Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

നാടിളക്കിയുള്ള പ്രചാരണം നടത്തിയിട്ടും രണ്ടാം ഘട്ടത്തിലും ആവേശം പോരാ; 2019 ലെ അപേക്ഷിച്ച് പോളിങ്ങിൽ എട്ട് ശതമാനത്തോളം കുറവ്; പ്രാഥമിക കണക്കുകൾ പ്രകാരം കേരളത്തിൽ 7.32 ശതമാനത്തോളം കുറവ്; വോട്ടർമാർ ഏറ്റവും ആവേശത്തോടെ എത്തിയത് കണ്ണൂരിൽ; വോട്ടിങ് ശതമാനം കുറഞ്ഞത് ചർച്ചയാക്കി രാഷ്ട്രീയ കക്ഷികൾ

മറുനാടൻ മലയാളി ബ്യൂറോ
April 26, 2024 | 10:47 pm

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, 2019 ലെ പോളിങ് ശതമാനവുമായി ഒത്തുനോക്കുമ്പോൾ, ആദ്യ ഘട്ടത്തിലെ പോലെ തന്നെ രണ്ടാം ഘട്ടത്തിലും പോളിങ് കുറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 70 ശതമാനത്തോളം പോളിങ് ഉണ്ടായിരുന്നു(69.45). ഇത്തവണ 61.40 ശതമാനം പോളിങ്ങാണ് 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിലായി രേഖപ്പെടുത്തിയത്. 543 മണ്ഡലങ്ങളിൽ 190 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ഇതിനോടകം പൂർത്തിയായി. ലോക്‌സഭയിലേക്കുള്ള ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ നാല് ശതമാനം പോളിങ് ശതമാനം കുറഞ്ഞത് ചർച്ചയായിരുന്നു. 2019 ൽ രണ്ടാം ഘട്ടത്തിൽ 69.45 ആയിരുന്നു പോള...


Videos

1 / 10 videos
  1. വിദ്യാര്‍ഥിനിയും യുവാവും തൂങ്ങിമരിച്ച നിലയില്‍ I missing youths
    26 Apr 10:11 PM
  2. കൊച്ചിയിലെ സ്ഥിരം കുറ്റവാളി ഹാരിസ് അടക്കം മൂന്നുപേര്‍ക്കെതിരെ കേസ് I haaris dubai
    26 Apr 9:43 PM
  3. പോളിങ് മന്ദഗതിയിലായതോടെ സ്ത്രീകള്‍ അടക്കം പലരും വോട്ടു ചെയ്യാതെ മടങ്ങി; I vadakara vote machine
    26 Apr 9:41 PM
  4. ഡിഎന്‍എ പരാമര്‍ശം: പിവി അന്‍വറിനെതിരെ കേസ് I p v anwar - rahul gandhi
    26 Apr 9:17 PM
  5. വാഹനാപകടത്തില്‍ മലയാളി കുടുംബത്തിന് ദാരുണാന്ത്യം I pleasanton
    26 Apr 8:45 PM
  6. കല്യാണം നിശ്ചയിച്ച് കഴിഞ്ഞാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്ന് നവദമ്പതികള്‍ I wedding I vote
    26 Apr 8:00 PM
  7. പത്മജ വേണുഗോപാലിനെതിരെ കെ. മുരളീധരന്‍ I Padmaja Venugopal response
    26 Apr 7:48 PM
  8. സിഐടിയു ബ്യൂട്ടീഷന്‍ സെക്രട്ടറി കലിപ്പില്‍..നാണം കെട്ട് സിപിഎമ്മും I pathanamthitta citu vote
    26 Apr 7:33 PM
  9. സിദ്ധാർത്ഥൻ കേസിൽ തുനിഞ്ഞിറങ്ങി സിബിഐ | Sidharthan | Pookode | CBI
    26 Apr 7:29 PM
  10. താന്‍ ആരെ കാണുന്നു, സംസാരിക്കുന്നു എന്ന് സുധാകരന് എങ്ങനെ അറിയാമെന്നും പ്രകാശ് ജാവ്ദേക്കര്‍
    26 Apr 7:14 PM

FOOTBALL+

ANALYSIS+

ELECTIONS+

NATIONAL+

ELECTIONS+

താലികെട്ട് കഴിഞ്ഞതിന് പിന്നാലെ സുധാകരന്റെ കൈയും പിടിച്ച് മാലിനി ഓടി വന്നു വോട്ടുകുത്താൻ; കല്യാണം നിശ്ചയിച്ച് കഴിഞ്ഞാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്ന് നവദമ്പതികൾ

Friday / April 26 / 2024

 അടൂർ: താലികെട്ട് കഴിഞ്ഞതിന് പിന്നാലെ സുധാകരന്റെ കൈയും പിടിച്ച് മാലിനി ഒറ്റയോട്ടമായിരുന്നു, പോളിങ് ബൂത്തിലേക്ക്. ക്യൂ നിന്ന് മാലിനി വോട്ട് ചെയ്ത് പുറത്തിറങ്ങൂന്നതു വരെ നവവരൻ പോളിങ് ബൂത്തിന്റെ വരാന്തയിൽ കാത്തു നിന്നു. പിന്നെ വീണ്ടും കല്യാണ സ്ഥലത്തേക്ക് മടക്കം. തോട്ടുവ ഗവൺമെന്റ് എൽ.എൽ.പി സ്‌കൂളിലെ 132-ാം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്യാൻ എത്തിയത്. വരൻ ഏഴംകുളം നെടുമൺ ഭക്തിവിലാസത്ത് സുധാകരനുമായി മാലിനിയുടെ വിവാഹം തോട്ടുവാ ഭരണിക്കാവ് ക്ഷേത്രത്തിൽ ഉച്ചയ്ക്ക് 12 നും 12.10 നും മധ്യേയുള്ള മുഹൂർത്തത്തിലായിര...

കണ്ണൂരിൽ വോട്ടു ചെയ്തത് അഞ്ച് സ്ഥാനാർത്ഥികൾ; പന്ന്യനും ശൈലജയും അതിരാവിലെ വോട്ടു ചെയ്തു സ്വന്തം മണ്ഡലങ്ങളിലേക്ക് മടങ്ങി

Friday / April 26 / 2024

കണ്ണൂർ: കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ ഇക്കുറി വോട്ടു ചെയ്തത് അഞ്ച് സ്ഥാനാർത്ഥികൾ. യു.ഡി. എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ കിഴുന്ന സൗത്ത് യു.പി സ്‌കൂളിൽ സമ്മതിദാനവകാശം രേഖപ്പെടുത്തി. എൽ.ഡി. എഫ് സ്ഥാനാർത്ഥി എം...

