Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കേരളം പോളിങ് ബൂത്തിലേക്ക്; എൺപത് ശതമാനത്തിന് മുകളിൽ വോട്ടിങ് ശതമാനം ഉയർത്താൻ മുന്നണികളുടെ ഭഗീരഥ പ്രയത്‌നം അവസാന നിമിഷത്തിലും; എങ്ങും കനത്ത സുരക്ഷ; കള്ളവോട്ട് പിടിക്കാൻ വെബ് കാസ്റ്റിംഗും; മൂന്നു മുന്നണികളും വിജയ പ്രതീക്ഷയിൽ; ഇന്ന് ജനവിധി രേഖപ്പെടുത്തുന്നത് രാജ്യത്തെ 88 ലോക്‌സഭാ മണ്ഡലത്തിൽ

മറുനാടൻ മലയാളി ബ്യൂറോ
April 26, 2024 | 06:45 am

തിരുവനന്തപുരം: കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്. അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ 88 ലോക്‌സഭാ മണ്ഡലങ്ങളിൽ ഇന്ന് രണ്ടാംഘട്ട തിരഞ്ഞെടുപ്പ്. രണ്ടാംഘട്ടത്തിൽ കേരളവും പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് ഇന്ന് പൊതു അവധിയാണ്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 77.67% പോളിങായിരുന്നു രേഖപ്പെടുത്തിയത്. വോട്ടിങ് ശതമാനം ഉയരുമെന്നാണ് പ്രതീക്ഷ. കേരളത്തിലെ മൂന്ന് പ്രധാന മുന്നണികളും പ്രതീക്ഷയോടെയാണ് മത്സരത്തിന് ഇറങ്ങുന്നത്. 20 മണ്ഡലങ്ങ...


Videos

1 / 10 videos
  1. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ന് വിധിയെഴുതാൻ കേരളം | Kerala Lok Sabha Elections 2024
    26 Apr 6:22 AM
  2. കല്പന സോറൻ നിയമസഭയിലേക്ക് മത്സരിക്കുന്നു I Kalpana Soren | Hemant Soren
    25 Apr 11:13 PM
  3. ഒമാനിൽ വാഹനാപകടം..രണ്ട് മലയാളി നഴ്സുമാരടക്കം മൂന്ന് മരണം I oman
    25 Apr 10:56 PM
  4. പി വി അൻവറിനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം I p v anwar - rahul gandhi
    25 Apr 10:22 PM
  5. "ആ ആൾ ജയരാജൻ തന്നെ"..തെളിവുകൾ സഹിതം ശോഭ സുരേന്ദ്രൻ I ep jayarajan sobha surendran statement
    25 Apr 10:03 PM
  6. നരേന്ദ്ര മോദിക്ക് മല്ലികാർജുൻ ഖാർഗെയുടെ കത്ത് I letter to PM
    25 Apr 9:33 PM
  7. വയനാട്ടെ കിറ്റ് വിവാദത്തിൽ ബിജെപിക്കെതിരെ തെളിവുണ്ടെന്ന് ടി സിദ്ധീഖ് I t siddique press meet
    25 Apr 8:45 PM
  8. ശോഭ സുരേന്ദ്രന്റെ ആരോപണം പച്ചക്കള്ളമെന്ന് ഇ പി ജയരാജൻ I e p jayarajan response
    25 Apr 8:35 PM
  9. തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി പക്ഷപാതപരമെന്ന് എൽഡിഎഫ്‌ I ldf Raju Abraham election commission
    25 Apr 7:54 PM
  10. സിപിഎമ്മിന് ഇരട്ടവോട്ടുകൾ..തെളിവുമായി യുഡിഎഫ്‌ I double votes pathanamthitta
    25 Apr 7:36 PM

CRICKET+

NATIONAL+

ELECTIONS+

ELECTIONS+

സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ

Thursday / April 25 / 2024

തൃശൂർ: കടുത്ത ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് തൃശൂർ. എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കും എൽഡിഎഫ്. സ്ഥാനാർത്ഥി വി എസ് സുനിൽ കുമാറിനും തൃശൂരിലാണ് വോട്ട്. യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരനു വട്ടിയൂർക്കാവിലാണ് വോട്ട്. കെ മുരളീധരൻ വട്ടിയൂർക്കാവ് കാവടിയാർ വാർഡിലെ ജവഹർ നഗർ സ്‌കൂളിലെ 86-ാം നമ്പർ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തുക. വി എസ് സുനിൽ കുമാർ രാവിലെ ഏഴിന് മുറ്റിച്ചൂർ എ.എൽപി സ്‌കൂളിലെ 29-ാം നമ്പർ ബൂത്തിലും സുരേഷ് ഗോപി മുക്കാട്ടുകര സെന്റ് ജോർജ് സി.എൽ.പി. സ്‌കൂളിലെ 115-ാം നമ്പർ ബൂത്തിലും വോട്ട് ചെയ്യു...

മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്‌കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്‌കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്‌കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ

Thursday / April 25 / 2024

 കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിവിധ മുന്നണികളുടെ പ്രമുഖ നേതാക്കൾ മണ്ഡലത്തിലെ സ്വന്തം ഗ്രാമത്തിലെ ബൂത്തുകളിൽ വോട്ട് ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടം മണ്ഡലത്തിലെ പിണറായി ആർസി അമല ബിയുപി സ്...

'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്‌സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ

Thursday / April 25 / 2024

കണ്ണൂർ: എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ബിജെപിയിൽ ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ശോഭ സുരേന്ദ്രന്റെ വെളിപ്പെടുത്തലിന് മറുപടിയുമായി ഇപി ജയരാജൻ. ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളമാണെന്നും ശോഭയുമായി ഒരു ചർച്ചയും നട...

ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ

Thursday / April 25 / 2024

ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരെ ഗുരുതര വെളിപ്പെപ്പെടുത്തലുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ബിജെപിയിലേക്ക് വരാൻ ചർച്ച നടത...

ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം

Thursday / April 25 / 2024

ആലപ്പുഴ: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പത്ത് ലക്ഷം രൂപ വാങ്ങിയിട്ട് തിരികെ തന്നില്ലെന്ന ദല്ലാൾ നന്ദകുമാറിന്റെ ആരോപണത്തിൽ നിലപാട് കടുപ്പിച്ച് ശോഭ സുരേന്ദ്രൻ. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തന്നെ പരാജയപ്പെ...

