൽ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചു കയറി രണ്ടു പേർ മരിച്ചു. ആന്ധ്ര സ്വദേശികളായ മല്ലി, ഹബീബ് ബാദ്ഷ എന്നിവരാണ് മരിച്ചത്. മത്സ്യവുമായി എറണാകുളത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. മുട്ടത്തുവച്ച് പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട് മെട്രോ തൂണിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാവാം എന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിന്റെ മുൻ ഭാഗം പൂർണമായി തകർന്നു. ഇതിന് സമീപമായി മറ്റൊരു അപകടം കൂടിയുണ്ടായി. ലോറി തൂണിൽ ഇടിച്ചതുകണ്ട് നിർത്തിയ കാറിനു പിന്നിൽ മ...

കിണറ്റിൽ വീണ പന്ത് കുട്ട ഉപയോഗിച്ച് ഉയർത്തിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ വഴുതി കിണറ്റിലേക്ക് വീണു; കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ പത്തു വയസ്സുകാരന് ദാരുണാന്ത്യം

Wednesday / May 01 / 2024

കോട്ടയം: കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാൽ വഴുതി വീണ് പത്തു വയസ്സുകാരൻ മരിച്ചു. വല്ലയിൽ ഓന്തനാൽ ബിജു പോളിന്റ മകൻ ലിജു (10) ആണ് മരിച്ചത്. കോട്ടയം കരൂർ കുടക്കച്ചിറയിൽ ബുധനാഴ്ച രാവിലെ 10...

അന്വേഷണവുമായി സഹകരിക്കാൻ ബെംഗലൂപുവിൽ താൻ ഇല്ല; ഇക്കാര്യം അന്വേഷണസംഘത്തെ അഭിഭാഷകൻ വഴി അറിയിച്ചു; അവസാനം സത്യം തെളിയും; എവിടെ നിന്നോ എക്‌സിൽ പോസ്റ്റ്; കമന്റ് ബോക്‌സ് ഓഫ്; ആരോപണങ്ങളിൽ പ്രതികരിച്ച് പ്രജ്വൽ രേവണ്ണ

Wednesday / May 01 / 2024

ന്യൂഡൽഹി: തനിക്കെതിരായ ആരോപണങ്ങളിൽ ആദ്യമായി പ്രതികരിച്ച് കർണാടക ഹാസനിലെ ജെഡിഎസ് സ്ഥാനാർത്ഥിയും ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വൽ രേവണ്ണ. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിലൂടെയാണ് (മുൻ ട്വിറ്റർ) പ്രജ്വ...

അറസ്റ്റു ചെയ്തവരുമായി പോയ പൊലീസിനെ നാട്ടുകാരും യുവാക്കളുടെ ബന്ധുക്കളും കുടുംബാംഗങ്ങളും തടഞ്ഞു; പ്രതിഷേധം ശക്തമായതോടെ പ്രതികളുടെ വിലങ്ങ് അഴിച്ച് വിട്ടുകൊടുത്തു; വിട്ടുകൊടുക്കാതെ പൊലീസ്; പുതുക്കുറിച്ചിയിൽ അറസ്റ്റും പുതിയ കേസും

Wednesday / May 01 / 2024

തിരുവനന്തപുരം: പുതുക്കുറിച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് പ്രതികളെ രക്ഷപ്പെടുത്തിയ സംഭവത്തിൽ കേസെടുത്ത് കഠിനംകുളം പൊലീസ്. അടിപിടിക്കും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ഉൾപ്പെടെ രണ്ടു കേസുകളാണ് എ...

വടകരയിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ യുവാവ് മരിച്ച നിലയിൽ; അമിത ലഹരിമുരുന്ന് ഉപയോഗമെന്ന് സംശയം; സംഭവ സ്ഥലത്തു നിന്ന് സിറിഞ്ച് അടക്കമുള്ള വസ്തുക്കൾ കണ്ടെടുത്തതായി പൊലീസ്

Wednesday / May 01 / 2024

കോഴിക്കോട്: വടകരയിൽ ഓട്ടോറിക്ഷയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ആറളം സ്വദേശി ഷാനിഫ് നിസി (27) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ ജെടി റോഡിലാണ് സംഭവം. വടകര പുതിയാപ്പിൽ വാടക ക്വാട്ടേഴ്...