കണ്ണൂരിൽ പിണറായിയിലെ വീട്ടിൽ നിന്ന് ബൂത്തിലേക്ക് നടന്നെത്തി മുഖ്യമന്ത്രിയും ഭാര്യ കമലയും മകൾ വീണയും; മൊറാഴയിൽ വോട്ടുചെയ്ത് എം വി ഗോവിന്ദൻ; അവസാന മണിക്കൂറുകളിൽ വൻ പോളിങ്; മേടച്ചൂടിലും ദൃശ്യമാകുന്നത് നീണ്ട ക്യൂ

Friday / April 26 / 2024

കണ്ണൂർ: കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ കൊടും ചൂടിനെ അവഗണിച്ചു വോട്ടിങ്ങിൽ ജനകീയാവേശം. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപെടെയുള്ള പ്രമുഖർ സ്വന്തം നാട്ടിലെ ബൂത്തുകളിലെത്തി വോട്ടു ചെയ്തു. പിണറായി ആർ.സി അമല സ്‌...

സംസ്ഥാനത്ത് പോളിങ് ശതമാനം 60 ശതമാനത്തിലേക്ക്; കൂടുതൽ പോളിങ് ആലപ്പുഴയിൽ; കുറവ് പൊന്നാനിയിൽ; ബൂത്തുകളിൽ നീണ്ടനിര; ഇടുക്കിയിൽ കള്ളവോട്ടിനെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു; വോട്ടെടുപ്പ് അവസാന മണിക്കൂറിലേക്ക്

Friday / April 26 / 2024

തിരുവനന്തപുരം: ലോക്‌സഭാ വോട്ടെടുപ്പിൽ ഒൻപത് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് മികച്ച പോളിങ്. രാവിലെ തുടങ്ങിയ പോളിങ് നാല് മണിയാകുമ്പോൾ 60 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട്. ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്...

വിവി പാറ്റ് കേസിലെ വിധി ഇന്ത്യ സഖ്യത്തിനുള്ള മറുപടി; വ്യക്തിപരമായ താൽപര്യം നോക്കി ഇവിഎമ്മിനെക്കുറിച്ച് സംശയമുണ്ടാക്കാൻ നോക്കുന്നു; ബാലറ്റ് ബോക്‌സുകൾ കൊള്ളയടിക്കാമെന്ന മോഹം ഇനി നടക്കില്ലെന്ന് നരേന്ദ്ര മോദി

Friday / April 26 / 2024

ന്യൂഡൽഹി: വിവി പാറ്റ് കേസ് സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ ഇന്ത്യ സഖ്യത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവി പാറ്റ് കേസിലെ വിധി ഇന്ത്യ സഖ്യത്തിനുള്ള മറുപടിയെന്ന് മോദി പ്രതികരിച്ചു. വ്യക്തി...

STATE+

JUDICIAL+

ELECTIONS+

ആറ്റിങ്ങലിനെ തോൽപ്പിച്ച് വടക്കൻ കേരളം; ഉച്ച ചൂടിലും കണ്ണൂരിലും കാസർഗോഡും പാലക്കാടും വമ്പൻ പോളിങ്; തിരുവനന്തപുരത്ത് ഉച്ചയ്ക്ക് ശേഷം മന്ദത; രാവിലത്തെ ആവേശം വോട്ടു ചെയ്യുന്നതിൽ ഉച്ച സമയത്ത് തെക്കോട്ട് കാണാനില്ല; സംസ്ഥാനത്ത് രണ്ടു മണിക്ക് 46.02 ശതമാനം പോളിങ്

Friday / April 26 / 2024

തിരുവനന്തപുരം: നട്ടുച്ചയ്ക്ക് തെക്കൻ കേരളത്തിൽ വോട്ടിങ് മന്ദതയിൽ. എന്നാൽ ഉച്ച ചൂടിയിലും വടക്ക് വോട്ടിങ് ശതമാനം ഉയർന്നു. കാസർഗോഡും കണ്ണൂരും വയനാടും പാലക്കാടും അതിശക്തമായ പോളിംഗാണ് ഉച്ചയ്ക്കും നടന്നത്. കണ്ണൂരിൽ 48.35 ശതമാനം പേർ വോട്ട് ചെയ്തു. ആറ്റിങ്ങലിനെ പോളിങ് കണക്കിൽ കണ്ണൂർ പിന്തള്ളി. കേരളത്തിലെ വോട്ടിങ് ശതമാനം 46.02 ആണ്. കാസർഗോഡും 47.39 ശതമാനമാണ് വോട്ടിങ് ശതമാനം. പാലക്കാടും മികച്ച രീതിയിൽ വോട്ടിങ് നടക്കുന്നുണ്ട്. തിരുവനന്തപുരത്ത് ത്രികോണ പോരിന് സമാനമായ ആവേശം പോളിംഗിൽ കാണാനില്ല. എന്നാൽ തീരമേഖലയ...

'മത്സരിക്കുന്നത് ചേട്ടനാണെന്ന് നോക്കാൻ പറ്റില്ല; ചേട്ടനൊക്കെ വീട്ടിലാണ്; മുരളിക്കായി പ്രാർത്ഥിക്കാൻ അസുഖമല്ലല്ലോ; മനഃസാക്ഷിയനുസരിച്ച് വോട്ടു ചെയ്യാൻ പറഞ്ഞിട്ടുള്ളയാളാണ് എന്റെ അച്ഛൻ'; തൃശൂരിൽ സുരേഷ് ഗോപി ജയിക്കുമെന്ന് പത്മജ വേണുഗോപാൽ

Friday / April 26 / 2024

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി ജയിക്കുമെന്ന് പത്മജ വേണുഗോപാൽ. പലരോടും സംസാരിച്ചപ്പോൾ സുരേഷ് ഗോപിയാണ് ഒന്നാമത് നിൽക്കുന്നത്. വിചാരിക്കുന്നതിലും കൂടുതൽ ഭൂര...

ആലത്തൂരിലെ പാർട്ടി അനുഭാവികളുടെ വോട്ടുകൾ ബിജെപി. തൃശൂർ മണ്ഡലത്തിലേക്ക് ഇറക്കുമതി ചെയ്തെന്ന് ആരോപണം; തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം പതിനായിരം വോട്ട് കൂടിയതിന് കാരണം കണ്ടെത്തി സിപിഐ! പൂങ്കുന്നത്തുണ്ടായത് വൻ സംഘർഷം; തൃശൂരിലെ പോരാട്ട ചൂടിന് തെളിവായി വിവാദം

Friday / April 26 / 2024

കൊച്ചി: ആലത്തൂരിലെ പാർട്ടി അനുഭാവികളുടെ വോട്ടുകൾ ബിജെപി. തൃശൂർ മണ്ഡലത്തിലേക്ക് ഇറക്കുമതി ചെയ്‌തെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി വി എസ് സുനിൽകുമാർ. തൃശൂർ നഗരത്തിലെ ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ച് ബിജെപി. വ്യാപക...

സംസ്ഥാനത്ത് ആദ്യ ആറ് മണിക്കൂറിൽ ഭേദപ്പെട്ട പോളിങ്; ഉച്ചയോടെ 40 ശതമാനം കടന്നു; ബൂത്തുകളിൽ നീണ്ടനിര; വോട്ടർമാരിൽ കൂടുതലും സ്ത്രീകളും കന്നി വോട്ടർമാരും; വോട്ട് രേഖപ്പെടുത്തി സ്ഥാനാർത്ഥികളും നേതാക്കളും താരങ്ങളും

Friday / April 26 / 2024

തിരുവനന്തപുരം: ലോക്‌സഭാ വോട്ടെടുപ്പിന്റെ ആദ്യ ആറ് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിങ്. ഏറ്റവുമൊടുവിലെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് പോളിങ് ശതമാനം 40.6 ശതമാനമാണ്. രാവിലെ മുതൽ മികച്ച പോ...