ELECTIONS+

സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാക്കും; മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

Thursday / April 25 / 2024

ഹൈദരാബാദ്: മുസ്ലീങ്ങൾക്കെതിരെ നടത്തിയ വിവാദ പ്രസംഗം ആവർത്തിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങൾക്കുള്ള സംവരണം പൂർണമായും ഇല്ലാതാക്കാൻ ബിജെപി പദ്ധതിയിടുകയാണെന്ന് രേവന്ത് റെഡ്ഡി കുറ്റപ്പെടുത്തി. ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാക്കുമെന്ന് രേവന്ത് റെഡ്ഡി അവകാശപ്പെട്ടു. '2025 ഓടെ ആർഎസ്എസ് 100 വർഷം പൂർത്തിയാക്കും. 2025 ഓടെ എസ്.സി, എസ്.ടി, ഒ.ബി.സി സംവരണം ഇല്ലാതാക്കാനാണ് അവർ ശ്രമിക്കുന്നത്...

പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ

Thursday / April 25 / 2024

പത്തനംതിട്ട: ഇന്ന് മാത്രം പുറത്തു വരേണ്ട പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവത്തിൽ കോന്നി താലൂക്ക് ഓഫീസിലെ എൽ.ഡി. ക്ലാർക്ക് യദുകൃഷ്ണനെ ജില്ലാ വരണാധികാരി കൂടിയായ കലക്ടർ സസ്പെൻഡ് ചെയ്തു. യുഡി...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്‌ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി

Thursday / April 25 / 2024

ന്യൂഡൽഹി: രാജസ്ഥാനിൽ നടത്തിയ വിദ്വേഷ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. 29 ന് രാവിലെ 11 മണിക്കുള്ളിൽ മറുപടി നൽകണമെന്നാണ് കമ്മീഷൻ നോട്ടീസിൽ ആവശ്യപ്പെടുന്ന...

കണ്ണൂരിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ശക്തം; വിജയ പ്രതീക്ഷയിൽ മുന്നണി സ്ഥാനാർത്ഥികൾ; കണ്ണൂർ കൈപ്പിടിയിലൊതുക്കുമെന്ന് സുധാകരൻ; പിടിച്ചെടുക്കാൻ എംവി ജയരാജൻ; വോട്ട് വർധിപ്പിക്കാൻ സി രഘുനാഥ്; പോളിങ് കൂട്ടാൻ നിശബ്ദ പ്രചരണവുമായി പാർട്ടികൾ

Thursday / April 25 / 2024

കണ്ണൂർ: ഒന്നരമാസം നീണ്ടു നിന്ന തെരഞ്ഞെടുപ്പ് പ്രചാരണം കൊട്ടിക്കാലാശം പൂർത്തിയാക്കിയപ്പോൾ കണ്ണൂർ മണ്ഡലത്തിൽ മുന്നണികൾ തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടം മുറുകി. മുൻവിധികളെ ഒരുകാലത്തും പിന്തുണച്ച മണ്ഡലമല്ല...

ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ

Thursday / April 25 / 2024

കൽപ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ സുൽത്താൻ ബത്തേരിയിൽ വോട്ടർമാർക്ക് വിതരണം ചെയ്യാൻ ഭക്ഷ്യകിറ്റുകൾ എത്തിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട്ടിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ കെ...

ELECTIONS+

അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ; ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികൾ; ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം; വിമർശനവുമായി ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി

Thursday / April 25 / 2024

മലപ്പുറം: സിപിഎമ്മിനെതിരെ അതിരൂക്ഷ വിമർശനവുമായി സമസ്ത കേന്ദ്ര മുശാവറ അംഗം ബഹാഉദ്ദീൻ മുഹമ്മദ് നദ്വി. ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികളാണെന്ന് നദ്വി കുറ്റപ്പെടുത്തി. മലപ്പുറത്തെ വിദ്യാർത്ഥികൾ കോപ്പി അടിച്ചു ജയിക്കുന്നവർ ആണെന്ന് പറഞ്ഞ വിഎസിന്റെയും ജില്ലയുടെ ഉള്ളടക്കം വർഗീയതയാണെന് പറഞ്ഞ കടകംപള്ളിയുടെയും പ്രസ്താവനകൾ ആർഎസ്എസിനു വേണ്ടി നടത്തിയ ദാസ്യ പണിയാണ്. മുസ്ലിം വിരുദ്ധ സമീപനം സ്വീകരിച്ച ആളാണ് എംവി ഗോവിന്ദൻ. തെരഞ്ഞെടുപ്പ്...

കോന്നി മണ്ഡലത്തിലെ പോളിങ് ഓഫീസർമാരുടെ പട്ടിക ഇന്നലെ തന്നെ പുറത്ത്: റാന്നിയിൽ റൂട്ട് ഓഫീസർമാരായി താൽക്കാലിക ജീവനക്കാരികൾ: പന്തളത്ത് തോമസ് ഐസക്കിന്റെ ലഘുലേഖകളുമായി ഹരിത കർമ സേനാംഗങ്ങൾ വീടുകളിൽ പ്രചാരണത്തിന്: പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് വിവാദങ്ങൾ ഇങ്ങനെ

Thursday / April 25 / 2024

പത്തനംതിട്ട: ഇന്ന് മാത്രം പുറത്തു വരേണ്ടിയിരുന്ന കോന്നി മണ്ഡലത്തിലെ പോളിങ് ഓഫീസർമാരുടെ പട്ടിക ഇന്നലെ പുറത്തായി. റാന്നീ മണ്ഡലത്തിൽ റൂട്ട് ഓഫീസർമാരായി താൽക്കാലിക ജീവനക്കാരെ നിയമിച്ചു. പന്തളത്തും ചേരിക്ക...

തന്നെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകരുടെ വീട് റെയ്ഡ് ചെയ്യുന്നു; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ബിജെപി, ജെ.ഡി(എസ്) സ്ഥാനാർത്ഥികൾ പണം വിതരണം ചെയ്യുന്നില്ലേ എന്നറിയേണ്ടേ? കോൺഗ്രസിന്റെ പ്രചരണം തടസ്സപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമമെന്ന് ഡി കെ ശിവകുമാർ

Thursday / April 25 / 2024

കനകപുര: കേരളത്തിനൊപ്പം നാളെ കർണാടകയിലെ 14 ലോകസ്ഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നുണ്ട്. കോൺഗ്രസിന് പ്രതീക്ഷയുള്ള മണ്ഡലങ്ങളിലാണ് വോട്ടെടുപ്പു നടക്കുന്നത്. അതേസമയം തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ഉന്നം വെച...

രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞതിൽ ചട്ടലംഘനമില്ല; അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും മത പ്രീണനമല്ല; രാജസ്ഥാൻ പ്രസംഗത്തിലും നടപടി ഉണ്ടായേക്കില്ല; ഇപ്പോൾ പരിശോധിച്ചത് പിലിബിത്ത് പ്രസംഗം മാത്രം

Thursday / April 25 / 2024

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്ലിം വിരുദ്ധ പരാമർശത്തിൽ തീരുമാനം തിരഞ്ഞെടുപ്പ് കമ്മിഷൻ എടുത്തിട്ടില്ലെന്ന് സൂചന. മോദിക്ക് ക്ലീൻ ചിറ്റ് നൽകിയത് മറ്റ് പ്രസംഗങ്ങളിലാണ്. രാമക്ഷേത്രത്തെ കുറിച...

SPECIAL REPORT+

സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്

Thursday / April 25 / 2024

പത്തനംതിട്ട: ലോക്സഭ മണ്ഡലത്തിൽ എൽഡിഎഫ് ഇരട്ടവോട്ടും കള്ളവോട്ടും നടത്താൻ പോകുന്നുവെന്ന ആരോപണത്തിന് തെളിവുകൾ പുറത്തുവിട്ട് യു.ഡി.എഫ്. ഇരവിപേരൂർ പഞ്ചായത്തിലെ കിഴക്കൻ ഓതറ എൻ.എസ്.എസ് കരയോഗം യു.പി.എസിഎസിലെ (വടക്കുഭാഗം) 22-ാം നമ്പർ ബൂത്തിലും ദേവിവിലാസം എൻ.എസ്.എസ് കരയോഗ മന്ദിരത്തിലെ 20-ാം നമ്പർ ബൂത്തിലും സിപിഎം ഓതറ ലോക്കൽ കമ്മറ്റിയംഗവും ഓതറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ രാഹുൽ രാജിന് വോട്ടുണ്ട്. 22-ാം ബൂത്തിൽ 572, 20-ാം നമ്പർ ബൂത്തിൽ 684 എന്നീ ക്രമനമ്പരുകളിലാണ് വോട്ടുകളുള്ളത്. പേരും വിലാസവുമെല്ലാം ഒ...

ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം

Thursday / April 25 / 2024

ക­​ണ്ണൂ​ർ: ഇ​ട­​ത് മു​ന്ന­​ണി ക​ൺ­​വീ­​ന​ർ ഇ.​പി.​ജ­​യ­​രാ​ജ​ൻ ബി­​ജെ­​പി­​യി­​ലേ­​ക്ക് പോ­​കു­​മെ­​ന്ന് കെ­​പി­​സി­​സി പ്ര­​സി­​ഡ​ൻറ് കെ.​സു­​ധാ­​ക­​ര​ൻ. ബി­​ജെ­​പി നേ­​താ­​വ് ശോ­​ഭാ­ സു­​രേ­​ന്ദ്ര­​...

നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്‌ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും

Thursday / April 25 / 2024

തിരുവനന്തപുരം: കേരളാ സർക്കാർ നടത്തിയ നവകേരള പദ്ധതിയുടെ ഭാഗമായി നൽകുന്ന നവകേരള ഫെലോഷിപ്പിന്റെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിൽ ആക്ഷേപം. ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റുന്നതായാണ് ആരോപണം ഉയർന്നിരിക്ക...

ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സെക്ഷൻ 11 വിജ്ഞാപനത്തിന് സ്റ്റേ; ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടിൽ ബിലീവേഴ്‌സ് ചർച്ച; സർക്കാരിന് തിരിച്ചടി

Thursday / April 25 / 2024

കൊച്ചി: നിർദിഷ്ട ശബരിമല വിമാനത്താവളത്തിന് വേണ്ടി ബിലീവേഴ്സ് ചർച്ചിന്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ...

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാർക്ക് ട്രാവലിങ് അലവൻസും ഫീഡിങ് അലവൻസും നൽകുന്നില്ലെന്ന് ആക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഫണ്ട് കിട്ടിയിട്ടും വൈകുന്നത് പ്രതിസന്ധി കാരണമോ? പൊലീസ് വോട്ടിലും പരാതി

Thursday / April 25 / 2024

കൊച്ചി: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാർക്ക് ട്രാവലിങ് അലവൻസും ഫീഡിങ് അലവൻസും നൽകുന്നില്ലെന്ന് ആക്ഷേപം. സംസ്ഥാനത്തിന്റെ പലഭാഗത്ത് നിയോഗിച്ച പൊലീസുകാർ ഇക്കാര്യത്തിൽ നിരാശരാണ്. മറ്റ് സംസ്ഥ...

News+

പോളിങ് ശതമാനം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്; വോട്ടർ ടേൺ ഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാം

Thursday / April 25 / 2024

തിരുവനന്തപുരം: മൊബൈൽ ഫോണിൽ വോട്ടർ ടേൺഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാനാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. വോട്ടെടുപ്പ് ശതമാനം പൊതുജനങ്ങൾക്ക് തത്സമയം അറിയാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ വോട്ടർ ടേൺ ഔട്ട് ആപ്പിലൂടെ സംസ്ഥാനത്തെ മൊത്തം വോട്ടിങ് നിലയും മണ്ഡലം തിരിച്ചുള്ള വോട്ടിങ് നിലയും അപ്പപ്പോൾ അറിയാനാവും. പോളിങ് ശതമാനം രണ്ട് മണിക്കൂർ ഇടവിട്ടാണ് ആപ്പിൽ ലഭ്യമാവുക. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ് സ്റ്റോറിൽനിന്നോ ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. തെരഞ്ഞെടുപ്പ് ...

ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്കേറ്റു

Thursday / April 25 / 2024

ഇരിട്ടി: ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്കേറ്റു. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന 12-ാം ബ്ലോക്കിലെ താമസക്കാരനായ വൈഷ്ണവിന് (25) ആണ് പരിക്കേറ്റത്. ആറളം ഫാം രണ്ടാം ബ്ലോക്കിൽ ഇന്...

'തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം': സന്ദേശമുയർത്തി വിളംബരഘോഷയാത്ര

Thursday / April 25 / 2024

തിരുവനന്തപുരം: 'തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം'എന്ന സന്ദേശമുയർത്തി തിരുവനന്തപുരത്ത് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് വിളബംരഘോഷയാത്രയോടെ സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച സ്വീപ് ((സിസ്റ്റമാറ്റിക് വ...

വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും

Thursday / April 25 / 2024

ന്യൂഡൽഹി: ഇലക്ട്രാണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണുന്നതിനൊപ്പം മുഴുവൻ വിവിപാറ്റുകളിലേയും സ്ലിപ്പുകളും എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീം കോടതി വെള്ളിയാഴ്ച വിധി പറയും. ജസ്റ്റിസുമാരായ...

ന്യൂനപക്ഷ മേഖലകൾ കേന്ദ്രീകരിച്ച് പ്രേമചന്ദ്രനെ വ്യക്തിഹത്യ നടത്താൻ നീക്കം; ലഘുലേഖ കയ്യോടെ പിടികൂടിയെന്ന് യുഡിഎഫ്; തിരഞ്ഞെടുപ്പ് കമ്മിഷനും സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകി

Thursday / April 25 / 2024

കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയ ഭീതിയിൽ സിപിഎം നേതൃത്വം യുഡിഎഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രനെ വ്യക്തിഹത്യ നടത്തുന്ന തരത്തിൽ ലഘുലേഖ വിതരണം നടത്തിയത് കയ്യോടെ പിടികൂടിയതായി യുഡിഎഫ് ജില്ലാ നേതൃത്വ...

News+

ആരോഗ്യ പ്രശ്‌നങ്ങളോട് മല്ലിടുന്നു; കരിയറിന്റെ ഭാഗമെന്ന് വിശ്വസിക്കുന്നതായി എച്ച്.എസ് പ്രണോയ്

Thursday / April 25 / 2024

ന്യൂഡൽഹി: കഴിഞ്ഞ നാല് മാസമായി ആരോഗ്യ പ്രശ്‌നങ്ങളുമായി മല്ലിടുകയാണെന്ന് മലയാളിയും ലോക ഒമ്പതാം നമ്പർ ബാഡ്മിന്റൺ താരവുമായ എച്ച്.എസ്. പ്രണോയ്. ദഹനനാളത്തിലെ ചില ബുദ്ധിമുട്ടുകൾ കാരണം ശാരീരികമായി മാത്രമല്ല, മാനസികമായും തളർന്നുപോയെന്ന് പ്രണോയ് പറഞ്ഞു.2018 ലോക ചാമ്പ്യൻഷിപ്പിനിടെയാണ് പ്രണോയിക്ക് ഗ്യാസ്‌ട്രോ ഈസോഫേഷ്യൽ റിഫ്‌ളക്‌സ് രോഗം കണ്ടെത്തിയത്. നെഞ്ചെരിച്ചിൽ, വയറുവേദന, നെഞ്ച് വേദന, സ്വനപേടകത്തിലെ വീക്കം തുടങ്ങിയവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. തുടർന്ന് രണ്ട് വർഷം പരിശീലനത്തെ ബാധിച്ചു. പിന്നീട് ഫോമിലേക്ക...

റായ്ബറേലിയിൽ പ്രിയങ്കയോട് മത്സരിക്കാനില്ല; ബിജെപിയോട് അകലം പാലിച്ച് വരുൺ ഗാന്ധി

Thursday / April 25 / 2024

ലഖ്നൗ: റായ്ബറേലിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാവുമെന്ന് കരുതുന്ന പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കാനില്ലെന്ന് വരുൺ ഗാന്ധി. ബിജെപി സ്ഥാനാർത്ഥിയാവാനുള്ള വാഗ്ദാനം വരുൺ ഗാന്ധി തള്ളുകയായിരുന്നുവെന്ന് ഇന്ത്യ ടുഡ...

പറ്റ്‌നയിൽ ജെഡിയു നേതാവിനെ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തി; അന്വേഷണം തുടരുന്നു

Thursday / April 25 / 2024

പട്‌ന: ബീഹാറിലെ പറ്റ്‌നയിൽ ജെഡിയു നേതാവിനെ അജ്ഞാതരായ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തി. അക്രമികൾ സൗരഭിന്റെ തലയ്ക്ക് നേരെ രണ്ട് തവണ വെടിയുതിർത്തു. പാട്‌നയിലെ പുൻപുനിൽ നിന്നുള്ള സൗരഭ് കുമാറാണ് കൊല്ലപ്പെ...

രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം

Thursday / April 25 / 2024

പാലക്കാട്: രാഹുൽ ഗാന്ധി നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന അധിക്ഷേപ പരാമർശത്തിൽ പി വി അൻവർ എംഎൽഎക്കെതിരെ കേസെടുക്കും. മണ്ണാർക്കാട് കോടതിയാണ് അൻവറിനെതിരെ കേസെടുക്കാൻ നാട്ടുകൽ എസ് ...

രാഹുൽ ഗാന്ധി അമേഠിയിലും മത്സരിക്കാനൊരുങ്ങുന്നു; അമേഠിയിൽ പത്രിക നൽകും; വയനാടിനെ കൈവിടുമെന്ന് ബിജെപി

Thursday / April 25 / 2024

ന്യൂഡൽഹി: രാഹുൽ ഗാന്ധി അമേഠിയിലും മത്സരിക്കാനൊരുങ്ങുകയാണെന്ന വാദം ശക്തമാക്കി ബിജെപി. ഇതിനുള്ള തെളിവുമായി ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യ. അമേഠി യൂത്ത് കോൺഗ്രസ് അധ്യക്ഷന്റെ വീഡിയോ സഹിതം എക്‌സിലാ...

News+

വിമാനത്തിലെ സീറ്റ് പ്രവർത്തനരഹിതമായി; തെലങ്കാന ഡി.ജി.പിക്ക് സിംഗപ്പൂർ എയർലൈൻസ് നഷ്ടപരിഹാരമായി രണ്ട് ലക്ഷം നൽകണം

Thursday / April 25 / 2024

ഹൈദരാബാദ്: ഹൈദരാബാദിൽ നിന്ന് സിംഗപ്പൂർ വഴി ആസ്ട്രേലിയയിലേക്കുള്ള വിമാനത്തിൽ റെക്ലൈനർ സീറ്റ് പ്രവർത്തനരഹിതമായതിനെ തുടർന്ന് തെലങ്കാന ഡി.ജി.പി രവി ഗുപ്തയ്ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സിംഗപ്പൂർ എയർലൈൻസിന് ഹൈദരാബാദിലെ ഉപഭോക്തൃ കോടതി നിർദ്ദേശം നൽകി.കഴിഞ്ഞ വർഷം മേയിൽ രവി ഗുപ്ത സിംഗപ്പൂർ എയർലൈൻസ് ആസ്ട്രേലിയയിലേക്കുള്ള വിമാനത്തിൽ രണ്ട് ബിസിനസ് ക്ലാസ് സീറ്റുകൾ ബുക്ക് ചെയ്തിരുന്നു. ഒന്ന് അദ്ദേഹത്തിനും രണ്ടാമത്തേത് ഭാര്യക്കും. ബിസിനസ് ക്ലാസ് റിക്ലൈനർ സീറ്റുകൾ ഇലക്ട്രോണിക് നിയന്ത്രണങ്ങൾ വഴി പ്രവർത...

കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്

Thursday / April 25 / 2024

കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന് വേണ്ടി മാങ്ങാട്ട് പറമ്പ് കെഎപിയിലെ പൊലിസുകാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ സർക്കാർ വിരുദ്ധ പ്രചാരണം നടത്തിയെന്ന് പരാതി. സ്റ്റാഫ് റിക്രിയേഷ...

ക്യാമ്പസ്സിനകത്ത് നിരവധി കുട്ടികളുടെ മുന്നിൽ വച്ചാണ് ക്രൂരത അരങ്ങേറിയത്; സിദ്ധാർഥന്റെ മരണം ഗുരുതര സംഭവമെന്ന് ഹൈക്കോടതി; ഉദ്യോഗസ്ഥരടക്കം നടപടി നേരിടേണ്ടി വരും; മുൻ വിസിയുടെ ഹർജി തള്ളി

Thursday / April 25 / 2024

കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ജെ.എസ്. സിദ്ധാർഥന്റെ മരണം ഗുരുതര സംഭവമാണെന്നും ഉദ്യോഗസ്ഥരടക്കം ഇതിന് ഉത്തരവാദികളായവർ നടപടി നേരിടേണ്ടതുണ്ടെന്നും ഹൈക്കോടതി. ഗവർണർ സസ്പെൻഡ് ചെയ്തത് ചോദ്യം ചെയ്...

നിലമ്പൂർ - നഞ്ചൻകോട് റെയിൽ പാത: സർവേ റിപ്പോർട്ട് ഹാജരാക്കാൻ നിർദ്ദേശം നൽകി സുപ്രീം കോടതി

Thursday / April 25 / 2024

ന്യൂഡൽഹി: ബന്ദിപ്പുർ വനമേഖലയിലൂടെ കടന്ന് പോകുന്ന നിർദിഷ്ട നിലമ്പൂർ - നഞ്ചൻകോട് റെയിൽവേ പാതയുടെ സർവേ റിപ്പോർട്ട് ഹാജരാക്കാൻ റെയിൽവേക്കും കേന്ദ്ര സർക്കാറിനും നിർദ്ദേശം നൽകി സുപ്രീം കോടതി. ദേശീയപാത 766ലെ...

ഡൽഹി ജൽ ബോർഡ് ഓഫീസിൽ വൻ തീപിടിത്തം; പ്ലാസ്റ്റിക് പൈപ്പുകളിൽ നിന്നും തീപടർന്നതെന്ന് വിവരം

Thursday / April 25 / 2024

ന്യൂഡൽഹി: ഡൽഹിയിലെ ജാമിയ മേഖലയിൽ ജൽ ബോർഡ് ഓഫീസിൽ ( ഡൽഹിയിലെ മിക്ക പ്രദേശങ്ങളിലേക്കും കുടിവെള്ള വിതരണം നടത്തുന്ന സർക്കാർ ഏജൻസി) തീപിടിത്തം. ഇന്ന് ഉച്ചയോടെയാണ് സംഭവം. പ്ലാസ്റ്റിക് പൈപ്പുകളിൽ നിന്നാണ് തീ...

Cinema+

'ക്ഷമിക്കു ദേബാശിഷ് ഭായ്'- സിക്സടിച്ച പന്തുകൊണ്ടു കാമറാമാന് പരിക്ക്; സോറി പറഞ്ഞ് ഡൽഹി ഋഷബ് പന്ത്

Thursday / April 25 / 2024

ന്യൂഡൽഹി: ഗുജറാത്ത് ടൈറ്റൻസിനെതിരെ ഡൽഹിയെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത് നായകൻ ഋഷഭ് പന്ത് നേടിയ അതിവേഗ അർധ സെഞ്ച്വറിയാണ്. താരം 43 പന്തിൽ 88 റൺസാണ് അടിച്ചെടുത്തത്. എട്ട് സിക്സുകളടക്കമായിരുന്നു ബാറ്റിങ്. ഇതിലൊരു സിക്സ് കൊണ്ടത് ബൗണ്ടറി ലൈനിനു തൊട്ടരികിൽ കളി ദൃശ്യങ്ങൾ പകർത്തിക്കൊണ്ടിരുന്ന ഒരു കാമറാ മാന്റെ ദേഹത്ത്. ദേബാശിഷ് എന്നയാൾക്കാണ് പരിക്കേറ്റത്. മത്സരത്തിനു പിന്നാലെ പന്ത് അദ്ദേഹത്തോടു ക്ഷമ ചോദിച്ചത് ഹൃദയ സ്പർശിയായി. ഇതിന്റെ വീഡിയോ ഇപ്പോൾ വൈറലാണ്. 'ക്ഷമിക്കണം ദേബാശിഷ് ഭായ്, നിങ്ങളെ ഉപദ്രവിക്കാൻ ഉ...

എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു

Thursday / April 25 / 2024

കൊച്ചി: സിനിമാ ജീവിതത്തിന്റെ പീക്കിലാണ് നടൻ ഫഹദ് ഫാസിൽ. അതേസമയം സിനിമയിലൂടെ ജനങ്ങളെ സ്വാധീനിച്ചിട്ടില്ലെന്ന് നടൻ ഫഹദ് ഫാസിൽ പറഞ്ഞു. ഇതുവരെ അത്തരം ചിത്രങ്ങൾ ചെയ്തിട്ടില്ലെന്നും അഭിനയം നിർത്തുന്നതിന് മു...