Cinema+

തൈറോയിഡ് സംബന്ധിയായ അസുഖബാധിതയാണ്; ബോഡി ഷെയിം ചെയ്ത് പരിഹസിക്കരുതെന്ന് നടി അന്ന രാജൻ

Tuesday / April 30 / 2024

കൊച്ചി: ആരോഗ്യപരമായി നേരിടുന്ന ബുദ്ധിമുട്ടുകൾ വെളിപ്പെടുത്തി തന്നെ പരിഹസിക്കുന്ന ബോഡി ഷെയ്മിങ് കമന്റുകൾക്ക് മറുപടി നൽകി നടി അന്ന രാജൻ. അടുത്തിടെ അന്ന രാജൻ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് കീഴെയുള്ള കമന്റുകൾക്കാണ് താരം മറുപടി നൽകിയത്. കമന്റുകൾ പോസ്റ്റ് ചെയ്ത വേദനിപ്പിക്കരുതെന്നും തൈറോയിഡ് സംബന്ധിയായ അസുഖബാധിതയാണ് താനെന്നും അന്ന തുറന്നു പറയുന്നു.ഓട്ടോഇമ്മ്യൂൺ തൈറോയ്ഡ് എന്ന അസുഖ ബാധിതയാണെന്നാണ് അന്ന പറയുന്നത്. അതിനാൽ ശരീരം ചിലപ്പോൾ തടിച്ചും മെലിഞ്ഞും ഇരിക്കും. മുഖം വലുതാകുന്നതും സന്ധികളിലെ തടിപ്പും വേദന...

തിരക്കിനിടയിൽ ഒരാൾ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാർ; ദുരനുഭവം തുറന്ന് പറഞ്ഞ് നടി ലാറ ദത്ത

Tuesday / April 30 / 2024

മുംബൈ: അന്ദാസ് എന്ന സിനിമയുടെ ഓഡിയോ റിലീസ് ചടങ്ങിനെത്തിയപ്പോഴുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് നടിയും മിസ് യൂണിവേഴ്സുമായ ലാറ ദത്ത. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ലാറയുടെ തുറന്ന് പറച്ച...

ഫഫ മാസ് , എന്തൊരു കില്ലർ പെർഫോമൻസാണ് ; 'ആവേശം' കണ്ട ആവേശത്തിൽ നയൻതാര

Tuesday / April 30 / 2024

കൊച്ചി: ജിത്തു മാധവൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ കേന്ദ്രകഥാപാത്രമായി എത്തിയ 'ആവേശം' തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുകയാണ്. സിനിമയിലെ ഡയലോഗുകളും സീനുകളും പാട്ടുകളുമടക്കം എല്ലാം സോഷ്യൽ മീഡിയയിൽ ആവേശം സൃഷ്ട...

'എനിക്ക് യാമികയെന്ന പേരിൽ ഒരു മകളുണ്ടത്രേ... ഇല്ലാത്ത ഒരു കുട്ടിയുടെ അവകാശം ഏറ്റെടുക്കാൻ പറ്റില്ല...'; സംഘാടകരുടെ തെറ്റു തിരുത്തി നവ്യനായർ

Tuesday / April 30 / 2024

കൊച്ചി: മലയാള സിനിമാപ്രേക്ഷകരുടെ സ്വന്തം ബാലാമണിയാണ് നവ്യ നായർ. മോളിവുഡിലെ എക്കാലത്തേയും മികച്ച നായികമാരുടെ നിരയിൽ മുന്നിലായ താരം ഇന്നും സിനിമയിൽ സജീവമാണ്. അഭിനയവും മോഡലിങ്ങും നൃത്തവുമൊക്കെ കരിയറായി ക...