യഥാർത്ഥ ശിവനാണെങ്കിൽ പാപി കത്തിയെരിഞ്ഞ് പോകും; ഇത് ഡ്യൂപ്ലിക്കേറ്റ് ശിവൻ; ജയരാജൻ ജാവദേദ്ക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെ; പിടിക്കപ്പെട്ടപ്പോൾ കൂട്ടുപ്രതിയെ മുഖ്യമന്ത്രി തള്ളിപ്പറയുന്നു; 20 സീറ്റുകളും തോൽക്കുമ്പോൾ പിണറായി ജയരാജനെ ബലിയാടാക്കും; ജയരാജനെ ആളിക്കത്തിച്ച് സതീശനും

Friday / April 26 / 2024

കൊച്ചി: ഇ.പി ജയരാജൻ ജാവദേദ്ക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പിടിക്കപ്പെട്ടപ്പോൾ കൂട്ടുപ്രതിയെ മുഖ്യമന്ത്രി തള്ളിപ്പറയുന്നുവെന്നും സതീശൻ ആരോപിച്ചു. യഥാർത്ഥ ശിവനാ...

SPECIAL REPORT+

CRICKET+

News+

മൂന്നാറിൽ ഭർത്താവിന്റെ സുഹൃത്തിന്റെ വീട്ടിൽ യുവതി മരിച്ച സംഭവം; കാരണം ഹൃദയാഘാതാം

മൂന്നാർ: ഭർത്താവിന്റെ സുഹൃത്തിന്റെ വീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ല. യുവതിയുടെ മരണകാരണം ഹൃദയാഘാതമെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു. ഇതോടെ പൊലീസ് കസ്റ്റഡിയിലെടുത്ത ഭർത്താവിനെയും സുഹൃത്തിനെയും വിട്ടയച്ചു. നല്ലതണ്ണി ഈസ്റ്റ് ഡിവിഷനിൽ ലക്ഷ്മിയെയാണു (25) മാട്ടുപ്പെട്ടി ടോപ് ഡിവിഷനിലെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യയെ സുഹൃത്തിന്റെ വീട്ടിൽ ആക്കിയ ശേഷം ഭർത്താവ് കാളീശ്വരൻ ജോലിക്കുപോയ സമയത്താണു ലക്ഷ്മി മരിച്ചത്. സംഭവത്തിൽ ദുരൂഹത തോന്നിയതി...

തൃത്താലയിൽ പത്ത് വയസുകാരൻ വീട്ടിൽ മരിച്ച നിലയിൽ

Friday / April 26 / 2024

പാലക്കാട്: തൃത്താലയിൽ പത്ത് വയസുകാരനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃത്താല വേട്ടുപറമ്പിൽ വീട്ടിൽ ഫൈസലിന്റെ മകൻ മുഹമ്മദ് ഫാമിസ് ആണ് മരിച്ചത്. വൈകുന്നേരം മൂന്നരയോടെയാണ് വീട്ടുകാർ സംഭവം കാണു...

ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കണ്ടെത്തിയത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ

Friday / April 26 / 2024

താമരശേരി: ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവനന്ദയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടിക്ക് ഒപ്പം ഒരു യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കട്ടിപ്പാറ കരിഞ്ചോലയിൽ ...

രാഹുൽ ഗാന്ധിക്ക് എതിരായ പി വി അൻവറിന്റെ വിവാദ ഡിഎൻഎ പരാമർശം; പൊലീസ് കേസെടുത്തു; രണ്ട് വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധയുണ്ടാക്കലിന് ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടുത്തി കേസ്

Friday / April 26 / 2024

കോഴിക്കോട്: രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ പി വി അൻവർ എംഎൽഎയ്‌ക്കെതിരെ നാട്ടുകൽ പൊലീസ് കേസെടുത്തു. എറണാകുളം സ്വദേശിയായ അഡ്വ. എം ബൈജു നോയൽ മണ്ണാർക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേ...

ബൊലേറോ പിക്കപ്പിൽ പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്ത്; 20 വർഷം തടവും രണ്ട് ലക്ഷം പിഴയും, ശിക്ഷ വിധിച്ചു

Friday / April 26 / 2024

മലപ്പുറം: മലപ്പുറത്ത് ബൊലേറോ പിക്കപ്പിൽ പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്തിയ കേസിലെ പ്രതികൾക്ക് 20 വർഷം വീതം കഠിന തടവിന് ശിക്ഷിച്ച് കോടതി. 2,000,00 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. കാടാമ്പുഴ...

News+

കൊയ്ത്ത് കഴിഞ്ഞ പാടത്ത് തീയിടാൻ പോയ കർഷകൻ പൊള്ളലേറ്റ് മരിച്ചു

Friday / April 26 / 2024

തിരുവല്ല: ആലംതുരുത്തിയിൽ കൊയ്ത്ത് കഴിഞ്ഞ പാടത്ത് തീയിടാൻ പോയ കർഷകൻ പൊള്ളലേറ്റ് മരിച്ചു. ആലംതുരുത്തി കന്യാക്കോണിൽ മാത്തുക്കുട്ടി (64) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ അഞ്ചടി വേളൂർമുണ്ടകം പാടത്താണ് സംഭവം. സ്വന്തം പാടത്ത് തീയിടുന്നതിനായാണ് മാത്തുക്കുട്ടി പോയതെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം സോമൻ താമരച്ചാലിൽ പറഞ്ഞു.കൊയ്ത്ത് കഴിഞ്ഞ പാടത്ത് അടുത്ത തവണ കളസസ്യങ്ങൾ കിളിർക്കാതിരിക്കാൻ തീയിടുന്ന പതിവുണ്ട്. തനിച്ചാണ് മാത്തുക്കുട്ടി തീയിടാൻ പോയത്. പാടത്തിന്റെ പലഭാഗത്തും മറ്റ് കർഷകർ തീയിട്ടിരുന്നു. പുകയേറ്റ് ...

ഇ പി ജയരാജനിൽ മുഖ്യമന്ത്രിക്ക് വിശ്വാസം നഷ്ടപ്പെട്ടു; കടിച്ചുതൂങ്ങാതെ എൽഡിഎഫ് കൺവീനർ സ്ഥാനം രാജി വയ്ക്കണമെന്ന് എം എം ഹസൻ

Friday / April 26 / 2024

തിരുവനന്തപുരം: ബിജെപി ബന്ധത്തിന്റെ പേരിൽ ഇടതുമുന്നണി കൺവീനർ ഇ പി ജയരാജനെ മുഖ്യമന്തി പരസ്യമായി ശാസിച്ച സാഹചര്യത്തിൽ അദ്ദേഹം ഉടനടി കൺവീനർ സ്ഥാനം രാജി വക്കണമെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസൻ. ...