ഫെയർ പ്ലേ ആപ്പിലൂടെ ഐപിഎൽ നിയമ വിരുദ്ധ സംപ്രേഷണം; നടി തമന്നയ്ക്കു മഹാരാഷ്ട്രാ പൊലീസിന്റെ നോട്ടീസ്

Thursday / April 25 / 2024

മുംബൈ: നിയമവിരുദ്ധമായി ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്തെന്ന കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് നടി തമന്ന ഭാട്ടിയയ്ക്ക് മഹാരാഷ്ട്രാ സൈബർ സെൽ നോട്ടിസ് അയച്ചു. ഏപ്രിൽ 29ന് ഹാജരാകാനാണ് നിർദ്ദേശം...

മൂപ്പര് ആട്ടിൻകുട്ടിയെപോലെ നടക്കും, പക്ഷേ ക്യാമറയും സ്റ്റേജും കണ്ടാൽ പുലിയാ; മോഹൻലാലിന്റെ സിന്ദാ ബന്ദാ ഡാൻസിനെ കുറിച്ച് ഷാറുഖിനോട് ഹരീഷ് പേരടി

Thursday / April 25 / 2024

കൊച്ചി: മോഹൻലാലിന്റെ 'സിന്ദാ ബന്ദാ' ഡാൻസും അതിന് ഷാരൂഖ് ഖാന്റെ പ്രശംസയും സൈബറിടത്തിൽ ചർച്ചയായി തുടരുകയാണ്. എസ്ആർകെയുടെ പോസ്റ്റ് നിരവധി ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ ഷാരൂഖ്...

പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഫേസ്‌ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടിയെന്ന് വിഷ്ണു ഉണ്ണികൃഷ്ണൻ; പ്രശ്‌നം പരിഹരിക്കാൻ കൂടെ നിന്നവർക്ക് നന്ദി പറഞ്ഞ് വിഷ്ണു

Thursday / April 25 / 2024

കൊച്ചി: ഹാക്ക് ചെയ്യപ്പെട്ട തന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് തിരികെ കിട്ടിയ സന്തോഷം പങ്കുവെച്ച് നടനും തിരക്കഥതൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ. പാക്കിസ്ഥാനിൽ നിന്നാണ് അക്കൗണ്ട് ലോഗിൻ ചെയ്തിരുന്നതെന്നും 24 മണിക്...

News+

നരേന്ദ്ര മോദിയോട് തിരഞ്ഞെടുപ്പ് കമ്മിഷന് അമിത കരുതൽ; നോട്ടിസിന് കോൺഗ്രസ് മറുപടി നൽകുമെന്നും ജയറാം രമേശ്

Thursday / April 25 / 2024

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തിരഞ്ഞെടുപ്പ് കമ്മിഷന് അമിത കരുതലാണെന്നും അതിനാലാണ് വിദ്വേഷ പ്രസംഗത്തിൽ നേരിട്ട് നോട്ടിസ് നൽകാത്തതെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ്. മോദിക്കെതിരായ പരാതികളിൽ കമ്മിഷൻ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. കമ്മിഷന്റെ നോട്ടിസിന് കോൺഗ്രസ് മറുപടി നൽകുമെന്നും ജയറാം രമേശ് പറഞ്ഞു.കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു പ്രകടന പത്രികയെ വർഗീയവൽക്കരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. കോൺഗ്രസ് മുന്നോട്ടുവച്ച വിഷയങ്ങളാണ് ഇപ്പോൾ ബിജെപി പ്രചാരണത്തിന് ഉപയോഗിക്കുന്നത്. ബിജെപി ഇപ്പോ...

പട്നയിൽ ഹോട്ടലിൽ തീപിടിത്തം; ആറുപേർ കൊല്ലപ്പെട്ടു; 30 പേർക്ക് പരിക്ക്

Thursday / April 25 / 2024

പട്ന: പട്നയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ആറുപേർ കൊല്ലപ്പെട്ടു. ഹോട്ടലിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പട്ന റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഹോട്ടല...

സന്ദേശ് ഖാലി അതിക്രമം: ലൈംഗികാരോപണ കേസിലും ഭൂമി കയ്യേറ്റ ആരോപണത്തിലും സിബിഐ കേസെടുത്തു

Thursday / April 25 / 2024

ന്യൂഡൽഹി: സന്ദേശ്ഖാലി അതിക്രമത്തിൽ കേസെടുത്ത് സിബിഐ. ലൈംഗികാരോപണ കേസിലും ഭൂമികൈയേറ്റ ആരോപണത്തിലുമാണ് സിബിഐ കേസെടുത്തത്. ആരോപണം നേരിട്ട അഞ്ച് പേർക്കെതിരെയാണ് സിബിഐ കേസെടുത്തത്. താൻ ലൈംഗിക അതിക്രമത്തിനി...

സാധാരണക്കാരൻ എന്നുകേട്ടാൽ ശശി തരൂരിന് പരമ പുച്ഛമാണ്; പാർലമെന്റിൽ പോയി മലയാളത്തിൽ സംസാരിച്ചു കാര്യം നേടിയിട്ടുള്ള ആളാണ് താൻ; തരൂരിനെ വിമർശിച്ചു പന്ന്യൻ

Thursday / April 25 / 2024

തിരുവനന്തപുരം: ശശി തരൂരിനെ വിമർശിച്ചു തിരുവനന്തപുരം ലോക്സഭ മണ്ഡലം സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ. സാധാരണക്കാരൻ എന്ന് കേട്ടാൽ പരമ പുച്ഛവുമാണ്. പാവപ്പെട്ട കുടുംബത്തിലാണ് താൻ ജനിച്ചത്. അതിനാൽ തനിക്ക് അധിക...

പാലക്കാട് ശനിയാഴ്ച വരെ ഉഷ്ണതരംഗ മുന്നറിയിപ്പ്; 11 ജില്ലകളിൽ കൊടും ചൂട് തുടരും; മഴയ്ക്കും സാധ്യത

Thursday / April 25 / 2024

തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളില...

News+

വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം; യൂട്ഊബർ ബിജെപിയിൽ ചേർന്നു

Thursday / April 25 / 2024

പട്‌ന: വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് അതിരൂക്ഷമായി സുപ്രീം കോടതി വിമർശിച്ചതിന് പിന്നാലെ യൂട്ഊബർ ബിജെപിയിൽ ചേർന്നു. ബിഹാറിൽ നിന്നുള്ള മനീഷ് കശ്യപ് ആണ് ബിജെപി എംപി മനോജ് തിവാരിയിൽ നിന്ന് പാർട്ടി അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ വർഷം ബിഹാറിൽ നിന്നുള്ള തൊഴിലാളികളെ തമിഴ്‌നാട്ടിൽ ആക്രമിച്ചു എന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചതിനു ഇയാൾ അറസ്റ്റിൽ ആയിരുന്നു.സമാധാനാന്തരീക്ഷം ഉള്ള തമിഴ്‌നാട്ടിൽ സംഘർഷം ഉണ്ടാക്കാൻ അനുവദിക്കില്ലെന്ന്, ഇയാളുടെ ഹർജി പരിഗണിച്ചപ്പോൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അഭിപ്രായപ...