തീപ്പൊരി പ്രണയവുമായി സുരേശനും സുമലതയും; മെയ് പതിനാറിന് ചിത്രം തീയറ്ററുകളിൽ എത്തും

Tuesday / April 30 / 2024

കൊച്ചി: രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രമായ സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ തീയറ്ററുകളിലേക്ക്. മെയ് മാസം 16നാണ് സിനിമ തീയറ്ററുകളിൽ എത്തുക. മുഴുനീള ഹാസ്യ ചിത...

News+

കൂട്ടുകാർക്കൊപ്പം നിൽക്കുന്നതിനിടെ അവശത അനുഭവപ്പെട്ട ശബരീഷിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല; സൂര്യാഘാതമാണോ മരണകാരണമെന്ന് സംശയം

Wednesday / May 01 / 2024

മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട്ട് യുവാവ് കുഴഞ്ഞുവീണു മരിച്ചു. എതിർപ്പണം ശബരി നിവാസിൽ പി. രമണിയുടെയും അംബുജത്തിന്റെയും മകൻ ആർ. ശബരീഷ് (27) ആണ് മരിച്ചത്. രാവിലെ 10.30 ഓടെയാണ് സംഭവം. കൂട്ടുകാർക്കൊപ്പം നിൽക്കുന്നതിനിടെ അവശത അനുഭവപ്പെട്ട ശബരീഷിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സൂര്യാഘാതമാണോ മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിയും.  ...

താഴ്ചയുള്ള കിണറിൽ വീണ ആടിനെ കയർ കെട്ടി പുറത്തെടുക്കാൻ ശ്രമിക്കവേ ശ്വാസതടസമുണ്ടായി വെള്ളത്തിലേക്ക് കുഴഞ്ഞുവീണു; മരിച്ചതുകൊല്ലം മടത്തറ മുല്ലശ്ശേരി വീട്ടിൽ അൽത്താഫ്

Wednesday / May 01 / 2024

കൊല്ലം: കിണറ്റിൽ വീണ ആടിനെ രക്ഷപെടുത്താനിറങ്ങിയ യുവാവ് മരിച്ചു. കൊല്ലം മടത്തറ മുല്ലശ്ശേരി വീട്ടിൽ അൽത്താഫ് (25) ആണ് മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. വീടിനോട് ചേർന്നുള്ള കിണറ്റിൽ ആട...

ഭാര്യയുടെ മരണ ശേഷം ഭാര്യാമാതാവുമായി അടുപ്പം; എല്ലാം അറിഞ്ഞ ഭാര്യാ പിതാവ് നാട്ടുപഞ്ചായത്തിനെ വിവരം അറിയിച്ചു; പഞ്ചായത്തിന് മുന്നിലെ സമ്മതം കല്യാണമായി; ഭാര്യയുടെ അമ്മയെ താലികെട്ടിയ അപൂർവ്വത; മരുമകന്റെ ആഗ്രഹം സാധ്യമാക്കിയത് ഭാര്യാ പിതാവും

Wednesday / May 01 / 2024

പട്ന: ഇതൊരു വിചിത്ര കല്യാണക്കഥയാണ്. ബീഹാറിൽ ഒരാൾ ഭാര്യാമാതാവിനെ വിവാഹം കഴിച്ചു. വിവാഹത്തിന് വേണ്ട ഒരുക്കങ്ങളെല്ലാം നടത്തിയത് ഭാര്യാപിതാവും. ബിഹാറിലെ ഈ കല്യാണക്കഥ വൈറലാകുകയാണ്. 45കാരനായ സിക്കന്ദർ യാദവ്...

നെല്ലിയാമ്പതിയിൽ തേൻ എടുക്കുന്നതിനിടെ മരത്തിൽനിന്ന് വീണ് യുവാവ് മരിച്ചു; മൃതദേഹവുമായി പോയ ആംബുലൻസ് മറിഞ്ഞും അപകടം; മരിച്ചത് പുല്ലുകാട് ആദിവാസി കോളനിയിലെ സുരേഷ്

Wednesday / May 01 / 2024

പാലക്കാട്: നെല്ലിയാമ്പതിയിൽ തേൻ എടുക്കുന്നതിനിടെ മരത്തിൽനിന്ന് വീണ് യുവാവ് മരിച്ചു. പുല്ലുകാട് ആദിവാസി കോളനിയിലെ സുരേഷാണ് (30) മരിച്ചത്. യുവാവിന്റെ മൃതദേഹവുമായി പോയ ആംബുലൻസ് മറിഞ്ഞ് നാലുപേർക്ക് പരിക്ക...