സഹോദരന്റെ പേരിലുള്ള വോട്ട് ചെയ്യാനെത്തിയയാൾ പിടിയിൽ

Friday / April 26 / 2024

ഇടുക്കി: ഇടുക്കിയിൽ ആൾമാറാട്ടം നടത്തി വോട്ട് ചെയ്യാൻ എത്തിയ ആൾ പോളിങ് ഉദ്യോഗസ്ഥർ പിടികൂടി. കുമ്പപ്പാറ പതിനാറാം ബൂത്തിലാണ് സംഭവം നടന്നത്. കുമ്പപ്പാറ ആണ്ടവൻ എസ്റ്റേറ്റിലെ പൊന്നുപാണ്ടിയാണ് സഹോദരൻ പൊന്നു...

കൽപ്പറ്റയിൽ പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു

Friday / April 26 / 2024

കൽപറ്റ: കൈനാട്ടിയിൽ നിർത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു. മാനന്തവാടി അഞ്ചുകുന്നു സ്വദേശി എടവലൻ സജീർ (32) ആണ് മരിച്ചത്. വെള്ളമുണ്ട സ്വദേശി നൗഫലിന് പരിക്കേറ്റു. ഗുരുതരമായി പരിക്ക...

തന്റെ ബിജെപി പ്രവേശനത്തിന് ബലമുണ്ടാക്കാൻ വേണ്ടി മാത്രമുണ്ടാക്കിയ പച്ചനുണ എഴുന്നെള്ളിച്ചു; അതു ഉത്സവ പറമ്പിലെ പോക്കറ്റടിക്കാരന്റെ പ്രചാര വേലമാത്രം; കെ സുധാകരന് എതിരെ എം വി ജയരാജൻ

Friday / April 26 / 2024

കണ്ണൂർ: കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ വിജയിക്കുമെന്ന ആത്മവിശ്വാസത്തോടെ സ്ഥാനാർത്ഥികൾ. വിജയപ്രതീക്ഷയുണ്ടെന്ന് പറയുമ്പോഴും തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിയതു മുതൽ മൂർച്ച കൂട്ടിയ ആരോപണങ്ങൾക്ക് ആവർത്തിക്കുക...

News+

'ഇലക്ഷൻ കമ്മീഷൻ ഞാനൊരു സ്ത്രീ ആണെന്ന് പറഞ്ഞു; അതുകണ്ട് സ്ത്രീയായി ഞാൻ വോട്ട് ചെയ്തു'; പോളിങ് ബൂത്തിൽ സ്ത്രീ വേഷത്തിലെത്തി വോട്ട് ചെയ്ത് 78കാരൻ; പോളിങ് ബൂത്തിൽ അതിഥിയായി അണലി

Friday / April 26 / 2024

കൊല്ലം: ഇലക്ഷൻ കമ്മീഷൻ തിരിച്ചറിയൽ കാർഡിൽ വരുത്തിയ പിഴവിന് മറുപടിയായി എഴുകോണിൽ സ്ത്രീവേഷത്തിലെത്തി വോട്ട് ചെയ്ത് 78കാരൻ. എഴുകോൺ സ്വദേശി രാജേന്ദ്ര പ്രസാദാണ് സ്ത്രീവേഷത്തിൽ വോട്ട് ചെയ്യാനെത്തി പ്രതിഷേധം രേഖപ്പെടുത്തിയത്. തിരിച്ചറിയൽ കാർഡിൽ ലിംഗം സ്ത്രീ എന്ന് രേഖപ്പെടുത്തിയതിന് എതിരെയായിരുന്നു പ്രതിഷേധം.'ഞാൻ വോട്ട് ചെയ്തു സ്ത്രീയായി. ഇലക്ഷൻ കമ്മീഷൻ ഞാനൊരു സ്ത്രീ ആണെന്ന് പറഞ്ഞു. അതുകണ്ട് സ്ത്രീയായി ഞാൻ വോട്ട് ചെയ്തു'- എന്നാണ് രാജേന്ദ്ര പ്രസാദിന്റെ പ്രതികരണം.അതേ സമയം ബൂത്തിൽ അതിഥിയായി അണലിയെത്തിയത് വ...

പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; പരുക്കേറ്റവരെ വാഹനത്തിൽ കയറ്റി ആശുപത്രിയിലെത്തിച്ച് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രനും സംഘവും

Friday / April 26 / 2024

കൽപറ്റ: വയനാട് കൽപറ്റ കൈനാട്ടിയിൽ പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അപകടത്തിൽ പരുക്കേറ്റ മറ്റൊരാളുടെ നില ഗുരുതരമാണ്. വെള്ളമുണ്ട സ്വദേശി സജീർ ആണ് മരിച്ചത്. ചികിത്സയിൽ തുടരുന്നത് വെള്ളമു...

തമിഴ്‌നാട്ടിൽ വോട്ട് രേഖപ്പെടുത്തി; മഷി ഉണങ്ങും മുമ്പെ ഇടുക്കിയിലും വോട്ട് രേഖപ്പെടുത്താനെത്തി; വിരലിലെ മഷിക്കറ കണ്ട് പൊക്കി ഉദ്യോഗസ്ഥർ

Friday / April 26 / 2024

ഇടുക്കി: ഇടുക്കിയിൽ വീണ്ടും ഇരട്ട വോട്ട് പിടിച്ച് പോളിങ് ഉദ്യോഗസ്ഥർ. കുമ്പപ്പാറയിലാണ് ഇരട്ടവോട്ട് പിടികൂടിയിരിക്കുന്നത്. പതിനാറാം ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയ ആളുടെ കൈവിരലിലെ മഷി ശ്രദ്ധയിൽ പെട്ടതോടെ...

'എന്റെ വോട്ട് രാജ്യത്തിന്റെ വികസനത്തിനൊപ്പമാണ്; വികസനത്തിനു വേണ്ടി നിൽക്കുന്നവർക്കാണ് വോട്ടുചെയ്തതെന്ന് കുഞ്ചാക്കോ ബോബൻ

Friday / April 26 / 2024

ആലപ്പുഴ: വികസനത്തിനു വേണ്ടി നിലകൊള്ളുന്നവർക്കാണു വോട്ടു ചെയ്‌തെന്ന് ചലച്ചിത്രതാരം കുഞ്ചാക്കോ ബോബൻ. ആലപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിൽ വോട്ട് ചെയ്ത ശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അ...

പാലക്കാട്ട് വോട്ട് ചെയ്യാനെത്തിയ യുവാവ് സ്‌കൂളിൽ കുഴഞ്ഞുവീണ് മരിച്ചു; സംഭവം തെങ്കുറിശ്ശി വടക്കേത്തറ എൽപി സ്‌കൂളിൽ

Friday / April 26 / 2024

പാലക്കാട്: വോട്ട് ചെയ്യാനെത്തിയ യുവാവ് സ്‌കൂളിൽ കുഴഞ്ഞുവീണ് മരിച്ചു. തേൻകുറിശ്ശി സ്വദേശി ശബരി (32) ആണ് മരിച്ചത്. പാലക്കാട് തെങ്കുറിശ്ശി വടക്കേത്തറ എൽപി സ്‌കൂളിലാണ് സംഭവം. വോട്ട് ചെയ്യാനെത്തിയ ശബരി പെട...