ഹോർലിക്‌സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്

Thursday / April 25 / 2024

ന്യൂഡൽഹി: ഹോർലിക്‌സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്. ഹെൽത്ത് ഡ്രിങ് വിഭാഗത്തിൽ നിന്ന് ഹോർലിക്‌സിനെ ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക് വിഭാഗത്തിലേക്ക് മാറ്റി ഹിന്ദുസ്ഥാൻ യുനിലിവർ തീരുമാനം കൈക്കൊണ്ടു. ഹോർലിക്സിൽന...

ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യങ്ങളോടെ; തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് വി ഡി സതീശൻ

Thursday / April 25 / 2024

തിരുവനന്തപുരം: രാഷ്ട്രീയ ലക്ഷ്യത്തോടെ കേരള സന്ദർശനത്തിനെത്തിയ ഡൽഹി ലഫ്റ്റ്‌നന്റ് ഗവർണർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയ്ക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലഫ്റ്റ്‌നന്റ...

തൃശ്ശൂർ പൂരത്തിനിടെ വിദേശ വ്‌ളോഗർമാർക്ക് നേരേ അതിക്രമം; യുവതിയെ ചുംബിക്കാൻ ശ്രമിച്ചു; സാമൂഹ്യ മാധ്യമത്തിൽ ദുരനുഭവം പങ്കുവെച്ചു യുവതി

Thursday / April 25 / 2024

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്കെതിരേ ലൈംഗിക അതിക്രമം. ബ്രിട്ടനിൽനിന്നുള്ള യുവാവും യുവതിയുമാണ് സാമൂഹികമാധ്യമങ്ങളിലൂടെ ദുരനുഭവം വെളിപ്പെടുത്തിയത്. വിദേശ വനിതയെ ഒരാൾ ബലമായി ചുംബിക്കാൻ ശ്ര...

മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്

Thursday / April 25 / 2024

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ അടുത്ത മാസം മൂന്നിന് തിരുവനന്തപുരം വിജിലൻസ് കോടതി വിധി പറയും. കോൺഗ്രസ് എംഎൽഎ മാത്യുകുഴൽനാടൻ നൽകിയ ഹർജ...

News+

ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്

Thursday / April 25 / 2024

തിരുവനന്തപുരം: രാഷ്ട്രീയ ലക്ഷ്യത്തോടെ കേരള സന്ദർശനത്തിനെത്തിയ ഡൽഹി ലഫ്റ്റനന്റ് ഗവർണർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇലക്ഷൻ കമ്മിഷൻ ഓഫ് ഇന്ത്യയ്ക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കത്ത് നൽകി. ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്. ഭരണഘടനാ പദവിയിരിക്കുന്ന ലഫ്റ്റനന്റ് ഗവർണ്ണർ ബിജെപിക്ക് വേണ്ടി നേരിട്ട് രാഷ്ട്രീയത്തിൽ ഇടപെടുകയാണെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടി. കത്ത് പൂർണ രൂപത്തിൽ I am writing to invite your attention to the blatant violation of the model code of con...

പോളിങ് ഡ്യൂട്ടിക്ക് വന്ന അദ്ധ്യാപകൻ മദ്യപിച്ചുവെന്ന് സംശയം; ഉപവരണാധികാരി പിടികൂടി പൊലീസിന് കൈമാറി: ഇന്നലെ മദ്യപിച്ചതിന്റെ ബാക്കി പത്രമെന്ന് സംശയം; ഡ്യൂട്ടി റിസർവിലേക്ക് മാറ്റി

Thursday / April 25 / 2024

പത്തനംതിട്ട: പോളിങ് ഡ്യൂട്ടിക്ക് വന്ന അദ്ധ്യാപകൻ മദ്യപിച്ചുവെന്ന സംശയത്തെ തുടർന്ന് ഉപവരണാധികാരി പൊലീസിന് കൈമാറി. പൊലീസ് നടത്തിയ പരിശോധനയിൽ മദ്യത്തിന്റെ ഗന്ധം അനുഭവപ്പെട്ടെങ്കിലും മെഡിക്കൽ പരിശോധന നടത്...

കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ

Thursday / April 25 / 2024

വെൺമണി: കുടുംബകലഹത്തെ തുടർന്ന് പ്രവാസി മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ വെട്ടിക്കൊന്നു തൂങ്ങി മരിച്ചു. പുന്തല ഏറം പൊയ്കമുക്ക് മേലേ പുള്ളിയിൽ ശ്രുതി നിലയത്തിൽ ഷാജി (62) ആണ് ഭാര്യ ദീപ്തിയെ (50) കൊലപ്പെടു...

28 കോടി രൂപ വിലമതിക്കുന്ന ഒരു കിലോ കൊക്കെയിൻ; രാജസ്ഥാൻ സ്വദേശി ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ

Thursday / April 25 / 2024

ചെന്നൈ: 28 കോടി രൂപ വിലമതിക്കുന്ന ഒരു കിലോ കൊക്കെയ്‌നുമായി രാജസ്ഥാൻ സ്വദേശി ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായി. വിദേശത്തുനിന്ന് ലഹരി കടത്തുന്നതു സംബന്ധിച്ചു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്...

കായംകുളത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ച് മരിച്ചു; അപകടം ഇന്ന് പുലർച്ചെ

Thursday / April 25 / 2024

ആലപ്പുഴ: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ച് മരിച്ചു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. കായംകുളം എംഎസ്എം കോളേജിന് സമീപം ദേശീയപാതയിൽ ആയിരുന്നു അപകടം. കായംകുളം പുല്ലുകുളങ്ങര സ്വദേശി ബാ...