കോൺഗ്രസിൽ പ്രതിസന്ധി സൃഷ്ടിച്ച് വീണ്ടും ഡൽഹിയിൽ രാജി; മുൻ എംഎൽഎമാരും ലോക്സഭാ തിരഞ്ഞെടുപ്പിൽ നിരീക്ഷക ചുമതലയുള്ള നേതാക്കളുമായ രണ്ടുപേർ പാർട്ടി വിട്ടു; എതിർപ്പിന് കാരണം ആംആദ്മി ബന്ധം

Wednesday / May 01 / 2024

ന്യൂഡൽഹി: കോൺഗ്രസിൽ പ്രതിസന്ധി സൃഷ്ടിച്ച് വീണ്ടും രാജി. മുൻ എംഎ‍ൽഎമാരും ലോക്സഭാ തിരഞ്ഞെടുപ്പിൽ നിരീക്ഷക ചുമതലയുള്ള നേതാക്കളുമായ രണ്ടുപേരാണ് പ്രാഥമികാംഗത്വത്തിൽനിന്ന് രാജിവെച്ചത്. ഉത്തർപ്രദേശിന്റെ ചുമത...

News+

കണ്ണൂരിൽ അമ്മയും മകളും വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലിസ്; മരണകാരണം വിഷം ഉള്ളിൽ ചെന്നത്; ആദ്യം മരിച്ചത് മകൾ ദീപ ഷേണായി

Wednesday / May 01 / 2024

കണ്ണൂർ : കണ്ണൂർ നഗരത്തിന് സമീപത്തെ കൊറ്റാളിയിൽ അമ്മയും മകളും മരിച്ചത് വിഷം ഉള്ളിൽ ചെന്നിട്ടാണെന്ന സൂചനകളുമായി പോസ്റ്റു മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഇരുവരുടെയും മരണം വ്യത്യസ്ത സമയങ്ങളിലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊറ്റാളിക്കാവിനടുത്തു താമസിക്കുന്ന അമ്മ സുനന്ദയുടെയും മകൾ ദീപയുടെയും മൃതദേഹങ്ങൾ കൊറ്റാളിയിലെ വീട്ടിൽ കണ്ടെത്തിയത്.പോസ്റ്റുമോർട്ടം റിപ്പോർട്ട് അനുസരിച്ച് അമ്മ സുനന്ദ വി ഷേണായിയുടെ മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കവും മകൾ ദീപ വി ഷേണ...

അച്ഛനെ ഭക്ഷണത്തിൽ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസ്; മകനെ നേപ്പാളിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി: മരിച്ചത് ആയുർവേദ ഡോക്ടർ

Wednesday / May 01 / 2024

തൃശൂർ: അച്ഛനു ഭക്ഷണത്തിൽ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മകനെ നേപ്പാളിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എടക്കുളം അമ്മാനത്ത് പരേതരായ ശശിധരന്റെയും ബിന്ദുവിന്റെയും മക...

സിങ്കപ്പൂരിൽ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടി; യുവാവ് അറസ്റ്റിൽ

Wednesday / May 01 / 2024

പത്തനംതിട്ട: സിങ്കപ്പൂരിൽ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കുമളി റോസപ്പൂക്കണ്ടം ഹാറൂൺ മൻസിൽ ഫിറോസ്ഖാനെ(44)യാണ് കോയിപ്രം പൊലീസ് അറസ്റ്റുചെയ്തത്. എറണാകുളം ജില്ലക്കാരനായ പുറമറ്...