News+

ആദ്യ വോട്ടിങ് നല്ല അനുഭവമായിരുന്നു. എറ്റവും അഭിമാനകരമായ കാര്യമെന്ന് നടി മീനാക്ഷി അനൂപ്

Friday / April 26 / 2024

കോട്ടയം: ആദ്യമായി വോട്ട് രേഖപ്പെടുത്തിയതിന്റെ ആഹ്ലാദം പങ്കുവച്ച് നടി മീനാക്ഷി അനൂപ്. തിരഞ്ഞെടുപ്പിൽ ഭാഗമാവാൻ സാധിച്ചതിൽ അഭിമാനം തോന്നുന്നുവെന്ന് മീനാക്ഷി പറഞ്ഞു. പട്ട്യാലിമറ്റം എൽപി സ്‌കൂളിലാണ് മീനാക്ഷി വോട്ട് രേഖപ്പെടുത്തിയത്.''ആദ്യ വോട്ടിങ് നല്ല അനുഭവമായിരുന്നു. എറ്റവും അഭിമാനകരമായ കാര്യം എന്താണെന്ന് വച്ചാൽ എനിക്ക് ഈ ഒക്ടോബറിൽ 18 വയസ്സു തികഞ്ഞതേയുള്ളൂ. അപ്പോഴേക്കും ആദ്യ ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമാകാൻ സാധിച്ചു.അത് എല്ലാവർക്കും ലഭിക്കുന്ന അവസരമല്ലല്ലോ. ഇന്ത്യ എന്ന വലിയ ജനാധിപത്യ രാജ്യത്തിന്റെ...

പതിവ് തെറ്റിച്ച് അച്ഛനും അമ്മയ്ക്കും ഒപ്പമല്ലാതെ ഒറ്റയ്ക്ക് വോട്ടുചെയ്യാൻ എത്തി അനിൽ ആന്റണി; താൻ നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും നാലര ലക്ഷം വോട്ടുകളാണ് പ്രതീക്ഷിക്കുന്നതെന്നും അനിൽ

Friday / April 26 / 2024

തിരുവനന്തപുരം: പതിവുതെറ്റിച്ച് ഇത്തവണ ഒറ്റയ്ക്ക് വോട്ടുചെയ്യാനെത്തി പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റെണി. ഒരുമാസത്തിലേറെ നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ഇന്നലെയാണ് അനിൽ തിരുവനന്തപുരത്...

വിവാഹ വേഷത്തിൽ രാവിലെ ബൂത്തിലേക്ക്; താലികെട്ടും മുൻപേ വോട്ട് ചെയ്ത് കോഴിക്കോട് വെള്ളിപറമ്പ് സ്വദേശിനി

Friday / April 26 / 2024

കോഴിക്കോട്: വിവാഹ ദിനത്തിലെ തിരക്കിനിടയിലും സമ്മതിദാന അവകാശം കൃത്യമായി വിനിയോഗിച്ച് നവവധു. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ഹരിത രാമനാഥനാണ് വിവാഹ വേഷത്തിൽ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയത്. ത...

വോട്ടു ചെയ്യാനിറങ്ങിയ കുടുംബം സഞ്ചരിച്ച കാറിന് തീപിടിച്ചു; ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം

Friday / April 26 / 2024

കോഴിക്കോട്: കക്കാടംപൊയിലിൽ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനിറങ്ങിയ കുടുംബം സഞ്ചരിച്ച കാറിന് തീപിടിച്ചു. കൂമ്പാറ സ്വദേശി ജോൺ എബ്രഹാമിന്റെ കുടുംബം സഞ്ചരിച്ച കാറാണ് കത്തിയത്. ഭാര്യയും സഹോദരിയുമാണ് ജോൺ എബ്രഹ...

എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല; ജനാധിപത്യം ഏറ്റവും അസുന്ദരമായ അവസ്ഥയിലൂടെ കടന്നുപോകുന്ന കാലമെന്നും രഞ്ജി പണിക്കർ

Friday / April 26 / 2024

 കൊച്ചി:തൃശൂരിലെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ വിജയം ആഗ്രഹിക്കുന്നുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിച്ച് സംവിധായകനും തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കർ. തനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അത്...

News+

'വോട്ട് മറ്റാരോ ചെയ്തു; ആരാണെന്ന് കണ്ടെത്തണം'; എറണാകുളം, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ കള്ളവോട്ട്; പരിശോധനയുമായി അധികൃതർ

Friday / April 26 / 2024

തിരുവനന്തപുരം: എറണാകുളം ആറ്റിങ്ങൽ മണ്ഡലങ്ങളിൽ കള്ളവോട്ട് നടന്നതായി ആരോപണം. പുതുവൈപ്പിലെ സാന്താക്രൂസ് ഹൈസ്‌കൂളിൽ വോട്ടു ചെയ്യാനെത്തിയ എളങ്കുന്നപ്പുഴ ഓച്ചന്തുരുത്ത് സ്വദേശി കാട്ടാശ്ശേരിൽ വീട്ടിലെ തങ്കമ്മയുടെ വോട്ടാണ് മറ്റാരോ ചെയ്തത്. ബൂത്ത് നമ്പർ 132ലാണ് സംഭവം. തന്റെ വോട്ട് മറ്റാരോ ചെയ്‌തെന്നും ഇതു ചെയ്തത് ആരാണെന്ന് കണ്ടെത്തണമെന്നും തങ്കമ്മ പറഞ്ഞു.രാവിലെ 10.30നു മുൻപായി ഇവരുടെ വോട്ട് മറ്റാരോ ചെയ്തു പോയി എന്നാണ് കരുതുന്നത്. വിവരം പുറത്തുവന്നതോടെ സ്ഥലത്ത് ബഹളമായി. പിന്നീട് വിവിധ പാർട്ടികളുടെ പ്രവർത്...

ബിജെപി ബന്ധത്തിന്റെ പേരിൽ ഇ.പി ജയരാജന് മുഖ്യമന്ത്രിയുടെ പരസ്യ ശാസന; എൽഡിഎഫ് കൺവീനർ സ്ഥാനം രാജി വക്കണമെന്ന് എം.എം ഹസൻ

Friday / April 26 / 2024

തിരുവനന്തപുരം: ബിജെപി ബന്ധത്തിന്റെ പേരിൽ ഇടതുമുന്നണി കൺവീനർ ഇപി ജയരാജനെ മുഖ്യമന്തി പരസ്യമായി ശാസിച്ച സാഹചര്യത്തിൽ കൺവീനർ സ്ഥാനം ഉടൻ രാജി വക്കണമെന്ന് കെ പി സി സി ആക്ടിങ് പ്രസിഡന്റ് എം.എം ഹസൻ പറഞ്ഞു. ബി...