News+

ലോക്സഭാ തിരഞ്ഞെടുപ്പ്; വെള്ളിയാഴ്ച ഇടുക്കി അണക്കെട്ടിൽ പ്രവേശനമില്ല

Thursday / April 25 / 2024

ചെറുതോണി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഇലക്ഷൻ കമ്മിഷൻ 26-ന് പൊതു അവധി പ്രഖ്യാപിച്ചതിനാൽ വെള്ളിയാഴ്ച ഇടുക്കി, ചെറുതോണി അണക്കെട്ടുകളിൽ സന്ദർശകർക്ക് പ്രവേശനമുണ്ടാകില്ലെന്ന് കേരള ഹൈഡൽ ടൂറിസം ഡയറക്ടർ അറിയിച്ചു.    ...

അദ്ധ്യാപകർ വിദ്യാർത്ഥികളിൽനിന്ന് വിലപിടിപ്പുള്ള ഉപഹാരങ്ങൾ സ്വീകരിക്കുന്നത് ഒഴിവാക്കണം; നിർദ്ദേശം നൽകി വിദ്യാഭ്യാസ ഉപഡയറക്ടർ

Thursday / April 25 / 2024

കൊണ്ടോട്ടി: അധ്യയനവർഷാവസാനം യാത്രയയപ്പിന്റെ ഭാഗമായി അദ്ധ്യാപകർ വിദ്യാർത്ഥികളിൽനിന്ന് വിലപിടിപ്പുള്ള ഉപഹാരങ്ങൾ സ്വീകരിക്കുന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശം. മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറാണ് അടുത്ത അധ്യയ...

പാലക്കാട് ഉഷ്ണ തരംഗ സാധ്യത; പതിനൊന്ന് ജില്ലകളിലും ചൂട് കൂടും

Thursday / April 25 / 2024

തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗ സാധ്യതാമുന്നറിയിപ്പ് നൽകി കാലാവസ്ഥാനിരീക്ഷണകേന്ദ്രം. നാലുദിവസമായി 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂട് രേഖപ്പെടുത്തിയത് കണക്കിലെടുത്താണ് മുന്നറിയിപ്പ്. 24-ന് തുട...

വോട്ട് ചെയ്യാനെത്തുന്നവർക്ക് ആശ്വാസം; കൊച്ചുവേളി-ബെംഗളൂരു പ്രത്യേക തീവണ്ടി

Thursday / April 25 / 2024

തിരുവനന്തപുരം: കൊച്ചുവേളിയിൽനിന്ന് എസ്.എം വിടി. ബെംഗളൂരുവിലേക്കും തിരിച്ചും പ്രത്യേക തീവണ്ടി. ബെംഗളൂരു-കൊച്ചുവേളി തീവണ്ടി (06549) 25ന് വൈകുന്നേരം 3.50-ന് ബെംഗളൂരുവിൽനിന്നു പുറപ്പെട്ട് പിറ്റേന്ന് രാവില...

ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ

Thursday / April 25 / 2024

കോയമ്പത്തൂർ: ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയത് ചോദ്യം ചെയ്തതിനെ ചൊല്ലിയുള്ള തർക്കത്തിന്് പിന്നാലെ യുവാവിനെ കാർ കയറ്റി കൊലപ്പെടുത്തിയ സംഘം അറസ്റ്റിൽ. തിങ്കളാഴ്ച കോത്തഗിരി വ്യൂ പോയിന്റ് കാണാനെത്ത...

News+

ചിത്രകലാകാരന്മാർ ജയിൻ യൂണിവേഴ്സിറ്റിയിൽ ഒത്തുകൂടിയപ്പോൾ ക്യാൻവാസിൽ പിറന്നത് മനോഹര ചിത്രങ്ങൾ

Thursday / April 25 / 2024

കൊച്ചി: ജയിൻ യൂണിവേഴ്സിറ്റിയുടെ കൊച്ചി ക്യാമ്പസിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഒത്തുകൂടിയപ്പോൾ ക്യാൻവാസിൽ പിറന്നത് അതിമനോഹര ചിത്രങ്ങൾ. ജയിൻ യൂണിവേഴ്‌സിറ്റിയുടെ കീഴിൽ ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ശാന്തമണി കലാകേന്ദ്രയുടെ ആഭിമുഖ്യത്തിൽ കൊച്ചി ക്യാമ്പസിൽ കഴിഞ്ഞ രണ്ടുദിവസമായി നടന്ന ദേശിയ പെയിന്റിങ് ശിൽപശാലയിലാണ് 25 ഓളം കലാകാരന്മാർ പങ്കെടുത്തത്. സമാപന ദിവസമായ ബുധനാഴ്‌ച്ചയാണ് കലാകാരന്മാരുടെ പെയിന്റിങ് പ്രദർശനം നടന്നത്. ഗുജറാത്ത്, ഒഡീഷ, മഹാരാഷ്ട്ര, അസം, രാജസ്ഥാൻ, കശ്മീർ, ......

വെൽഫെയർ പാർട്ടി മൊറയൂർ പഞ്ചായത്ത് കൺവെൻഷൻ

Thursday / April 25 / 2024

മൊറയൂർ: വരുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ ഫാസിസ്റ്റ് ശക്തികളെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഇന്ത്യമുന്നണിക്ക് ശക്തി പകരാൻ യുഡിഎഫ് സ്ഥാനാത്ഥി ഇ.ടി മുഹമ്മദ് ബഷീറിന് വോട്ട് നൽകി വിജയിപ്പിക്കണമെന്ന് വെൽഫെയർ പ...

ഇടിക്കൂട്ടിലെ കുട്ടിതാരങ്ങളെ കണ്ടെത്താൻ ബോക്‌സിങ് പരിശീലനവുമായി സ്പോർട്സ് കേരള ഫൗണ്ടേഷൻ

Wednesday / April 24 / 2024

കോഴിക്കോട്: സിനിമകൾ കണ്ട് സെൽഫ് ഡിഫൻസിന്റെ പാഠങ്ങൾ ചെറുപ്പത്തിൽ തന്നെ കണ്ടു മനസിലാക്കിയ അനഘയും, ആയോധനകലയുടെ മികച്ച കരിയർ സാധ്യതകൾ തിരിച്ചറിഞ്ഞ ലാമിയയും പഞ്ച് സെന്ററിലെത്തുന്നത് ബോക്‌സിങ് എന്ന ഒരേ സ്വപ...

FOREIGN AFFAIRS+

INVESTIGATION+

SPECIAL REPORT+

FOREIGN AFFAIRS+

INVESTIGATION+

STATE+

SPECIAL REPORT+

INVESTIGATION+

ELECTIONS+

SPECIAL REPORT+

INVESTIGATION+

ELECTIONS+

Weekly Forecast+

SPECIAL REPORT+

Go to TOP