ജോലിക്കിടെ മോഷണ സംഘത്തിന്റെ ആക്രമണത്തിൽ മലയാളി റെയിൽവേ ഗാർഡിന് പരിക്ക്; കൊല്ലം സ്വദേശിനിയായ യുവതി അപകടനില തരണം ചെയ്തതായി റെയിൽവേ: സംഭവത്തിൽ 17കാരൻ അറസ്റ്റിൽ

Wednesday / May 01 / 2024

ചെന്നൈ: ജോലിക്കിടെ മലയാളി വനിതാ റെയിൽവേ ഗാർഡിനെ ആക്രമിച്ച 17 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മധുരയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പരുക്കേറ്റ കൊല്ലം കടവൂർ ഗീതാസിൽ രാഖി (23) അപകടനില തരണം ചെയ്തതായി ...

ഒൻപതുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസ്; പ്രതിക്ക് 93 വർഷം കഠിനതടവും 3.05 ലക്ഷം രൂപ പിഴയും

Wednesday / May 01 / 2024

പെരിന്തൽമണ്ണ: ഒൻപതുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിലെ പ്രതിയെ 93 വർഷം കഠിനതടവിനും 3.05 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പുലാമന്തോൾ വടക്കൻപാലൂർ വെങ്കിട്ട വീട്ടിൽ മുഹമ്മദ് റഫീഖി(44)നെയാ...

News+

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് ആറു പേർക്ക് ദാരുണാന്ത്യം; മുപ്പത്തിലേറെ പേർക്ക് പരിക്കേറ്റു

Tuesday / April 30 / 2024

ചെന്നൈ: സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് ആറു പേർക്ക് ദാരുണാന്ത്യം. വിനോദസഞ്ചാരികളുമായി പോയ സ്വകാര്യ ബസ് മറിഞ്ഞാണ് അപകടം. അപകടത്തിൽ മുപ്പത്തിലേറെ പേർക്ക് പരിക്കേറ്റു. വിനോദ സഞ്ചാര കേന്ദ്രമായ യേർക്കാട് നിന്ന് സേലത്തിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. തമിഴ്‌നാട്ടിലെ സേലം ജില്ലയിലെ യേർക്കാട് ചുരം പാതയിൽ വെച്ച് ഇന്ന് രാത്രി 7.30ഓടെയാണ് അപകടമുണ്ടായത്.മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടും. ചുരത്തിലെ 11ാം വളവിൽ വച്ചാണ് അപകടമുണ്ടായത്. വളവ് തിരിക്കുന്നതിനിടെ ഡ്രൈവർക്ക് ബസിന്...

'അച്ഛൻ എന്ന വിശ്വാസ്യതയ്ക്ക് കളങ്കം; നഷ്ടപ്പെട്ടത് കുട്ടിയുടെ ബാല്യം'; ആറു വയസുകാരിയായ മകളെ പീഡിപ്പിച്ച അച്ഛന് മൂന്ന് ജീവപര്യന്തം തടവും പിഴയും ശിക്ഷ; മദ്യപിച്ച് വീട്ടിലെത്തുമ്പോൾ അച്ഛൻ മോശമായി പെരുമാറാറുണ്ടെന്ന് 15കാരിയും

Tuesday / April 30 / 2024

തിരുവനന്തപുരം: ആറു വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പ്രതിയായ 40കാരൻ അച്ഛന് മൂന്ന് ജീവപര്യന്തവും, 90000 പിഴയും ശിക്ഷ. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ഇതു കൂടാതെ വിവിധ വകുപ്പു...

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല വിരമിച്ചു

Tuesday / April 30 / 2024

കൊച്ചി: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല സർവീസിൽ നിന്ന് വിരമിച്ചു. എറണാകുളം വടുതല സ്വദേശിയായ അദ്ദേഹം എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അസിസ്റ്റന്റ് ഇൻ...

ആരംഭായ് ടെങ്കോളിൽ നിന്നും ആയുധങ്ങൾ പിടിച്ചെടുക്കാനെത്തി; സൈന്യത്തെ തടഞ്ഞ് മെയ്തി വിഭാഗം സ്ത്രീകൾ; വാഹനത്തിന് മുന്നിൽകിടന്ന് പ്രതിഷേധം; മണിപ്പൂരിൽ സംഘർഷം

Tuesday / April 30 / 2024

ഇംഫാൽ: മണിപ്പൂരിൽ സൈന്യത്തെ തടഞ്ഞ് മെയ്തി വിഭാഗത്തിൽപെട്ട സ്ത്രീകൾ. മണിപ്പൂരിലെ ബിഷ്ണുപൂരിലാണ് സംഭവം. ആരംഭായ് ടെങ്കോൾ എന്ന സംഘടനയിൽനിന്ന് ആയുധങ്ങൾ പിടിച്ചെടുക്കാനെത്തിയ സൈനികരെയാണ് മെയ്തി വനിതകൾ തടഞ്ഞ...