ക്യൂവിൽ നിന്ന് വോട്ട് രേഖപ്പെടുത്തി രാഹുൽ ദ്രാവിഡും അനിൽ കുംബ്ലെയും; എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന അഭ്യർത്ഥനയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ; ഒരു വോട്ടറായതിൽ അഭിമാനിക്കുന്നുവെന്ന് കുംബ്ലെ

Friday / April 26 / 2024

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡും മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെയും. വെള്ളിയാഴ്ച ബെംഗളൂരുവിലെ പോളിങ് ബൂത്തിനു മുന്നിൽ വരിനിൽ...

'പിന്തുണ നൽകാനും എതിർപ്പ് പ്രകടിപ്പിക്കാനുള്ള അവസരവുമാണ് വോട്ടിങ്; ജനാധിപത്യത്തിന് നല്ലത് വരുന്ന ആളുകളുടെ വിജയമാണ് പ്രതീക്ഷിക്കുന്നത്'; വോട്ടുചെയ്ത് ആസിഫ് അലി

Friday / April 26 / 2024

കൊച്ചി: വോട്ട് ചെയ്യുകയെന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വവും കടമയുമാണെന്ന് നടൻ ആസിഫ് അലി. വോട്ട് ചെയ്ത് തെരഞ്ഞെടുപ്പിൽ പങ്കാളിയാകുന്നതിൽ നിന്നും ആരും പിന്മാറി നിൽക്കുന്നത് ശരിയല്ല. നമുക്ക് പിന്തുണ നൽക...

ഹോം വോട്ടിങ് സൗകര്യം ലഭിച്ചില്ല; 104ാം വയസിലും വോട്ട് ചെയ്യാൻ ബൂത്തിലെത്തി വിരോണി മുത്തശ്ശി; നാളിതുവരെ വോട്ട് മുടക്കിയിട്ടില്ലെന്ന് പ്രതികരണം

Friday / April 26 / 2024

എറണാകുളം: ഹോം വോട്ടിങ് സൗകര്യം ലഭിക്കാതെ വന്നതോടെ 104ാം വയസിൽ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി എറണാകുളം ലോകസഭാ മണ്ഡലത്തിലെ വിരോണി മുത്തശ്ശി. എല്ലാ തവണയും വോട്ട് ചെയ്തിട്ടുണ്ടെന്ന് വിരോണി മുത്തശ്ശി പറ...

News+

ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കറെ കണ്ടിട്ടുണ്ടെന്ന് സമ്മതിച്ചല്ലോ? എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനുമായുള്ള ചർച്ച 90 ശതമാനം വിജയമായിരുന്നുവെന്ന് ശോഭാ സുരേന്ദ്രൻ

Friday / April 26 / 2024

പാലക്കാട്: എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനുമായുള്ള ചർച്ച 90 ശതമാനം വിജയമായിരുന്നുവെന്ന് ശോഭാ സുരേന്ദ്രൻ. ഇ.പിയെ കൊണ്ടുവന്ന ആളെക്കൂടി ബിജെപി പരിഗണിക്കണമെന്ന ആവശ്യത്തിൽ വഴിമുട്ടി. ഇ.പി എന്നെ അറിയില്ലെന്ന് പറഞ്ഞത് സാരമില്ല. കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കറെ കണ്ടിട്ടുണ്ടെന്ന് സമ്മതിച്ചല്ലോ. ഇരുമുന്നണികളിലെയും ഒൻപതു നേതാക്കന്മാരുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോടു പറഞ്ഞു. എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ മാത്രമല്ല, കേരളത്തിലെ ഏഴോളം നേതാക്കളുമായി കൂടിക്കാഴ്ച നടത്...

അന്തർധാര പിണറായി അറിഞ്ഞെന്ന് കെ മുരളീധരൻ; കേരളത്തിലെ 20 സീറ്റുകളിൽ രണ്ടെണ്ണം ബിജെപിക്കും ബാക്കി പതിനെട്ടെണ്ണം എൽഡിഎഫിനും എന്നതാണ് സിപിഎം-ബിജെപി അന്തർധാരയുടെ ഫോർമുല; എന്തുവന്നാലും യുഡിഎഫ് 20-20 നേടുമെന്ന് മുരളീധരൻ

Friday / April 26 / 2024

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റുകളിൽ രണ്ടെണ്ണം ബിജെപിക്കും ബാക്കി പതിനെട്ടെണ്ണം എൽഡിഎഫിനും എന്നതാണ് സിപിഎം ബിജെപി അന്തർധാരയുടെ ഫോർമുലയെന്ന ആരോപണവുമായി കോൺഗ്രസ് നേതാവും തൃശൂരിലെ യുഡി...

ലഘുലേഖകൾ വിതരണം ചെയ്ത സംഭവുമായി തനിക്ക് പങ്കില്ല; മത്സരം രാഷ്ട്രീയത്തിൽ മാത്രം; ഏറെ പ്രതിപക്ഷ ബഹുമാനം കൊടുക്കുന്നയാളാണ് താൻ; സത്യസന്ധമായ കാര്യങ്ങൾ മാത്രമേ പ്രചരണത്തിൽ ഉപയോഗിച്ചിട്ടുള്ളൂവെന്ന് മുകേഷ്

Friday / April 26 / 2024

കൊല്ലം: കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമ ചന്ദ്രനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ്. പ്രേമചന്ദ്രൻ തന്നെ വ്യക്തിഹത്യ നടത്തിയെന്ന് മുകേഷ് പറഞ്ഞു. താനൊരു കലാകാരനാണെന്ന് പോലും ഓ...

വരി നിന്ന് വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീണ ഒറ്റപ്പാലത്ത് ചന്ദ്രൻ; വീട്ടിൽ മടങ്ങിയെത്തി സിദ്ധീഖ് മൗലവിയുടെ മരണം; പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേർ കുഴഞ്ഞ് വീണു മരിച്ചു

Friday / April 26 / 2024

പാലക്കാട് : പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേർ കുഴഞ്ഞ് വീണു മരിച്ചു. ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശി ചന്ദ്രനാണ് മരിച്ചത്. വരി നിന്ന് വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനി...

ഒരേ നമ്പറിൽ രണ്ട് വോട്ടർ ഐഡിക്കാർഡ്; മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാമിന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായില്ല

Friday / April 26 / 2024

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാമിന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായില്ല. അദ്ദേഹത്തിന്റെ വോട്ടർ ഐഡി കാർഡിന്റെ അതേ നമ്പറിൽ മറ്റൊരു തിരിച്ചറിയൽ കാർഡ് കൂടി ഉണ്...