കുമ്പഴയിൽ വയോധികയെ കഴുത്തറുത്തുകൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും; ശിക്ഷിക്കപ്പെട്ടത് തമിഴ്‌നാട് സ്വദേശി

Tuesday / April 30 / 2024

പത്തനംതിട്ട : കുമ്പഴയിൽ വയോധികയെ കഴുത്തറുത്തുകൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ച് അഡീഷനൽ ജില്ലാ സെഷൻസ് കോടതി. കുമ്പഴ മനയത്ത് വീട്ടിൽ ജനകി (92) 2020 സെപ്റ്റംബർ ഏഴിന് ...

News+

മദ്ധ്യപ്രദേശിൽ കോൺഗ്രസിന് കനത്ത തിരിച്ചടി; റാംനിവാസ് റാവത്തും മേയർ ശാരദ സോളങ്കിയും ബിജെപിയിൽ

Tuesday / April 30 / 2024

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. വിജയ്പൂരിലെ മുൻ എംഎൽഎ റാംനിവാസ് റാവത്ത് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അടക്കമുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ ഷിയോപൂരിൽ വച്ച് നടന്ന ചടങ്ങിലായിരുന്നു പാർട്ടി പ്രവേശനം. മേയർ ശാരദ സോളങ്കിയും അദ്ദേഹത്തോടൊപ്പം ബിജെപിയിൽ ചേർന്നു.വിജയ്പൂരിൽ നിന്ന് കഴിഞ്ഞ അഞ്ച് തവണ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ് റാംനിവാസ് റാവത്ത്. 1990, 1993, 2003, 2008, 2013 എന്നീ വർഷങ്ങളിലാണ് റാവത്ത് എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ട...

കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടിയാന രാജു ചരിഞ്ഞു; ദഹനസംബന്ധമായ അസുഖവും നില വഷളാക്കി

Tuesday / April 30 / 2024

കാട്ടാക്കട: മൂന്നാറിൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ് കാപ്പുകാട് വനംവകുപ്പിന്റെ സംരക്ഷണത്തിലായിരുന്ന കുട്ടിക്കൊമ്പൻ രാജു ചരിഞ്ഞു. അസുഖം ബാധിച്ച് ഏറെനാളായി ആന ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയാണ് രാത്ര...

സാമുറായ് വാളുമായി ലണ്ടനിൽ യുവാവിന്റെ ആക്രമണം: 13-കാരൻ കൊല്ലപ്പെട്ടു; നിരവധിപേർക്ക് പരിക്ക്; അക്രമി അറസ്റ്റിൽ

Tuesday / April 30 / 2024

ലണ്ടൻ: വാളും കൈയിലേന്തി ലണ്ടൻ നഗരത്തെ വിറപ്പിച്ച് യുവാവിന്റെ ആക്രമണം. ആക്രമണത്തിൽ 13-കാരൻ കൊല്ലപ്പെട്ടു. ലണ്ടനിലെ ഹൈനോൾട്ടിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. സമുറായ് വാളുമായി എത്തിയ യുവാവ് കാരണമില്ലാതെ ആക്ര...

ഉഷ്ണതരംഗത്തിൽ വലഞ്ഞ് പാലക്കാട്; മുറിയിൽ കിടന്നുറങ്ങിയ 86കാരന് പൊള്ളലേറ്റു

Tuesday / April 30 / 2024

പാലക്കാട്: വേനലിലെ ഉഷ്ണതരംഗത്തിന്റെ കാഠിന്യത്തിൽ വലഞ്ഞ് പാലക്കാട്. ഉച്ചസമയത്ത് വീടിനകത്ത് കിടന്നുറുങ്ങിയ 86കാരന് പൊള്ളലേറ്റു. പാലക്കാട് ചാലിശേരി കുന്നത്തേരി കടവരാത്ത് ക്യാപ്റ്റൻ സുബ്രമണ്യന് പൊള്ളലേറ്റ...

പൂണെ റെയിൽവേ സ്റ്റേഷനിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ കർണാടകയിൽ നിന്ന് രക്ഷപ്പെടുത്തി; കുട്ടിയെ സോലാപൂരിൽ നിന്നുള്ള ദമ്പതികൾക്ക് വിറ്റതായി അന്വേഷണത്തിൽ കണ്ടെത്തൽ

Tuesday / April 30 / 2024

പൂണെ: രണ്ട് ദിവസം മുൻപ് പൂണെ റെയിൽവേ സ്റ്റേഷനിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഏഴുമാസം പ്രായമുള്ള ആൺകുട്ടിയെ കർണാടകയിലെ ബിജാപൂരിൽ നിന്ന് സിറ്റി പൊലീസ് രക്ഷപ്പെടുത്തി. പ്രതിയും കൂട്ടാളികളും കുട്ടിയെ സോലാപൂരിൽ...

News+

മലയാളികൾക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു

Tuesday / April 30 / 2024

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട പഴവർഗ്ഗങ്ങളിൽ ഒന്നായി വിദേശ അവക്കാഡോ (വെണ്ണ പഴം) മാറുന്നുണ്ടെന്നും കൂടുതൽ രാജ്യങ്ങൾ നികുതി കുറച്ചതോടെ കേരളത്തിലേക്ക് ധാരാളമായി വിദേശ അവക്കാഡോയുടെ വരവ് കൂടിയിട്ടുണ്ടെന്നും അവോക്കാഡോ വ്യാപാരികൾ പറയുന്നു. ആയിരം രൂപയോളം കിലോയ്ക്ക് വില വരുന്ന അവക്കാഡോ നിലവിൽ കേരളത്തിൽ 300-400 രൂപക്ക് ലഭിക്കാൻ നികുതി കുറവ് സഹായിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്ക ആസ്ഥാനമായുള്ള അവോക്കാഡോ ഫാമിങ് ആൻഡ് ട്രേഡിങ് കമ്പനിയായ വെസ്റ്റ്ഫാലിയ ഫ്രൂട്ട് കൊച്ചി ആസ്ഥാനമായുള്ള ഈഡൻ ഫ്രൂട്ട്സ് ഇന്റർനാഷണലുമായി സ......

ശങ്കരയ്യ റോഡ് സമ്മർ ചെസ്സ് ടൂർണമെന്റ്: അനെക്‌സ് കാഞ്ഞിരവില്ല ചാംപ്യൻ

Tuesday / April 30 / 2024

തൃശ്ശൂർ: ശങ്കരയ്യ റോഡിൽ നടത്തപ്പെട്ട ഒരു അഖില കേരളാ ചെസ്സ് മത്സരത്തിലാണ് താനാദ്യമായി പങ്കടുക്കുന്നതെന്ന് ചെസ്സ് ഒളിമ്പ്യൻ എൻ. ആർ. അനിൽകുമാർ. തൃശ്ശൂരിലെ ആദ്യക്കാല ചെസ്സ് കളിക്കാരനായിരുന്ന കളപ്പുരയ്ക്കൽ...

ജെയിംസ് കൂടൽ മെയ് നാലിന് ചുമതല ഏറ്റെടുക്കും

Tuesday / April 30 / 2024

തിരുവനന്തപുരം :ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡണ്ടായി ജെയിംസ് കൂടൽ മെയ് നാലിന് ഉച്ചയ്ക്ക് രണ്ടിന് കെപിസിസി ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ ചുമതല ഏറ്റെടുക്കും. എന്ന് കെപിസിസി പ്രസിഡണ്...

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

SPECIAL REPORT+

INVESTIGATION+

Weekly Forecast+

STATE+

STATE+

STATE+

ELECTIONS+

STATE+

STATE+

SPECIAL REPORT+

Go to TOP