Cinema+

'ക്ഷമിക്കു ദേബാശിഷ് ഭായ്'- സിക്സടിച്ച പന്തുകൊണ്ടു കാമറാമാന് പരിക്ക്; സോറി പറഞ്ഞ് ഡൽഹി ഋഷബ് പന്ത്

Thursday / April 25 / 2024

ന്യൂഡൽഹി: ഗുജറാത്ത് ടൈറ്റൻസിനെതിരെ ഡൽഹിയെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത് നായകൻ ഋഷഭ് പന്ത് നേടിയ അതിവേഗ അർധ സെഞ്ച്വറിയാണ്. താരം 43 പന്തിൽ 88 റൺസാണ് അടിച്ചെടുത്തത്. എട്ട് സിക്സുകളടക്കമായിരുന്നു ബാറ്റിങ്. ഇതിലൊരു സിക്സ് കൊണ്ടത് ബൗണ്ടറി ലൈനിനു തൊട്ടരികിൽ കളി ദൃശ്യങ്ങൾ പകർത്തിക്കൊണ്ടിരുന്ന ഒരു കാമറാ മാന്റെ ദേഹത്ത്. ദേബാശിഷ് എന്നയാൾക്കാണ് പരിക്കേറ്റത്. മത്സരത്തിനു പിന്നാലെ പന്ത് അദ്ദേഹത്തോടു ക്ഷമ ചോദിച്ചത് ഹൃദയ സ്പർശിയായി. ഇതിന്റെ വീഡിയോ ഇപ്പോൾ വൈറലാണ്. 'ക്ഷമിക്കണം ദേബാശിഷ് ഭായ്, നിങ്ങളെ ഉപദ്രവിക്കാൻ ഉ...

എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു

Thursday / April 25 / 2024

കൊച്ചി: സിനിമാ ജീവിതത്തിന്റെ പീക്കിലാണ് നടൻ ഫഹദ് ഫാസിൽ. അതേസമയം സിനിമയിലൂടെ ജനങ്ങളെ സ്വാധീനിച്ചിട്ടില്ലെന്ന് നടൻ ഫഹദ് ഫാസിൽ പറഞ്ഞു. ഇതുവരെ അത്തരം ചിത്രങ്ങൾ ചെയ്തിട്ടില്ലെന്നും അഭിനയം നിർത്തുന്നതിന് മു...

ഫെയർ പ്ലേ ആപ്പിലൂടെ ഐപിഎൽ നിയമ വിരുദ്ധ സംപ്രേഷണം; നടി തമന്നയ്ക്കു മഹാരാഷ്ട്രാ പൊലീസിന്റെ നോട്ടീസ്

Thursday / April 25 / 2024

മുംബൈ: നിയമവിരുദ്ധമായി ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്തെന്ന കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് നടി തമന്ന ഭാട്ടിയയ്ക്ക് മഹാരാഷ്ട്രാ സൈബർ സെൽ നോട്ടിസ് അയച്ചു. ഏപ്രിൽ 29ന് ഹാജരാകാനാണ് നിർദ്ദേശം...

മൂപ്പര് ആട്ടിൻകുട്ടിയെപോലെ നടക്കും, പക്ഷേ ക്യാമറയും സ്റ്റേജും കണ്ടാൽ പുലിയാ; മോഹൻലാലിന്റെ സിന്ദാ ബന്ദാ ഡാൻസിനെ കുറിച്ച് ഷാറുഖിനോട് ഹരീഷ് പേരടി

Thursday / April 25 / 2024

കൊച്ചി: മോഹൻലാലിന്റെ 'സിന്ദാ ബന്ദാ' ഡാൻസും അതിന് ഷാരൂഖ് ഖാന്റെ പ്രശംസയും സൈബറിടത്തിൽ ചർച്ചയായി തുടരുകയാണ്. എസ്ആർകെയുടെ പോസ്റ്റ് നിരവധി ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ ഷാരൂഖ്...

പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഫേസ്‌ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടിയെന്ന് വിഷ്ണു ഉണ്ണികൃഷ്ണൻ; പ്രശ്‌നം പരിഹരിക്കാൻ കൂടെ നിന്നവർക്ക് നന്ദി പറഞ്ഞ് വിഷ്ണു

Thursday / April 25 / 2024

കൊച്ചി: ഹാക്ക് ചെയ്യപ്പെട്ട തന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് തിരികെ കിട്ടിയ സന്തോഷം പങ്കുവെച്ച് നടനും തിരക്കഥതൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ. പാക്കിസ്ഥാനിൽ നിന്നാണ് അക്കൗണ്ട് ലോഗിൻ ചെയ്തിരുന്നതെന്നും 24 മണിക്...

News+

കംബോഡിയയിലേക്ക് തൊഴിൽ വാഗ്ദാനം ചെയ്ത് വ്യാജ ഏജന്റുമാർ; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

Friday / April 26 / 2024

തിരുവനന്തപുരം: കംബോഡിയയിലേക്കും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കും തൊഴിൽ വാഗ്ദാനം ചെയ്യുന്ന വ്യാജ ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ടെന്നും ഇവർക്കെതിരേ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തട്ടിപ്പ് കമ്പനികളിലേക്കാണ് ഇത്തരക്കാർ ഇന്ത്യയിലെ ഏജന്റുമാരോടൊപ്പം ചേർന്ന് ഉദ്യോഗാർത്ഥികളെ വശീകരിച്ച് റിക്രൂട്ട്ചെയ്യുന്നത്. കേന്ദ്രവിദേശകാര്യ മന്ത്രാലയം അംഗീകരിച്ച റിക്രൂട്ട്മെന്റ് ഏജൻസികൾ വഴി മാത്രമേ ഈ രാജ്യങ്ങളിലേക്ക് തൊഴിലിനായി യാ...

20 രൂപയ്ക്ക് ഉച്ചഭക്ഷണം ഒരുക്കി റെയിൽവേ; പ്ലാറ്റ്‌ഫോമിലെ കൗണ്ടറുകളുടെ പ്രവർത്തനം ഐ.ആർസി.ടി.സി.യുമായി ചേർന്ന്

Friday / April 26 / 2024

കൊച്ചി: തീവണ്ടികളിലെ ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്നവർക്കായി റെയിൽവേ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കുന്നു . 20 രൂപ, 50 രൂപ എന്നിങ്ങനെ രണ്ടുനിരക്കിലുള്ള ഉച്ചഭക്ഷണമാണ് ഒരുക്കുന്നത്. പ്ലാറ്റ്‌ഫോമുകളിൽ ന...

കോഴിക്കോട് പുതുപ്പാടിയിൽ സംഘർഷത്തിനിടെ യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് യുഡിഎഫ്

Friday / April 26 / 2024

കോഴിക്കോട്: കോഴിക്കോട് പുതുപ്പാടിയിൽ ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിനിടെ യുവാവിന് കുത്തേറ്റു. കുരിശ്പള്ളിക്ക് സമീപം നൊച്ചിയൻ നവാസിനാണ് പരിക്കേറ്റത്. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് യുഡിഎഫ് ആരോപിച്ച...

കനത്തമഴ; അരുണാചൽപ്രദേശിലെ അതിർത്തിജില്ലകളിൽ വന്മണ്ണിടിച്ചിൽ: ദേശിയ പാത തകർന്നു

Friday / April 26 / 2024

ഇറ്റാനഗർ: കനത്ത മഴയെ തുടർന്ന് അരുണാചൽപ്രദേശിലെ അതിർത്തിജില്ലകളിൽ വന്മണ്ണിടിച്ചിൽ. കുറച്ചുദിവസങ്ങളായി പെയ്യുന്ന കനത്തമഴയിൽ ഹുൻലിക്കും അനിനിക്കുമിടയിലുണ്ടായ മണ്ണിടിച്ചിലിൽ ദേശീയപാത തകർന്നതായി അധികൃതർ അറ...

ദുബായിൽ ബസ് ഇടിച്ച് മരിച്ച മുൻ ഫുട്‌ബോൾ താരം മുഹമ്മദ് സവാദിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; കുമാരപുരത്തുള്ള വസതിയിൽ പൊതുദർശനം: കബറടക്കം ഉച്ചയ്ക്ക് രണ്ടിന് കുമാരപുരം ജമാഅത്ത് പള്ളിയിൽ

Friday / April 26 / 2024

തിരുവനന്തപുരം: ദുബായിൽ ബസ് ഇടിച്ച് മരിച്ച മുൻ ഫുട്‌ബോൾ താരം മുഹമ്മദ് സവാദിന്റെ (47) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. കഴിഞ്ഞ തിങ്കളാഴ്ച ബാങ്കിൽ പോയശേഷം റോഡ് കുറുകെ കടക്കുന്നതിനിടെയാണ് മുഹമ്മദ് സവാദിനെ ...

News+

രാജ്യം ആരു ഭരിക്കണം; കേരളം ഇന്ന് വിധിയെഴുതും: വോട്ടെടുപ്പ് രാവിലെ ഏഴു മണിമുതൽ വൈകിട്ട് ആറു വരെ: 20 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 194 സ്ഥാനാർത്ഥികൾ

Friday / April 26 / 2024

തിരുവനന്തപുരം: കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ് ജന വിധി തേടുന്നത്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് ഇന്ന് പൊതു അവധിയാണ്. വോട്ടെണ്ണൽ ജൂൺ നാലിനാണ്. പ്രശ്‌നബാധിതബൂത്തുകളിൽ വെബ്കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസും കേന്ദ്രസേനയും സുരക്ഷ ഒരുക്കും. വോട്ടെടുപ്പിന് 66,303 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. മറ്റു 12 സംസ്ഥാനങ്ങളിലെ 68 മണ്ഡലങ്ങളിലും ഇന്നു വോട്ടെടുപ്പു നടക്കും. ലോക്‌സഭാ തിരഞ്ഞെടുപ...

പോളിങ് ശതമാനം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്; വോട്ടർ ടേൺ ഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാം

Thursday / April 25 / 2024

തിരുവനന്തപുരം: മൊബൈൽ ഫോണിൽ വോട്ടർ ടേൺഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാനാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. വോട്ടെടുപ്പ് ശതമാനം പൊതുജനങ്ങൾക്ക് തത്സമയം അറിയാൻ തെരഞ്ഞെടുപ്പ് കമ...

ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്കേറ്റു

Thursday / April 25 / 2024

ഇരിട്ടി: ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്കേറ്റു. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന 12-ാം ബ്ലോക്കിലെ താമസക്കാരനായ വൈഷ്ണവിന് (25) ആണ് പരിക്കേറ്റത്. ആറളം ഫാം രണ്ടാം ബ്ലോക്കിൽ ഇന്...

'തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം': സന്ദേശമുയർത്തി വിളംബരഘോഷയാത്ര

Thursday / April 25 / 2024

തിരുവനന്തപുരം: 'തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം'എന്ന സന്ദേശമുയർത്തി തിരുവനന്തപുരത്ത് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് വിളബംരഘോഷയാത്രയോടെ സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച സ്വീപ് ((സിസ്റ്റമാറ്റിക് വ...

വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും

Thursday / April 25 / 2024

ന്യൂഡൽഹി: ഇലക്ട്രാണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണുന്നതിനൊപ്പം മുഴുവൻ വിവിപാറ്റുകളിലേയും സ്ലിപ്പുകളും എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീം കോടതി വെള്ളിയാഴ്ച വിധി പറയും. ജസ്റ്റിസുമാരായ...

News+

ചിത്രകലാകാരന്മാർ ജയിൻ യൂണിവേഴ്സിറ്റിയിൽ ഒത്തുകൂടിയപ്പോൾ ക്യാൻവാസിൽ പിറന്നത് മനോഹര ചിത്രങ്ങൾ

Thursday / April 25 / 2024

കൊച്ചി: ജയിൻ യൂണിവേഴ്സിറ്റിയുടെ കൊച്ചി ക്യാമ്പസിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഒത്തുകൂടിയപ്പോൾ ക്യാൻവാസിൽ പിറന്നത് അതിമനോഹര ചിത്രങ്ങൾ. ജയിൻ യൂണിവേഴ്‌സിറ്റിയുടെ കീഴിൽ ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ശാന്തമണി കലാകേന്ദ്രയുടെ ആഭിമുഖ്യത്തിൽ കൊച്ചി ക്യാമ്പസിൽ കഴിഞ്ഞ രണ്ടുദിവസമായി നടന്ന ദേശിയ പെയിന്റിങ് ശിൽപശാലയിലാണ് 25 ഓളം കലാകാരന്മാർ പങ്കെടുത്തത്. സമാപന ദിവസമായ ബുധനാഴ്‌ച്ചയാണ് കലാകാരന്മാരുടെ പെയിന്റിങ് പ്രദർശനം നടന്നത്. ഗുജറാത്ത്, ഒഡീഷ, മഹാരാഷ്ട്ര, അസം, രാജസ്ഥാൻ, കശ്മീർ, ......

വെൽഫെയർ പാർട്ടി മൊറയൂർ പഞ്ചായത്ത് കൺവെൻഷൻ

Thursday / April 25 / 2024

മൊറയൂർ: വരുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ ഫാസിസ്റ്റ് ശക്തികളെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഇന്ത്യമുന്നണിക്ക് ശക്തി പകരാൻ യുഡിഎഫ് സ്ഥാനാത്ഥി ഇ.ടി മുഹമ്മദ് ബഷീറിന് വോട്ട് നൽകി വിജയിപ്പിക്കണമെന്ന് വെൽഫെയർ പ...

ഇടിക്കൂട്ടിലെ കുട്ടിതാരങ്ങളെ കണ്ടെത്താൻ ബോക്‌സിങ് പരിശീലനവുമായി സ്പോർട്സ് കേരള ഫൗണ്ടേഷൻ

Wednesday / April 24 / 2024

കോഴിക്കോട്: സിനിമകൾ കണ്ട് സെൽഫ് ഡിഫൻസിന്റെ പാഠങ്ങൾ ചെറുപ്പത്തിൽ തന്നെ കണ്ടു മനസിലാക്കിയ അനഘയും, ആയോധനകലയുടെ മികച്ച കരിയർ സാധ്യതകൾ തിരിച്ചറിഞ്ഞ ലാമിയയും പഞ്ച് സെന്ററിലെത്തുന്നത് ബോക്‌സിങ് എന്ന ഒരേ സ്വപ...

SPECIAL REPORT+

INVESTIGATION+

INVESTIGATION+

ELECTIONS+

FOREIGN AFFAIRS+

INVESTIGATION+

STATE+

SPECIAL REPORT+

INVESTIGATION+

ELECTIONS+

ELECTIONS+

INVESTIGATION+

ELECTIONS+

Weekly Forecast+

ELECTIONS+

Go to TOP